ന‍്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ‍്യയാണ്(26) അറസ്റ്റിലായിരിക്കുന്നത്. ലോറൻസ് ബിഷ്ണോയി സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ളതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഗുജറാത്തിലെ ബറോഡയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ വർളി ഗതാഗത വകുപ്പിൻറെ ഓഫീസിലേക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിയെത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്നും സൽമാൻറെ കാർ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.
സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ
