ബാംഗ്ലൂർ: പുരുഷന്മാർക്ക് ആഴ്ചയിൽ 2 കുപ്പി വീതം മദ്യം സർക്കാർ സൗജന്യമായി നൽകണമെന്ന് കർണാടക നയിമസഭയിൽ ജെ.ഡി.എസ് എം.എ.ൽഎ എം.ടി കൃഷ്ണപ്പ.
മദ്യപിക്കുന്നവരുടെ പണം കൊണ്ടാണ് സംസ്ഥാനത്ത് വനിതകൾക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയും വൈദ്യുത പദ്ധതിയുമൊക്കെ നടപ്പാക്കുന്നതെന്നും അതിനാൽ തന്നെ പുരുഷന്മാർക്കും സൗജന്യമായി എന്തെങ്കിലും നൽകൂ എന്നും അദ്ദേഹം പറഞ്ഞു. ആണുങ്ങൾക്ക് എന്തെങ്കിലും കൊടുക്കൂ. എന്താണതിൽ തെറ്റ്.
സൊസൈറ്റി വഴി മദ്യം വിതരണം ചെയ്യൂ. എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കൃഷ്ണപ്പയുടെ ആവശ്യത്തെ മന്ത്രി കെ.ജെ ജോർജ് പുച്ഛിച്ച് തള്ളി. തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാരുണ്ടാക്കി സൗജന്യമായി മദ്യം വിതരണം ചെയ്യൂ എന്ന് കെ.ജെ ജോർജ് കൃഷ്ണപ്പയോട് ആവശ്യപ്പെട്ടു. ആളുകളുടെ മദ്യപാനം കുറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.