കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (30/11/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നതാണ് ദൃശ്യമാവുന്നത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു.
ഈ മാസത്തിൻറെ തുടക്കത്തിൽ 59,080 രൂപയായിരുന്നു പവൻ വില. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.