കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. വോട്ടർ പട്ടിക പരിഷ്ക്കരണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് അടിയന്തര പ്രാധാന്യമില്ല. വോട്ടർ പട്ടിക പരിഷ്ക്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാവുന്നു. എസ്ഐആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും നീട്ടി വയ്ക്കുക മാത്രമാണ് ആവശ്യമെന്നുമാണ് സർക്കാർ അറിയിച്ചത്.





