Timely news thodupuzha

logo

അറക്കുളം പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

അറക്കുളം: സെന്റ് മേരീസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2025 ജനുവരി അവസാന വാരം നടക്കുമെന്ന് വികാരി റവ. ഫാ. മൈക്കിൾ കിഴക്കേപറമ്പിൽ, സഹവികാരി റവ. ഫാ. ജോർജ് തറപ്പേൽ എന്നിവർ അറിയിച്ചു. 

ജൂബിലിയോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, ജപമാല മാസാചരണം, വാർഷിക ധ്യാനം, വയോജനങ്ങളെയും ജൂബിലിയേറിയന്മാരായ ദമ്പതികളെയും ആദരിക്കൽ, സന്യസ്ത സം​ഗമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജൂബിലി സ്മാരക നിർമ്മാണം എന്നിവ നടത്തും. 

പരിപാടികളുടെ വിജയപ്രദമായ നടത്തിപ്പിന് വേണ്ടി കുരുവിള ജേക്കബ് കാരിവേലിൽ ജനറൽ കൺവീനറായും ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ, ജോമോൻ മൈലാടൂർ, ഷിജു കുളത്തിനാൽ, കെ.വി ജോസഫ് കണിയാംകുന്നേൽ(റിട്ട. എസ്.പി), ബിജു പാലക്കാട്ടുകുന്നേൽ, ചെറിയാച്ചൻ വാഴചാരിക്കൽ, ജോസ് ചെറുവള്ളാത്ത്, ജിജിമോൻ ആലാനിക്കൽ, ജോഷി തുരുത്തിക്കര, ജോസുകുട്ടി വാഴചാരിക്കൽ, ജോബിൻ മുണ്ടാട്ടുചുണ്ടയിൽ, സാബു, ജെയിസ് കാരിമലയിൽ, കൊച്ചുറാണി ജോസ്(​ഗ്രാമപഞ്ചായത്ത് അം​ഗം) എന്നിവർ കൺവീറന്മാരുമായി വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ച് വരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *