തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെൻറിൻറെ നിലപാടുകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡി.ഡി ഓഫീസ് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ശ്രമങ്ങളാണ് ഗവൺമെൻറ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അത്തരം ശ്രമങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് ആറ്റ്ലി വി.കെ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം നാസർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, ബിജോയ് മാത്യു, ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, ജില്ലാ ട്രഷറർ ജോസ് കെ സെബാസ്റ്റ്യൻ, സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ ജോയ് ആൻഡ്രൂസ്, സജി മാത്യു എന്നിവർ പ്രസംഗിച്ചു. അധ്യാപികമാരടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധ കൂട്ടായ്മയിലും ധർണയിലും പങ്കെടുത്തത്.