മുംബൈ: സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രി പുനഃസ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഡിഗ്രി തടഞ്ഞുവെച്ചിരുന്ന ബ്രിട്ടീഷ് സർക്കാരുമായി ഉടൻ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ യൂണിവേഴ്‌സിറ്റിയിൽ സവർക്കറുടെ പേരിലുള്ള ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്.
ഇത്തരത്തിലൊരു കേന്ദ്രം തയ്യാറാക്കിയതിന് സർവകലാശാലയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. സവർക്കർ ലണ്ടനിലാണ് തൻറെ ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത്.
എന്നാൽ ബ്രിട്ടീഷുകാരോട് വിധേയത്വം പ്രകടിപ്പിക്കാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മൂലം അദ്ദഹത്തിൻറെ ഡിഗ്രി തടഞ്ഞുവെച്ചു. അത് പുനഃസ്ഥാപിക്കാനുള്ള നടപടി സർക്കാർ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.