തൊടുപുഴ: ഇടുക്കി ജില്ലയിലെ കാരിക്കോട് രജിസ്ട്രാർ ഓഫീസ് കരിമണ്ണൂർ പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ഇപ്പോൾ കാരിക്കോട് പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് അവിടെ നിന്നും മാറ്റുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതായി അറിയുന്നു. കാരിക്കോട് സബ് രജിസ്ടാർ ഓഫീസിന് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലം കരിമണ്ണൂർ പഞ്ചായത്താണ്.
കരിമണ്ണൂരിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാണ്. അതോടൊപ്പം പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിന് കരിമണ്ണൂർ ടൗണിലുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം വിട്ടുനൽകാമെന്ന് ബ്ലോക്ക് പഞ്ചായത്ത് രേഖ മൂലം കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.
നിരവധി നാളുകളായി കരിമണ്ണൂരിലും സമീപപ്രദേശങ്ങളിലും ഉള്ള ആളുകളുടെ ആവശ്യമാണ് ഇത്. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം കേരളാ കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡൻ്റ് പോൾ കുഴിപ്പിള്ളിൽ പി.ജെ ജോസഫ് എം.എൽ.എ യ്ക്ക് നൽകി. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് പോൾ കുഴിപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് നന്ദലത്ത്, ജോൺസ് ജോർജ്, ബൈജു വറവുങ്കൽ, ജീസ് ആയത്ത് പാടം, കെ.വി. തോമസ്, ജോസ് മാത്യു, ടോജോ പോൾ, ടെസി വിൽസൺ,ഷേർലി സെബാസ്റ്റ്യൻ. ജോൺ ആക്കാന്തിരി ജോസ്മി സോജൻ ,വിൽസൺ പള്ളിക്കുന്നേൽ,ജിൻസ് ജോൺ എന്നിവർ പ്രസംഗിച്ചു.