Timely news thodupuzha

എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി, കേദാർനാഥിൽ ഹെലികോപ്റ്റർ താഴേക്ക് പതിച്ചു, ആർക്കും പരിക്കുകളില്ല

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എം.ഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്ത് കൊണ്ട് വരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേയ്ക്ക് പതിച്ചു.

ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം.

ദുരന്ത നിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ എത്തിയ ഹെലികോപ്റ്ററാണ് തകർന്നത്.

Leave a Comment

Your email address will not be published. Required fields are marked *