Timely news thodupuzha

logo

പുതുക്കുളം നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്യം, മകം ഉത്സവം സമാപിച്ചു.

തൊടുപുഴ:പുതുക്കുളം നാഗരാജസ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം, മകം ഉത്സവം സമാപിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി വിപുലമായ ചടങ്ങുകളോടെ ഉത്സവ   ആഘോഷങ്ങൾ നടന്നു. ശനിയാഴ്ച ഗണപതിഹോമം, മലർ നിവേദ്യം, ഉഷഃപൂജ, നൂറും പാലും നിവേദ്യം, പാൽ പ്പായസഹോമം, അഷ്ടനാഗപൂജ, തളിച്ചുകൊട, ഉച്ചപൂജ, അന്നദാനം, വൈകീട്ട്   വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ തെക്കേക്കാവിലേക്ക് എഴുന്നള്ളത്തും, തെക്കേക്കാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം തിരിച്ചെഴുന്നള്ളത്തും നടന്നു. ദീപാരാധന, കളമെഴുത്തും പാട്ടും, അതിവിശേഷ പൂജകളിലൊന്നായ  സർപ്പബലിയും നടന്നു. ഉത്സവത്തിൻ്റെ രണ്ടാം ദിവസമായിരുന്ന

ഞായറാഴ്ച ക്ഷേത്രത്തിൽ  നൂറും പാലും, വിശേഷ ചടങ്ങായ  മകം ഇടി, ഉച്ചപ്പൂജ, അന്നദാനം, വിശേഷാൽ ദീപാരാധന. ഇവയും നടന്നു. ഉത്സവത്തിൻ്റെ രണ്ട്  ദിനങ്ങളിലായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തർക്ക് പ്രഭാത ഭക്ഷണവും, അന്നദാനവും ഉൾപ്പടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *