Timely news thodupuzha

logo

മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 694 മരണം: സഹായവുമായി ഇന്ത്യ

സഗൈങ്ങ്: മ്യാൻമർ തായ്‌ലൻഡ് ഭൂകമ്പത്തിൽ 694 പേർ മരിച്ചതായി റിപ്പോർട്ട്. 1670 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സഗൈങ് നഗരത്തിൻറെ വടക്കു പടിഞ്ഞാറൻ പ്രദേശത്തുണ്ടായ 7.7 തീവ്രതയിലുള്ള ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നിരിക്കുന്നത്. ദുരന്ത ബാധിത പ്രദേശത്തേക്ക് ഇന്ത്യയിൽ നിന്ന് ഭക്ഷണ വസ്തുക്കൾ അടക്കം 15 ടൺ അവശ്യ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. ടെൻറുകൾ, ജനറേറ്ററുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‌ലൻഡിൻറെ പല ഭാഗങ്ങളിലും ഭൂകമ്പത്തിൻറെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രൊ, റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

Leave a Comment

Your email address will not be published. Required fields are marked *