കട്ടപ്പന: ടൗണിലെ പ്രധാന സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് 6 മാസങ്ങൾ കഴിഞ്ഞിരുന്നു. രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധശല്യവും മോഷണവും വർദ്ധിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങൾ വിവരം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നഗരസഭ 6 ലക്ഷം രൂപ മുടക്കി സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കിക്കവല, കൊച്ചു തോള തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകൾ പരിഹരിച്ച് പ്രകാശ പൂരിതമാക്കിയത്.
കൂടാതെ 34 വാർഡുകളിലെ വഴി വിളക്കുകൾ ശരിയാക്കുന്നതിന് 15 ലക്ഷം രൂപായും അനുവദിച്ചു. ഒരു മാസം കൊണ്ട് വാർഡുകളിലെ വഴി വിളക്കുകളുടെ പ്രതിസന്ധികൾ പരിഹരിക്കും. ഇതുമായി ബന്ധപ്പെട്ട് യുണൈറ്റഡ് കമ്പനിക്ക് കരാർ നൽകിയതായും പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായി പറഞ്ഞു.