തൃശൂർ: സർക്കാർ അനുമതിയും അംഗീകാരവുമില്ലാതെ കേരള കലാമണ്ഡലത്തിൽ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിൻവാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് വകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ ജോയിൻറ് ഡയറക്ടർ സാംസ്കാരിക വകുപ്പിന് കത്ത് നൽകി. കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ 2014ലാണ് ബിരുദ ഡിപാർട്ട്മെൻറുകളിലെ ഇൻസ്ട്രക്ടർമാരുടെ എണ്ണം 28ആയി കുറച്ച് സർക്കാർ ഉത്തരവിറക്കിയത്.
പുതിയ നിയമനം കലാമണ്ഡലത്തിന് നടത്തണമെങ്കിൽ ഇൻസ്ട്രക്ടർമാരുടെ എണ്ണം ഓരോ ഡിപ്പാർട്ടുമെൻറിലും വരേണ്ടതനുസരിച്ച് സർക്കാർ നിജപ്പെടുത്തണം. 2019 മുതൽ 2021 വരെ ഇത് ലംഘിച്ചാണ് അംഗീകൃത തസ്തികകൾക്ക് പുറത്ത് ഏഴ് നിയമനങ്ങൾ നടത്തിയത്.