കൊച്ചി: റെക്കോർഡുകൾ മറികടന്ന് ഉടൻ 65,000 തൊടുമെന്നു കരുതിയിരുന്ന സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്. ഇന്ന് (28/02/2025) പവന് 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 63,600 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഇതോടെ തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിൽ ഇതുവരെ 1160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 25 നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഇതോടെ ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 സർവകാല റെക്കോർഡ് വിലയും അതിനു മുൻപ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വിലയും മറികടക്കുകയായിരുന്നു. അതേസമയം, വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. 105 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില.