തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി തൊടുപുഴ ഈസ്‌റ്റ്, വെസ്‌റ്റ്, കരിമണ്ണൂർ, മൂലമറ്റം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ ഉദ്‌ഘാടനം ചെയ്‍തു. പി.കെ.എസ് തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി റ്റി.കെ സുകു അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭഗത്തിന് നൽകന്ന സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ഇതുമൂലം വിദ്യാഭ്യാസാനുകൂല്യങ്ങൾ വരെ നിഷേധിക്കപ്പെടുന്നു. ‘ജാതി സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ധർണ. പി.കെ.എസ് തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി റ്റി.കെ സന്തോഷ്, ജില്ലാ ജോയിന്റെ സെക്രട്ടറി എം.ജി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഒ.വി ബിജു, കെ.എസ് ശങ്കർ, ഡോ. കെ.കെ ഷാജി എന്നിവർ സംസാരിച്ചു.
പട്ടികജാതി ക്ഷേമസമിതി തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി
