തൊടുപുഴ: ന്യൂമാൻ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപത അധ്യക്ഷനും കോളേജിന്റെ രക്ഷധികരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
നാല് വർഷ ബിരുദ പ്രോഗ്മുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ കോളേജ് തല ഉദ്ഘാടനം കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിലും നിർവഹിച്ചു.
നാല് വർഷ ബിരുദം വിദ്യാർത്ഥി സമൂഹത്തിന് നൽകുന്ന സാധ്യതകളെ കുറിച്ചും അത് രാഷ്ട്ര നിർമ്മിതിക്ക് എങ്ങനെ ഉപകരിക്കുമെന്നും മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു.
വിദ്യാർത്ഥികൾ അവർക്കു ലഭിക്കന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തണമെന്നും അന്ധകാരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളായ ഡ്രഗ്സ്, സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നിവ തിരിച്ചറിയണമെന്നും മാർ ജോർജ് മoത്തിക്കണ്ടത്തിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
വിദ്യാഭ്യാസത്തിൻ്റെ ആദ്യപടി മാതാപിതാക്കളുടെയും മക്കളുടെയും ഇടയിലുണ്ടാകേണ്ട തുറവിയാണെന്ന് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ് ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.