തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ബുധനാഴ്‌ച മുതൽ സർവീസ് നടത്തണമെന്ന് നിർദേശം. ഡിപ്പോകളിലെ പല യൂണിറ്റുകളിലും ബസുകൾ നിർത്തിയിട്ടിരിക്കുന്നതിൻ്റെ സാഹചര്യത്തിലാണ് നടപടി.
ബുധനാഴ്ച് മുതൽ എല്ലാ കെഎസ്ആർടിസി സർവീസുകളും നിരത്തിലിറക്കണമെന്ന് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാർക്ക് നിർദേശം നൽകി. സർവിസ് നടത്താൻ ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. നിലവിൽ 4400 എണ്ണമേ സർവീസ് നടത്തുന്നുള്ളു.