Timely news thodupuzha

logo

ഭൂപതിവ് നിയമഭേദഗതി ബില്‍ കത്തിച്ച് കേരളാകോണ്‍ഗ്രസ്സ് പ്രതിഷേധം

ചെറുതോണി: നിയമസഭയില്‍ അവതരിപ്പിച്ച ഭൂപതിവ് നിയമദേദഗതി ബില്‍ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് വിനാശകരമാണെന്നതിനാല്‍ ബില്ലിലെ ജനദ്രോഹനിര്‍ദ്ദേശങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേരളാകോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ഇടുക്കി കളക്ട്രേറ്റിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തി. കളക്ട്രേറ്റ് കവാടത്തില്‍ ബില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധ കൂട്ടധര്‍ണ്ണ നടത്തുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളായി.

ഭൂനിയമങ്ങള്‍ കുടിയേറ്റ കര്‍ഷകര്‍ക്കനുകൂലമായി ഭേദഗതിചെയ്യുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, വിവിധ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഡിജിറ്റല്‍ സര്‍വ്വേ, പുരാവസ്തു സര്‍വ്വേകളിലെ അപാകതകള്‍ പരിഹരിക്കുക, സി.എച്ച്.ആര്‍. ഭൂമി വനഭൂമിയാണെന്ന കേസില്‍ അന്തിമവാദം നടക്കുന്നതിനാല്‍ ആവശ്യമായ രേഖകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി കുടിയേറ്റ കര്‍ഷകരെയും തോട്ടംതൊഴിലാളികളെയും സംരക്ഷിക്കുക, വനംവകുപ്പിന്‍റെ കുടിയിറക്ക് നീക്കങ്ങള്‍ അവസാനിപ്പിക്കുക, വന്യമൃഗശല്യം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരളകോണ്‍ഗ്രസ്സ് സമരം നടത്തിയത്.

കൂട്ടധര്‍ണ്ണ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഭൂനിയമഭേദഗതി ബില്ലില്‍ പട്ടയഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനുശേഷവും ലഭിക്കുന്ന പട്ടയങ്ങളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ അതേപടി നിലനില്‍ക്കുമെന്നു മാത്രമല്ല പുതിയ നിര്‍മ്മാണംഅനുവദിക്കുകയുമില്ല. പട്ടയം ലഭിച്ച ഭൂമിയില്‍ പുതിയ നിര്‍മ്മാണം നടത്തണമെങ്കില്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുവാദം വേണമെന്നുണ്ട്, ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ജനരക്ഷ ഉറപ്പുവരുത്തുന്നതുവരെ കേരളാകോണ്‍ഗ്രസ്സ് സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്‍റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എ. ഉലഹന്നന്‍, സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ ആന്‍റണി ആലഞ്ചേരി, ജോസഫ് ജോണ്‍, നോബിള്‍ ജോസഫ്, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ എം.മോനിച്ചന്‍, ഷൈനി സജി, നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ ജോയി കൊച്ചുകരോട്ട്, ബാബു കീച്ചേരില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, ബിജു പോള്‍, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ എം.ജെ.കുര്യന്‍, സിനു വാലുമ്മേല്‍, ജില്ലാ സെക്രട്ടറിമാരായ ടോമിച്ചന്‍ പി. മുണ്ടുപാലം, കെ.കെ.വിജയന്‍, ലത്തീഫ് ഇല്ലിക്കല്‍, സാബു വേങ്ങവേലില്‍, ബെന്നി പുതുപ്പാടി, ജില്ലാ ട്രഷറര്‍ മാത്യൂസ് തെങ്ങുംകുടി, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് എബി തോമസ്, പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് പൊട്ടംപ്ലാക്കല്‍, ഫിലിപ്പ് ജി. മലയാറ്റ്, ബ്ലെയിസ് ജി. വാഴയില്‍, ടോമി തൈലംമനാല്‍, ലാലു മാടപ്പാട്ട്, സണ്ണി കളപ്പുര, പി.വി.അഗസ്റ്റ്യന്‍, ഷൈനി റെജി, സി.വി.സുനിത, ട്രീസ ജോസ്, ഡേവിഡ് അറയ്ക്കല്‍, ഒ.റ്റി.ജോണ്‍, റ്റി.വി.ജോസുകുട്ടി, കെ.എ.പരീത്, എം.റ്റി.ജോണി, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് ബിനു ജോണ്‍, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്‍റ് വര്‍ഗീസ് സക്കറിയ, പാര്‍ട്ടി വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ് ഷിജോ ഞവരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

നേതാക്കളായ ജോയി കുടുക്കച്ചിറ, ജോബിള്‍ മാത്യു, സണ്ണി ജോര്‍ജ്ജ്, എ.ഡി.മാത്യു, ബൈജു വറവുങ്കല്‍, ക്ലമന്‍റ് ഇമ്മാനുവല്‍, ബിനോയി മുണ്ടയ്ക്കമറ്റം, വിന്‍സന്‍റ് വള്ളാടി, ജോളി ജോയി, റിന്‍റാമോള്‍ വര്‍ഗീസ്, സെലിന്‍ വിന്‍സന്‍റ്, അഭിലാഷ് പി.ജോസഫ്, ബിബിന്‍ മറ്റത്തില്‍, പി.എം.ഫ്രാന്‍സിസ്, എ.ആര്‍.ബേബി, എല്‍ദോസ് മത്തായി, കെ.ജെ.കുര്യന്‍, ലൂക്കാച്ചന്‍ മൈലാടൂര്‍, സണ്ണി പുല്‍ക്കുന്നേല്‍, സോജി ജോണ്‍, തോമസ് പയറ്റനാല്‍, ടോമി കാവാലം, പി.ജി. പ്രകാശന്‍, പ്രദീപ് ജോര്‍ജ്ജ്, പി.റ്റി.ഡോമിനിക്, ഷാജി കാരിമുട്ടം, വക്കച്ചന്‍ തുരുത്തിയില്‍, ജോജി എടാമ്പുറം, സി.വി.തോമസ്, റെനി മാണി, ഷാജി ഉഴുന്നാലില്‍, തോമസ് പുളിമൂട്ടില്‍, ഷിജു ഏനാനിക്കല്‍, ജേക്കബ് പനന്താനം, വി.റ്റി.തോമസ് തുടങ്ങിയവര്‍ കര്‍ഷകപ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *