ഗുവാഹത്തി: അസമിലെ മോറിഗോവ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തിൽ 16 കിലോമീറ്റർ ദൂരം വരെ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തിൻറെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകളില്ല.
തലസ്ഥാനമായ ഗോഹട്ടിയിലും സംസ്ഥാനത്തിൻറെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എൻസിഎസ് പ്രകാരം രാവിലെ 6:10ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമാണ് രേഖപ്പെടുത്തിയത്.





