തൊടുപുഴ: അൽ അസ്ഹർ ഡെന്റൽ കോളേജിൽ ആധുനിക ഓർത്തോഡോണ്ടിക് ചികിത്സാ സൗകര്യങ്ങളോടുകൂടിയ ‘അസ്ഹർ അലൈൻ ക്ലിയർ അലൈൻ ലാബ്’ ഉദ്ഘാടനം നടന്നു. സാധാരണക്കാർക് സൗകാര്യപ്രദവും സുഖപ്രതവുംമായ രീതിയിൽ നിര തെറ്റിയ പല്ലുകളെ കമ്പിയടാതെ നിരയൊപ്പിക്കാൻ സാധിക്കുന്ന നൂതന ചികിത്സ രീതിയാണിത്. രാവിലെ 10.30ന് നടന്ന ചടങ്ങിൽ അൽ അസ്ഹർ കോളേജിന്റെ മുൻ പ്രിൻസിപ്പലും ബിസ്മിയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എ. അഫ്സൽ ലാബ് ഉദ്ഘാടനം ചെയ്തു.
അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.എം മിജാസ് അധ്യക്ഷത വഹിച്ചു. എ.എ.ഡി.സി ഡയറക്ടർ ഡോ. കെ.എം പൈജാസ്, പ്രിൻസിപ്പൽ ഡോ. ഷൈനീ ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. അരുണ്‍ തോമസ് അലപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
ലാബിന്റെ രൂപകൽപ്പനയും പ്രവർത്തനമൂല്യനിർണ്ണയവും ഓർത്തോഡോണ്ടിക് വിഭാഗം മേധാവി ഡോ. ജോബി പോളോസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഞ്ജയ്, വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ എന്നിവർ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായാണ് പൂർത്തിയായതെന്ന് അധികൃതർ അറിയിച്ചു.
പുതിയ ലാബ് ആരംഭിച്ചതോടെ ഓർത്തോഡോണ്ടിക് വിഭാഗത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും വിദ്യാർത്ഥികൾക്ക് നവീന പരിശീലന സൗകര്യങ്ങളും ലഭ്യമാകുമെന്ന് ഡയറക്ടർ അറിയിച്ചു.





