തൊടുപുഴ: തൊടുപുഴ കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകരെ കണ്ടെത്തി ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ബാങ്കിൻ്റെ 25 ആമത് വാർഷിക പൊതുയോഗത്തിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അതോടൊപ്പം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെൻ്റോയും നൽകി. ബാങ്കിൽ നിന്നും വായ്പയെടുത്ത മികച്ച കർഷകർക്കാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത് മുതലക്കോടം നടയം സ്വദേശി പുൽപ്പറമ്പിൽ ജോസ് പി ജെ യാണ് ഒന്നാം സമ്മാനത്തിന് അർഹയായത്. തെന്നത്തൂർ സ്വദേശി റാത്തപ്പിള്ളിൽ ലിഷജയൻ രണ്ടാം സമ്മാനവും, വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി അജേഷ് റ്റി ആർ മൂന്നാം സമ്മാനത്തിനും അർഹയായി. ബാങ്ക് പ്രസിഡൻ്റ് റോയി കെ പൗലോസിൻ്റെ അദ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡൻ്റ് ബൈജു ജോർജ്ജ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഡയറക്ടർമാരായ ഷിബിലി സാഹിബ്, കെ എം സലിം, പി എൻ സീതി, രാജേഷ് കെ, ഇന്ദു സുധാകരൻ, ആർ ജയൻ, ഷേർളി അഗസ്റ്റ്യൻ, ടെസ്സി ജോണി, ബാങ്ക് സെക്രട്ടറി ഹണിമോൾ എം എന്നിവർ പ്രസംഗിച്ചു.