കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ‍്യനിലയിൽ നേരിയ പുരോഗതി. ഉമ തോമസ് കണ്ണ് തുറന്നെന്നും ഡോക്‌ടർമാരോടും മകനോടും പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. കാലുകൾ അനക്കി, ചിരിച്ചുകൊണ്ട് മകന്‍റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ‍്യസ്ഥിതിയിലെ പുരോഗതിയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ശ്വാസകോശത്തിലെ പരുക്കിൽ നേരിയ പുരോഗതിയുള്ളതായും ഡോക്‌ടർമാർ അറിയിച്ചു. ശ്വാസകോശത്തിലെ ചതവും അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയുമാണ് നിലവിലുള്ള വെല്ലുവിളി.
ഉമ തോമസിന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി
