കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്ന് 57000ന് മുകളിൽ എത്തി. ഇന്ന് (29/11/2024) ഒറ്റയടിക്ക് 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 57,280 രൂപയായി.
ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു.
ഈ മാസത്തിൻറെ തുടക്കത്തിൽ 59,080 രൂപയായിരുന്നു പവൻ വില. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയും ഒരു രൂപ കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.