Timely news thodupuzha

logo

Timely A

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ മൺസൂൺ കാല യാത്രകളുമായി ഒരുങ്ങുകയാണ്

തൊടുപുഴ: ജൂലൈ 16ന് രാവിലെ 6.30ന്  രാമപുരം , അമനകര , കുടപ്പുലം, മേതരി  എന്നീ നാല അമ്പലങ്ങളിൽ സന്ദർശനം  നടത്തി തിരികെ തൊടുപുഴയിൽ എത്തുന്ന രീതിയിൽ ആണ് കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ യാത്ര ഒരുക്കിയിരിക്കുന്നത്  330 രൂപയാണ് ചാർജ്ജ്(ഭക്ഷണ ചെലവുകൾ ഉൾപെടുന്നില്ല).  എട്ടിന്(തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ ബുക്കിംഗ്  ആരംഭിക്കും. തൊടുപുഴ ഡിപ്പോയിൽ ഉളള ക്യാഷ് കൗണ്ടറിൽ പണം അടച്ച് സീറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 83 04 …

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ മൺസൂൺ കാല യാത്രകളുമായി ഒരുങ്ങുകയാണ് Read More »

കേരള പുരസ്ക്കാരങ്ങൾ: 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങളെന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ നൽകുന്നു. നാമനിർ ദ്ദേശം https://keralapuraskaram.kerala.gov.in/ – ഈ വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വ്യക്തികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഫോൺ 0471-2518531, 0471-2518223.

വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെൻറ് ജോർജ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയുടെ രൂപങ്ങൾ മാറുകയാണ്. ഡിജിറ്റൽ രൂപത്തിലായാലും പുസ്തക രൂപത്തിലായാലും വായന അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍ പണിക്കരും അദ്ദേഹത്തിന്റെ ജീവിതവും വായനയുടെ ലോകത്ത് സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലുതാണ്. തലമുറകൾ മാറി വരുമ്പോൾ വായനയ്ക്കും …

വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ Read More »

കെ.എസ്.ടി എംപ്ലോയീസ് സംഘ്(ബി.എം.എസ്) ഇടുക്കി ജില്ലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തൊടുപുഴ: ശമ്പളം കൃത്യമായി ഒറ്റ ഗഡുവായി നൽകുമെന്ന മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വാക്ക് പാലിക്കാതെ, മെയ്‌ മാസത്തിലെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ്(ബി.എം.എസ്) ഇടുക്കി ജില്ലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ.എസ്.ടി.ഇ.എസ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് അരവിന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം.ബി ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ആർ കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സുധേഷ്, …

കെ.എസ്.ടി എംപ്ലോയീസ് സംഘ്(ബി.എം.എസ്) ഇടുക്കി ജില്ലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു Read More »

തൊടുപുഴ നഗരസഭയിൽ മുല്ലക്കൽ ക്ഷേത്രത്തിനു സമീപം സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൽ നിക്ഷേപിക്കുന്നു

തൊടുപുഴ: നഗരസഭ ഒന്നാം വാർഡിൽ ആനക്കൂട് മല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്ത് തൊടുപുഴയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്ഥല ഉടമയുടെ അനുമതിയില്ലാതെ ചത്ത മൃഗങ്ങളും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമാണ് വൻ തോതിൽ നിക്ഷേപിച്ചു വരുന്നതെന്ന് ആനക്കൂട് റസിഡന്റ്സ് അസോസ്സിയേഷൻ ആരോപിച്ചു. നഗരസ അധികൃതരം വിവരം അറിയിക്കുകയും ആവശ്യമായ തെളിവുകൾ നൽകുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്, ഇത്തരക്കാരിൽ നിന്നും അപൂർവുമായി ചെറിയ പിഴ മാത്രമേ ഈടാക്കുന്നുള്ളൂ. നഗരസഭയുടെ സമീപനം മാലിന്യം നിക്ഷേപിക്കുന്നവർക്ക് …

തൊടുപുഴ നഗരസഭയിൽ മുല്ലക്കൽ ക്ഷേത്രത്തിനു സമീപം സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൽ നിക്ഷേപിക്കുന്നു Read More »

കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് പി.കെ സന്തോഷ് കുമാർ അനുസ്മരണം നടത്തി

തൊടുപുഴ: 1999ലെ കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശി ലാൻസ് നായിക് പി.കെ സന്തോഷ് കുമാറിന്റെ 25 ആം ചരമ വാർഷിക ദിനത്തിൽ സന്തോഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്തുകൾ,എൻ സി സി,സേവ ഭാരതി, പൂർവ്വ സൈനിക പരിഷത്ത്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെട്ടിമറ്റത്തുള്ള സന്തോഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ ജേക്കബ്, ഇളംദേശം ബ്ലോക് …

കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് പി.കെ സന്തോഷ് കുമാർ അനുസ്മരണം നടത്തി Read More »

പെൻ സ്റ്റോക്ക് പദ്ധതി: പരിസ്ഥിതി പഠന റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ 14ആം വാർഡിൽ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ചിന്നാർ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻ സ്റ്റോക്ക് പദ്ധതിയെ കുറിച്ച് കമ്മീഷൻ നിർദ്ദേശിച്ച പഠന റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണെമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.റ്റി) ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാ കുമാരി നിർദ്ദേശം നൽകിയത്. കോഴിക്കോട് എൻ.ഐ റ്റി അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചതായി കെ.എസ്.ഇ.ബി കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പ്രോജക്റ്റ് മാനേജർ …

പെൻ സ്റ്റോക്ക് പദ്ധതി: പരിസ്ഥിതി പഠന റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

കാപ്പാ കേസ് പ്രതിയെ സ്വീകരിച്ച ശേഷം വിചിത്ര വാദം; ആർ.എസ്.എസിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം

പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ പാർട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തിൽ വിചിത്ര വിശദീകരണവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ഇയാൾ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ആർ.എസ്.എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരൺ ചന്ദ്രൻ പ്രതിയായത്. ആ പ്രസ്ഥാനം അവരെ ക്രിമിനലുകളായി ഉപയോഗിക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് അവർ അത് ഉപേക്ഷിച്ചത്. ശരൺ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു. ശരൺ ഇപ്പോൾ കാപ്പ കേസിൽ പ്രതിയല്ല. കാപ്പ …

കാപ്പാ കേസ് പ്രതിയെ സ്വീകരിച്ച ശേഷം വിചിത്ര വാദം; ആർ.എസ്.എസിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം Read More »

കൂടോത്രം വച്ചിട്ടുണ്ടെങ്കിൽ അത് സതീശൻ കമ്പനി തന്നെയെന്ന് കെ സുരേന്ദ്രൻ

കോട്ടയം: കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനെതിരേ കൂടോത്രം ചെയ്യണമെങ്കിൽ അത് സതീശൻ കമ്പനിയല്ലാതെ മാറ്റാരുമായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരനെതിരേ സി.പി.എമ്മുകാർ കൂടോത്രം ചെയ്യാൻ സാധ്യതയില്ലെന്നും ബിജെപിക്കും അത്തരം ഏർപ്പാടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൻറെ ഫലം വിലയിരുത്തി സി.പി.എം നേതൃത്വം മാരത്തൺ ചർച്ചകളിലാണ്. എന്നാൽ മുസ്‌ലിം സമുദായ സംഘടനകൾ വർഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വർഗീയ നിലപാടിലേക്ക് തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാൻ സി.പി.എം …

കൂടോത്രം വച്ചിട്ടുണ്ടെങ്കിൽ അത് സതീശൻ കമ്പനി തന്നെയെന്ന് കെ സുരേന്ദ്രൻ Read More »

മാന്നാർ കൊലക്കേസിൽ മുഖ്യ പ്രതി അനിലിനായി ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം: മാന്നാർ കൊലക്കേസിൽ ഒന്നാം പ്രതിയായ അനിലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണ് പൊലീസ് നീക്കം. ഇൻറർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിൻറെ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇനി മൂന്ന് ദിവസം കൂടി മാത്രമാണുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. വിവര ശേഖരണത്തിൻറെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. …

മാന്നാർ കൊലക്കേസിൽ മുഖ്യ പ്രതി അനിലിനായി ലുക്ക് ഔട്ട് നോട്ടീസ് Read More »

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മിക്ഷൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടാൻ വിവരാവകാശ കമ്മീക്ഷൻ്റെ ഉത്തരവ്. ആർ.റ്റി.ഐ നിയമ പ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ച് വയ്ക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ. എ.എ. അബ്ദുൽ ഹക്കീം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. റിപ്പോർട്ട് പുറത്ത് വിടുമ്പോൾ അത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാകരുത്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മിഷൻ പറയുന്നു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന …

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മിക്ഷൻ Read More »

അസമിൽ പ്രളയത്തിൽ മരിച്ചത് 52 ആളുകൾ; കാശിരംഗ ദേശീയോദ്യാനവും മുങ്ങി

ന്യൂഡൽഹി: അസമിൽ പ്രളയം രൂക്ഷമായതോടെ 24 ലക്ഷം വരുന്ന ജനങ്ങൾ ദുരിതത്തിൽ‌. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ 30 ജില്ലകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതുവരെ 52 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചിരിക്കുന്നത്. കാശിരംഗ ദേശീയോദ്യാനത്തിന്‍റെ 70 ശതമാനവും വെള്ളത്തിൽ മുങ്ങി. മൂന്ന് കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങൾ വെള്ളത്തിൽ മുങ്ങി ചത്തതായും റിപ്പോർട്ടുകളുണ്ട്. പ്രളയം രൂക്ഷമായ സാഹചര്യത്തിൽ പല മൃഗങ്ങളെയും അധികൃതർ കാട്ടിലേക്ക് തുറന്ന് വിടുകയാണ്. സംസ്ഥാനത്തെ 63,000 ഹെക്റ്ററിൽ അധികം …

അസമിൽ പ്രളയത്തിൽ മരിച്ചത് 52 ആളുകൾ; കാശിരംഗ ദേശീയോദ്യാനവും മുങ്ങി Read More »

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു, കാസർഗോഡ് ഡോക്ടര്‍ക്കെതിരെ കേസ്

കാസർഗോഡ്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്‌ടർ പീഡിപ്പിച്ചതായി പരാതി. ഡോക്‌ടർ സി.കെ.പി കുഞ്ഞബ്ദുള്ളയ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സകഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കുട്ടി മാതാപിതാക്കളോട് പീഡന വിവരം വ്യക്തമാക്കുക ആയിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. ഞാ‍യറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അടുത്ത അഞ്ച് ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് തടസമില്ല.

എയർഇന്ത്യാ എക്സ്പ്രസിന്‍റെ കോഴിക്കോട് നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി

കോഴിക്കോട്: എയർഇന്ത്യാ എക്സ്പ്രസിന്‍റെ രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. കോഴിക്കോട് നിന്നും ശനിയാഴ്ച രാവിലെ 8.25 ന് ദുബായിലേക്കും 9.45 ന് ബഹ്റൈനിലേക്കും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ആവശ്യമായ ജീവനക്കാർ ഹാജരാവാത്തതാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിവരം.

ഉപരാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തും

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി ഡോ. ജഗ്ദീപ് ധൻകർ കേരളത്തില്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി എത്തിയത്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലേക്ക് ഉപരാഷ്ട്രപതി യാത്ര തിരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഐഎസ്ആര്‍ഒ അധ്യക്ഷനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ …

ഉപരാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തും Read More »

ഹത്രാസ് ദുരന്തം, ഭോലെ ബാബയുടെ അനുയായി അറസ്റ്റിൽ

ന്യൂഡൽഹി: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കർ. ദുരന്തത്തിന് പിന്നാലെ ഇയളും കുടുംബവും ഒളിവിൽ പോയിരുന്നു. ഇയാൾ ഇന്ന് നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുക ആയിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ദേവ് പ്രകാശ് മധുക്കർ. സംഭവത്തിൽ ഭോലെ ബാബയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭോലെ ബാബ യുപിയിൽ …

ഹത്രാസ് ദുരന്തം, ഭോലെ ബാബയുടെ അനുയായി അറസ്റ്റിൽ Read More »

കോഴിക്കോട് ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പൽ ചെയ്തത് തടവ് ലഭിക്കാവുന്ന കുറ്റമെന്ന് പൊലീസ്: എസ്.എഫ്.ഐക്കെതിരേ കേസില്ല

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ പ്രിൻസിപ്പൽ തെറ്റ് ചെയ്തുവെന്ന് പൊലീസ്. മൂന്നു വർഷം വരെ തടവ് കിട്ടാനുള്ള കുറ്റമാണ് ഡോ. സുനിൽ ഭാസ്കരന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കി പൊലീസ് നോട്ടീസയച്ചു. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന പരാതിയില്‍ നടപടിയില്ല. തന്നെ മർദിച്ചെന്നുകാട്ടി കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ …

കോഴിക്കോട് ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പൽ ചെയ്തത് തടവ് ലഭിക്കാവുന്ന കുറ്റമെന്ന് പൊലീസ്: എസ്.എഫ്.ഐക്കെതിരേ കേസില്ല Read More »

ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് ആദ്യ മലയാളി സോജൻ ജോസഫ്

ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെൻ്റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണ് ലേബർ പാർട്ടി സ്ഥാനാർത്ഥി സോജൻ്റെ വിജയം. കൺസർവേറ്റിവ് സ്ഥാനാർത്ഥി ഡാമിയൻ ഗ്രീനിന് 13,484 വോട്ടുകൾ(28.7 ശതമാനം) മാത്രം ലഭിച്ചപ്പോൾ സോജൻ ജോസഫിന് 15,262 വോട്ടുകൾ(32.5 ശതമാനം) നേടാനായി. റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാർപ്പർ 10000ലേറെ വോട്ട് നേടിയതും സോജൻ്റെ വിജയത്തിൽ നിർണായകമായി. രേസ മേയ് മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള …

ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് ആദ്യ മലയാളി സോജൻ ജോസഫ് Read More »

തമിഴ്‌നാട്ടിൽ ബി.എസ്‌‌.പി സംസ്ഥാന അധ്യക്ഷനെ വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: മായാവതിയുടെ ബി.എസ്.പി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങ്ങിനെ വീടിന് സമീപത്ത് വച്ച് സംഘടിച്ചെത്തിയ ആറം​ഗ സംഘമാണ് വെട്ടി കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പതിനാല് വയസ്സുകാരൻ ച്ക്തിസ തേടി

കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പയ്യോളി സ്വദേശിയായ 14കാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തുടർച്ചയായി മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ …

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പതിനാല് വയസ്സുകാരൻ ച്ക്തിസ തേടി Read More »

ബ്രിട്ടനിലെ ലേബർ പാർട്ടി ഇന്ത്യയോട് സൗഹൃദം തുടരും

ലണ്ടൻ: കശ്മീർ ഉൾപ്പെടെ പ്രശ്നങ്ങളിൽ ഇന്ത്യയ്ക്ക് അലോസരമുണ്ടാക്കുന്നതാണ് ലേബർ പാർട്ടിയുടെ ചരിത്രമെങ്കിലും പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ നയങ്ങൾ മാറ്റിവച്ചേക്കും. പാക്കിസ്ഥാനോടും ചൈനയോടും കൂടുതൽ അടുപ്പം പുലർത്തുന്നതായിരുന്നു ലേബർ പാർട്ടിയുടെ മുൻ നിലപാടുകൾ. എന്നാൽ, മാറിയ ലോകക്രമത്തിൽ ഇന്ത്യയോട് സൗഹൃദം തുടരാനാകും പുതിയ സർക്കാർ ശ്രമിക്കുക. ഇക്കാര്യത്തിൽ മുൻ പ്രധാനമന്ത്രി ഋഷി സുനക്കിൻറെ നയങ്ങൾ സ്റ്റാർമറും പിന്തുടർന്നേക്കും. കശ്മീരി ജനതയ്ക്ക് സ്വയം നിർണയാവകാശം നൽകണമെന്നും അവിടെ അന്താരാഷ്‌ട്ര നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 2019ൽ അന്നത്തെ …

ബ്രിട്ടനിലെ ലേബർ പാർട്ടി ഇന്ത്യയോട് സൗഹൃദം തുടരും Read More »

മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സമിതി

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ. മലപ്പുറം ആർ.ഡി.ഡി, വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമിതിയെ നിയോഗിച്ചത്. സപ്ലിമെന്‍ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം …

മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സമിതി Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപയിലെത്തി. ഗ്രാമിന് 6,765 രൂപയുമായി ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സ്വർണ വില കുതിച്ചുയർന്നത്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് വിവരം.

ചണ്ഡിഗഡിൽ 9 വയസുള്ള പെൺകുട്ടിയെ കൊന്ന് കർപ്പൂരമിട്ട് കത്തിച്ചു: 16 കാരൻ അറസ്റ്റിൽ

ചണ്ഡിഗഡ്: മോഷണ വിവരം പുറത്ത് പറയാതിരിക്കാനായി അയൽ വീട്ടിലെ ഒമ്പത് വയസുള്ള പെൺകുട്ടിയെ കൊന്ന് കർപ്പൂരമിട്ട് കത്തിച്ച കേസിൽ പതിനാറുകാരൻ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ ജൂലൈ ഒന്നിനായിരുന്നു സംഭവം. കേസിൽ പിടിയിലായ പ്രതി പ്രദേശത്ത് ഇരുപതോളം കവർച്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും പതിനാറുകാരൻറെ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് പഠനാവശ്യത്തിനെന്ന പേരിൽ പോയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയോട് വെള്ളം ആവശ്യപ്പെട്ട ശേഷം ഇയാൾ അലമാര തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചു. …

ചണ്ഡിഗഡിൽ 9 വയസുള്ള പെൺകുട്ടിയെ കൊന്ന് കർപ്പൂരമിട്ട് കത്തിച്ചു: 16 കാരൻ അറസ്റ്റിൽ Read More »

അഴിമതിക്കാരുടെ സംരക്ഷകർ സി.പി.എം; തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

തൊടുപുഴ: അഴിമതിക്കാരനായ തൊടുപുഴ മുനിസിപ്പൽ ചെയർമാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റോബിൻ മൈലാടി ആരോപിച്ചു. പത്ര സമ്മേളനം നടത്തി ചെയർമാനുള്ള പിന്തുണ പിൻവലിച്ചുവെന്ന് എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെടുമ്പോഴും അവിശ്വാസ പ്രമേയം കൊണ്ടുവരില്ല. അതിനുള്ള അംഗബലം എൽ.ഡി.എഫിന് ഇല്ലെന്ന് പറയുന്നത് ചെയർമാനെ തുടരാൻ അനുവദിക്കുന്നതിന് വേണ്ടിയാണ്. സി.പി.എമ്മിനും ചെയർമാനും തൊടുപുഴ നഗരസഭയിൽ നടന്ന അഴിമതിക്ക് തുല്യ പങ്കാണ് ഉള്ളത്. ചെയർമാനെ മുന്നിൽ നിർത്തി നവ കേരള സദസ്സിന്റെ പേര് പറഞ്ഞ് …

അഴിമതിക്കാരുടെ സംരക്ഷകർ സി.പി.എം; തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി Read More »

ലോകത്തെ ഏറ്റവും വലിയ ഓലക്കുട മൂന്നാറിലെത്തും

മൂന്നാർ: കേരളം കണ്ട മഹാപ്രളയത്തിൻ്റെ നൂറാം വാർഷികം മൂന്നാറിൽ ആചരിക്കും. മൂന്നാർ റെയിൽവേയും ആലുവ- മൂന്നാർ റോഡും അന്നത്തെ മൂന്നാർ ടൗണിനെയും തകർത്ത 1924ലെ വെള്ളപ്പൊക്കത്തിൻ്റെ ഓർമ്മപുതുക്കൽ ചടങ്ങുകൾ ജൂലൈ 17, 18, 19 തിയതികളിൽ മൂന്നാർ എൻജിനിയറിംഗ് കോളേജിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. 17ന് ആരംഭിക്കുന്ന ഓലക്കുട പ്രദർശനത്തിൽ ലോകത്തെ ഏറ്റവും വലിയ ഓലക്കുടയും ഉണ്ടാകും. 18, 19 തിയതികളിൽ ശിൽപശാല, സെമിനാർ, കാലാപരിപാടികൾ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ് എല്ലാ പരിപാടികളും. പയ്യന്നൂരിലെ …

ലോകത്തെ ഏറ്റവും വലിയ ഓലക്കുട മൂന്നാറിലെത്തും Read More »

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭംവം; എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

തൊടുപുഴ: മുട്ടം എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവിനെ വീടുകയറി മർദ്ദിച്ച് ജയിലിൽ അടച്ച സംഭവത്തിൽ പുനരന്വേഷണം നടന്നുവരികയാണ്. എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എം. സുഗുണനാണ് അന്വേഷണ ചുമതല.അന്വേഷണസംഘം എള്ളുംപുറം സെറ്റിൽമെന്റിലും മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിലും എത്തി മൊഴിയെടുത്തു. മൂലമറ്റം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവും വീടു കയറി സിറിലിനെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും 62 ദിവസം ജയിലിലടയ്ക്കുകയും ആയിരുന്നുവെന്ന് മാതാപിതാക്കളും സഹോദരിയും മൊഴി നൽകി. മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി ബ്ലോക്ക് …

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭംവം; എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി Read More »

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനയ്ക്കൊടുവിൽ പുതുജീവനേകി തൊടുപുഴക്കാരനായ മലയാളി ഡോക്ടർ

കൊച്ചി: വിമാനത്തിൽ ശാരീരിക അവശതകൾ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് !! ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയിൽ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു. തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് …

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനയ്ക്കൊടുവിൽ പുതുജീവനേകി തൊടുപുഴക്കാരനായ മലയാളി ഡോക്ടർ Read More »

അടിമാലിയിൽ സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു, യാത്രക്കാർ പരിക്കുകളേൽക്കാതെ രക്ഷപെട്ടു

അടിമാലി: ന​ഗരത്തിലെ പഞ്ചായത്ത് ടൗൺ ഹാളിന് സമീപം സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. അടിമാലി – കല്ലാർകുട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ശക്തി ബസിന്റെ മുകളിലേക്കാണ് മരം വീണത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇതേസമയം ബസിൽ മുപ്പതിലേറെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവാഴത്. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. മരം വീണതിനെ തുടർന്ന് ഏറെനേരം റോഡിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

എസ്.എഫ്.ഐയെ വലത് പക്ഷത്തിന് കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കില്ലന്ന് എൻ.എൻ കൃഷ്ണദാസ്

തിരുവനന്തപുരം: സി.പി.എമ്മിനും എസ്.എഫ്.ഐക്കുമെതിരേ നിരന്തരം വിമർശനം ഉന്നയിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി മുൻ എം.പിയും സി.പി.എം നേതാവുമായ എൻ.എൻ കൃഷ്ണദാസ്. ആർക്കാണ് സഖാവേ ഒരു തെറ്റും പറ്റാത്തവരായി ഉള്ളത്. വലിയൊരു പ്രസ്ഥാനം , ഈ പുതിയ സാഹചര്യത്തിൽ മുന്നോട്ടു പോകുമ്പോൾ തിരുത്തപ്പെടേണ്ട ചില പിശകുകൾ ഒക്കെ സംഭവിച്ചെന്നിരിക്കാം. കമ്മ്യൂണിസ്റ്റ് രീതിയിൽ പിശകുകൾ തിരുത്തുന്ന രീതി സഖാവ് ബിനോയ്‌ വിശ്വത്തിനു അറിയാത്തതാണോ, ലോക നിലവാരത്തിൽ കമ്മ്യൂണിസം പഠിക്കാൻ അവസരം ലഭിച്ച സഖാവല്ലേ? ഇടത് പക്ഷത്തിന്റെ …

എസ്.എഫ്.ഐയെ വലത് പക്ഷത്തിന് കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കില്ലന്ന് എൻ.എൻ കൃഷ്ണദാസ് Read More »

കോതമംഗലത്ത് പ്രദേശവാസികളെ ഭീതിലാക്കി വീണ്ടും കാട്ടാനകൂട്ടമെത്തി

കോതമംഗലം: പ്രദേശവാസികളെ ഭീതിലാക്കി മാമലകണ്ടത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൂട്ടം. കുടിയേറ്റ ആദിവാസി ഗ്രാമമായ മാമലക്കണ്ടം,നേര്യമംഗലം വനമേഖലയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. ഇടക്ക് ഒറ്റയായും കൂട്ടമായും ആനകൾ ഇറങ്ങാറുണ്ടങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായി തങ്ങാറില്ല.എന്നാൽ ഇന്നലെ രാവിലെ മാമലകണ്ടം റേഷൻ ഷോപ്പിന് സമീപമുള്ള കോയിനിപ്പാറ ഭാഗത്ത് കൊമ്പനും പിടിയും കുഞ്ഞു മടങ്ങുന്ന ഏഴ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആന ഭീഷണിയിൽ നിന്നും നാട്ടുകാരെയും കാർഷിക വിളകളേയും സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാൻ വനപാലകർ തയ്യാറാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ആനകൾക്ക് വനത്തിലെ …

കോതമംഗലത്ത് പ്രദേശവാസികളെ ഭീതിലാക്കി വീണ്ടും കാട്ടാനകൂട്ടമെത്തി Read More »

ബ്രിട്ടനിൽ ലേബർ പാർട്ടി, സ്റ്റാർമർ പ്രധാനമന്ത്രിയാകും

ലണ്ടൻ: ബ്രിട്ടിഷ് പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയത്തിലേക്ക്. 14 വർഷമായി നീണ്ടു നിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ലേബർ പാർട്ടി വിജയത്തിലേക്ക് കുതിക്കുന്നത്. 650 സീറ്റുകളുള്ള പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി 325 സീറ്റുകളാണ് വേണ്ടത്. ഇതു വരെ പുറത്തു വന്ന ഫലങ്ങൾ പ്രകാരം ലേബർ പാർട്ടി 359 സീറ്റിൽ വിജയിച്ചു കഴിഞ്ഞു. വെറും 72 സീറ്റുകളിൽ മാത്രമാണ് കൺസർവേറ്റീവ് പാർട്ടിക്ക് വിജയം കാണാൻ കഴിഞ്ഞത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടിക്ക് 46 …

ബ്രിട്ടനിൽ ലേബർ പാർട്ടി, സ്റ്റാർമർ പ്രധാനമന്ത്രിയാകും Read More »

തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ ഏഴിന്

തൊടുപുഴ: റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടുക്കണ്ടം ഐ.എം.എ ഓഡിറ്റോറിയത്തില്‍ ജൂലൈ ഏഴിന് വൈകിട്ട് ഏഴ് മണിക്ക് സംഘടിപ്പിക്കും. 36ആമത് പ്രസിഡന്‍റായി ജോബ് കെ ജേക്കബും സെക്രട്ടറിയായി ബെന്നി ഇല്ലിമൂട്ടില്ലും ട്രഷററായി ഡോ. സി.വി ജേക്കബ്ബും ചുമതലയേൽക്കും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. റോട്ടറി ക്ലബ്ബ് മുൻ ഡിസ്ട്രിക്റ്റ് ​ഗവർണർ എസ് രാജ്മോഹനൻ നായർ(Rtn M.D) മുഖ്യ അതിഥിയായെത്തും. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി തൊടുപുഴയുടെ സാംസ്കാരിക സാമൂഹിക ആതുരാരോഗ്യ സേവന മണ്ഡലങ്ങളില്‍ …

തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ ഏഴിന് Read More »

പറ്റ്നയിൽ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ, ഗുരുതരമായി പരുക്കേറ്റ പാമ്പ് ചത്തു

പറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ തിരിച്ച് രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പാമ്പ് ചത്തു. രജോലിയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനായ സന്തോഷ് ട്രെയിനിൽ കടന്ന് ഉറങ്ങവേ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പാമ്പിൻറെ കടിയേറ്റ് ഉണർന്ന ഉടനെ സന്തോഷ് പാമ്പിനെ രണ്ടു തവണ തിരിച്ചു കടിച്ചു. പാമ്പ് കടിയേറ്റാൽ പാമ്പിനെ തിരിച്ചു കടിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്നും അതോടെ വിഷം പാമ്പിൻറെ ദേഹത്തേക്ക് തന്നെ …

പറ്റ്നയിൽ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ, ഗുരുതരമായി പരുക്കേറ്റ പാമ്പ് ചത്തു Read More »

കെ.എസ്‌.യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്.എഫ്.ഐക്കാരെ പുറത്താക്കണമെന്ന് വി.ഡി സതീശൻ, വി.സിക്ക് കത്ത് നൽകി

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വി.സിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. എം.എ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിൽ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ കോളേജിൽ നിന്നും പുറത്താക്കണം. ക്യാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി.ടിവി നിരീക്ഷണം കർശനമാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റേയും സാന്നിധ്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്. കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ …

കെ.എസ്‌.യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്.എഫ്.ഐക്കാരെ പുറത്താക്കണമെന്ന് വി.ഡി സതീശൻ, വി.സിക്ക് കത്ത് നൽകി Read More »

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി; അഴിമതിക്കെതിരെ കർശന നിലപാടാണ് പാർട്ടിക്കുള്ളതെന്ന് എൽ.ഡി.എഫ്

തൊടുപുഴ: സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രേരിപ്പിച്ചുവെന്ന പേരിലാണ് ന​ഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഈ സാചഹര്യത്തിൽ സനീഷ് ജോർജിനോട് ചെയർമാൻ സ്ഥാനം രാജി വെക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടിരുന്നു. രാജി വെക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തതാണ്. എന്നാൽ ഇതു വരെ അതിന് തയ്യാറായിട്ടില്ല. അതിനാൽ എൽ.ഡി.എഫ് നൽകിയ പിന്തുണ …

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി; അഴിമതിക്കെതിരെ കർശന നിലപാടാണ് പാർട്ടിക്കുള്ളതെന്ന് എൽ.ഡി.എഫ് Read More »

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിൻറെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിൻറെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതല്ല. ഒരു സ്ഥലത്തു നിന്നും മർദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആ നേരത്തുണ്ടായ പ്രത്യേക മാനസികാവസ്ഥയിലായിരുന്നു എന്നും സന്ദീപ് ഹർജിയിൽ സൂചിപ്പിക്കുന്നു. കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു. അതിനാൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും, ചികിത്സാപിഴവ് ആണ് മരണകാരണണെന്നും സന്ദീപ് വാദിച്ചു. എന്നാൽ സന്ദീപിൻറെ വാദങ്ങൾ …

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിൻറെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി Read More »

നെടുമങ്ങാട് ഫാർമസിയുടെ മറവിൽ എം.ഡി.എം.എ കച്ചവടം നടത്തിയ സ്റ്റോർ ഉടമയുടെ മകൻ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം. സ്റ്റോർ ഉടമയുടെ മകനായ നെടുമങ്ങാട് സ്വദേശി ഷാനാസിനെ ആണ്(34) നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്. പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസിയെന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടത്തി. എം.ഡി.എം.എയുമായി പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാർത്ഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.

കൂട്ടുകാരന്റെ അസൂയ; സന്തോഷിക്കാൻ എത്തിയവർ തൊടുപുഴയിൽ പോലീസ് വലയിൽ

തൊടുപുഴ: നഗരത്തിൽ വളർത്ത് മൽസ്യങ്ങളുടെ വിപണന കേന്ദ്രമെന്ന രീതിയിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിൽ പോലീസ് പരിശോധന. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്, പോലീസിന്റെ 112 നമ്പറിലേക്ക് ഒരു അജ്ഞാത വിളി എത്തി. വാഗമണ്ണിൽ നിന്നും ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിവരം. തട്ടിക്കൊണ്ടു പോയിയെന്ന് പറയപ്പെടുന്ന യുവാവിന്റെ ഫോൺ നമ്പറും നൽകിയിരുന്നു. ഇതേ തുടർന്ന് ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ തൊടുപുഴ മുവാറ്റുപുഴ റോഡിലാണെന്ന് വ്യക്തമായി. …

കൂട്ടുകാരന്റെ അസൂയ; സന്തോഷിക്കാൻ എത്തിയവർ തൊടുപുഴയിൽ പോലീസ് വലയിൽ Read More »

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൻ്റെ ടയറിന് ഓടിക്കൊണ്ടിരുന്നതിനിടെ തീപിടിച്ചു, ആർക്കും പരിക്കില്ല

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ടയറിന് തീപിടിച്ചു. പുറകിലെ ടയറിൽ പുക ഉയരുന്നതുകണ്ട് പെട്ടന്ന് വണ്ടി നിർത്തുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. താമരശേരിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

തൊടുപുഴയിലെ സ്വകാര്യ ഹോസ്റ്റലിൽ ഡെപ്പോസിറ്റ് നൽകിയ പൈസ തിരികെ നൽകിയില്ല, പരാതിയുമായി യുവതി രം​ഗത്ത്

തൊടുപുഴ: സ്വകാര്യ ഹോസ്റ്റലിൽ മുൻകൂർ ഡെപ്പോസിറ്റായി അടച്ച തുക തിരികെ ആവശ്യപ്പെട്ട പെൺകുട്ടിക്ക് അത് തിരികെ നൽകാൻ ഹോസ്റ്റൽ വാർഡൻ തയാറാകുന്നില്ലെന്ന് പരാതി. കായം കുളം സ്വദേശിനിയാണ് പരാതിയുമായി രം​ഗത്തെത്തതിയത്. കരിമണ്ണൂരിലെ സ്വകാര്യ ഐ.റ്റി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഹോസ്റ്റലിൽ താമസിക്കാനെത്തിയപ്പോൾ ഡിപ്പോസിറ്റായി വാങ്ങിയ 10000 രൂപയാണ് തിരികെ നൽകാത്തത്. തുക പണമായാണ് ഹോസ്റ്റൽ വാർഡന് കൈമാറിയത്. എന്നാൽ രസീത് നൽകിയിരുന്നില്ല. പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും കടുത്തില്ല. തുടർന്ന് മറ്റൊരു ഹോസ്റ്റലിലേയ്ക്ക് മാറാനായി ഡിപ്പോസിറ്റ് തുക തിരികെ …

തൊടുപുഴയിലെ സ്വകാര്യ ഹോസ്റ്റലിൽ ഡെപ്പോസിറ്റ് നൽകിയ പൈസ തിരികെ നൽകിയില്ല, പരാതിയുമായി യുവതി രം​ഗത്ത് Read More »

കുറ്റിപ്പുറത്ത് ഓടുന്ന തീവണ്ടിയിലേക്ക് ഇഷ്ടിക എറിഞ്ഞു; യാത്രക്കാരന് പരുക്ക്, അന്വേഷണം ആരംഭിച്ചു

മലപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക്. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്‍റിഹ് വർക്സ് ഉടമ ഷറഫുദ്ദീൻ മുസ്ലിയാർക്കാണ്(43) ഇഷ്ടിക വയറിൽ കൊണ്ട് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയോടൊയായിരുന്നു സംഭവം. എഗ്മോര്‍ – മാംഗ്ലൂർ തീവണ്ടി കുറ്റിപ്പുറം സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് അൽപ സമയത്തിന് ശേഷമായിരുന്നു ഇഷ്ടികയേറ്. എസ് ഒന്‍പത് കോച്ചിന്‍റെ വലതു ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീൻ മുസ്ലിയാർ ഇരുന്നിരുന്നത്. ജനലിലൂടെ ഇഷ്ടിക വന്ന് വയറ്റിൽ കൊള്ളുകയായിരുന്നു. സംഭവം നടന്ന ഉടനെ …

കുറ്റിപ്പുറത്ത് ഓടുന്ന തീവണ്ടിയിലേക്ക് ഇഷ്ടിക എറിഞ്ഞു; യാത്രക്കാരന് പരുക്ക്, അന്വേഷണം ആരംഭിച്ചു Read More »

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. 53,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില. ഗ്രാമിന് 6,700 ലുമാണ് ഇന്ന് വ്യാപരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 53,000 ത്തിൽ താഴെയെത്തിയ സ്വർണവില വീണ്ടും 53,000 കടന്ന് മുന്നേറുകയാണ്.

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും

തൃശൂർ: മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 ഓളം പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ജില്ലാ കലക്ടറിന്‍റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണു നശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം …

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും Read More »

കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

കോഴിക്കോട്: മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് പെട്ടിത്തെറിച്ചു. രാവിലെ 6.50നായിരുന്നു അപകടം. ഹോട്ടലിലേക്ക് തീ പടർന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഡയറക്ടര്‍ കെ.ഡി പ്രതാപൻ അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസായ, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി എംഡി കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി. എച്ച്.ആർ കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ഹൈറിച്ചിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ.

കേരള യൂണിവേഴ്സിറ്റി ​സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്കു ഗവർണർ പുതിയ അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്തു. നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയുമാണു നിർദേശിച്ചത്. കെ.എസ് ദേവി അപർണ, ആർ.കൃഷ്ണപ്രിയ, ആർ രാമാനന്ദ്, ജി.ആർ നന്ദന എന്നിവരാണു വിദ്യാർഥി പ്രതിനിധികൾ. മികവിൻറെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിർദേശം ചെയ്തത്. തോന്നയ്ക്കൽ സ്കൂളിലെ എസ് സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്. മുമ്പ് ഗവർണർ നടത്തിയ നാമനിർദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയ നാമനിർദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഗവർണറെ വഴി …

കേരള യൂണിവേഴ്സിറ്റി ​സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവർണർ Read More »

വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്.എഫ്.ഐയെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരായ വിമർശനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തള്ളി എ.കെ ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല സി.പി.എമ്മും എസ്.എഫ്.ഐയുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി. ഒരു വിദ്യാർത്ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയെ വളർത്തിയത് ഞങ്ങളാണ്. എസ്.എഫ്.ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനയ്ക്ക് കഴിയും.എസ്.എഫ്.ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. കോൺഗ്രസ് ഒരു കൂടോത്ര …

വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്.എഫ്.ഐയെന്ന് എ.കെ ബാലൻ Read More »