കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്‌ക്കണ്ടെന്ന് മുഖ്യമന്ത്രി
ചേലക്കര: മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലാണെന്നതാണെന്നും ഇക്കാര്യം പറഞ്ഞാലതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വച്ച് കെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്. അവർക്കൊപ്പമാണ് കോൺഗ്രസും. മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് വിളിച്ചവർക്കൊപ്പം നിൽക്കുന്ന കോൺഗ്രസാണ് വിഷയം വിവാദമാക്കിയതെന്നും ചേലക്കരയിലെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മൂന്നി …
കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്‌ക്കണ്ടെന്ന് മുഖ്യമന്ത്രി Read More »