Timely news thodupuzha

logo

തൃശൂർ ടോൾപ്ലാസയിൽ ലോറിയുടമകളുടെ പ്രതിഷേധം

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ലോറിഉടമകളുടെ പ്രതിക്ഷേധം. പ്രതിഷേധത്തെ തുടർന്ന് ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. പാലിയേക്കരയിലെ ടോൾപിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ദേശീയപാതയിൽ പ്രതിഷേധവുമായെത്തിയ ലോറിയുടമകൾ ടോൾബൂത്തുകളിൽ കയറി ബാരിക്കേഡുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. വിഷു അവധിയെ തുടർന്ന് ടോൾപ്ലാസയിൽ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു പ്രതിഷേധം നടന്നത്. ടോൾപ്ലാസ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ടോൾബൂത്തുകളിൽ നിന്ന് നീക്കുകയും രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മറ്റ് രണ്ട് പേർ ഓടി രക്ഷപെട്ടു.

Leave a Comment

Your email address will not be published. Required fields are marked *