Timely news thodupuzha

മുകേഷിനെ സംരക്ഷിച്ച് സി.പി.എം

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ എം.എല്‍.എ എം മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനം.

ലൈംഗിക ആരോപണങ്ങളില്‍ എം.എല്‍.എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി. അതേസമയം, ഇ.പി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി.

വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്‍റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *