കണ്ണൂർ: ഡോക്‌റ്റർ എഴുതി നൽകിയ മരുന്നിന് പകരമായി ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായി പരാതി. കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം. ഡോക്റ്റർ നൽകിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിൻറെ എട്ട് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്റ്റർമാർ പറഞ്ഞു. സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരേ കേസെടുത്തു.
കണ്ണൂരിൽ ഡോക്റ്റർ കുറിച്ച് കൊടുത്ത മരുന്നിന് പകരം ഡോസ് കൂടിയ മരുന്ന്, എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
