മുംബൈ: ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടി അതിന്റെ ഭാഗങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങി എട്ട് വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ കിട്ടിയ ബലൂൺ ഊതിവീർപ്പിക്കുന്നതിനിടയിലാണ് അപകടം. ഡിംപിൾ വാങ്കഡെയെന്ന പെൺകുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്ര ധുലെയിലെ യശ്വന്ത് നഗറിലാണ് സംഭവം. ബലൂൺ വീർപ്പിക്കുന്നതിനിടെ അത് പൊട്ടി കഷണങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംബൈയിൽ ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ എട്ട് വയസ്സുള്ള കുട്ടി മരിച്ചു
