തൊടുപുഴ: കാഞ്ഞാർ പബ്ലിക് ലൈബ്രറി മന്ദിരം ഉദ്ഘാടനം മെയ് 30ന് വൈകിട്ട് അഞ്ചിന് കാഞ്ഞറിൽ നടക്കും. കെട്ടിട ഉദ്ഘാടനം അഡ്വക്കേറ്റ് ഡീൻ കുര്യക്കോസ് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ ജേക്കബ് പ്ലാറ്റിനം ജൂബിലി ഹാൾ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കെ.എം ബാബു, ടോമി കാവാലം, കെ.എൻ ഷിയാസ്, ജോർജ് ആഗ്സ്റ്റ്യൻ, പി.കെ സുകുമാരൻ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
കാഞ്ഞാർ പബ്ലിക് ലൈബ്രറി മന്ദിരം ഉദ്ഘാടനം മെയ് 30ന്
