പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെതിരെ മൊഴി നൽകി ജീവനക്കാർ. കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡൻറിൻറെ മുറിയാണെന്നും പൂജാ ബുക്കിങ്ങിൽ പ്രത‍്യേക പരിഗണന നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര‍്യവും നൽകിയെന്നും മൊഴിയിൽ പറയുന്നത്.
ശാസ്ത്രീയ പരിശോധനക്കു വേണ്ടി സന്നിധാനത്തെ സ്വർണപ്പാളിയുടെ സാംപിൾ തിങ്കളാഴ്ചയോടെ ശേഖരിക്കും. അതേസമയം, കേസിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ തേടി ഇഡി സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.





