തൊടുപുഴ: പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനോടനുബന്ധിച്ച് തൊടുപുഴയിൽ ലഹരിവിരുദ്ധ ഇരുചക്രവാഹന റാലി നടത്തി. മങ്ങാട്ടുകവലിൽ നിന്ന് ആരംഭിച്ച റാലി തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിസ്ക്വയറിൽ സമാപിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സഞ്ജു വി കൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് എസ് അനീഷ് കുമാർ, വൈസ് പ്രസിഡണ്ട് എം എസ് റിയാദ് എന്നിവർ പ്രസംഗിച്ചു.
പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ; തൊടുപുഴയിൽ ലഹരിവിരുദ്ധ ബൈക്ക് റാലി നടത്തി
