കോതമംഗലം: തലക്കോട് ഭാഗത്ത് കാട്ടനശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ. മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്ന തലക്കോട്, പാച്ചോറ്റി, പനങ്കുഴി എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. തലക്കോട് പാേച്ചേറ്റി ഭാഗത്ത് ആന വൻ തോതിൽ കൃഷി നാശവും വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പനങ്കുഴി ഭാഗത്ത് ഒറ്റതിരിഞ്ഞ കാട്ടാനയെ കണ്ടു നാട്ടുകാർ ഭീതിയിൽ. കൊച്ചി – ധനുഷ്കോടി ദേശീയപാതയിെലെ തലക്കോട് നിന്നും മുള്ളരിങ്ങാേട്ടേക്കുള്ള പാതയിലാണ് ഒറ്റക്കായി കാട്ടാന എത്തിയത്. മുള്ളരിങ്ങാട് ഭാഗേത്തക്ക് രാത്രിയും പകലും നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്.
കഴിഞ്ഞ ദിവസം ഇതിലേ കടന്ന് പോയ വാഹനങ്ങളുടെ നേരെ ആന പാഞ്ഞടുത്തിരുന്നു. ഇതാണ് വഴിയാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുള്ളത്. ആനയെ കാണപ്പെട്ട ഭാഗത്ത് നിന്ന് ഇതുവരെ പോയിട്ടില്ല.
ഇതാണ് നാട്ടുകാരെയും വഴിയാത്രക്കാരെയും ഭീതിയിൽ ആക്കിയിരിക്കുന്നത്. ഈ ഭാഗത്ത് ഒറ്റയ്ക്ക് കണ്ടത് അപകടരകാരിയായ ആനയാണെന്നും. നേര്യമംഗലം കാഞ്ഞിരവേലിയിൽ വീട്ടമ്മയെ കൊലപെടുത്തിയ മോഴ ആന ആണെന്ന് നാട്ടുകാർക്കിടയിൽ സംശയമുള്ളതായും ഇതിനെ പിടികൂടി ഉൾവനത്തിൽ ഉൾവനത്തിൽ വിടണമെന്നും ഇല്ലെങ്കിൽ ആളുകളുടെ ജീവന് ഭീഷണിയാണെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.
ചുള്ളികണ്ടം, പനങ്കുഴി ഭാഗത്താണ് ഇന്ന് രാവിലെ ഉണ്ടായിരുന്നതെന്നും. ഒരുപാട് ജനങ്ങൾ തിങ്ങി പാർക്കുന്ന ആള്ളൂങ്കൽ, പാച്ചോറ്റി, ഉപ്പുകുഴി ഭാഗത്തേക്കാണ് ആന മാറിയിട്ടുള്ളതെന്നും പറയപ്പെടുന്നു.