Timely news thodupuzha

logo

Crime

ഡൽഹിയിൽ 45 സ്കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ ‌45ൽ അധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയോടെയാണ് സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പൊലീസും മറ്റു സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഈ ആഴ്ചയിൽ തുടർച്ചയായ നാലാമത്തെ ദിവസമാണ് തലസ്ഥാനത്ത് ബോംബ് ഭീഷണി മൂലം വിദ്യാലയങ്ങൾ പ്രതിസന്ധിയിലാകുന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതു വരെ ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളിൽ നിന്നൊന്നും സംശയകരമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. ബോംബ് ഭീഷണിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നിരന്തരമായി പരാജയപ്പെട്ടു …

ഡൽഹിയിൽ 45 സ്കൂളുകൾക്ക് ബോംബ് ഭീഷണി Read More »

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരേ സാമ്പത്തിക തട്ടിപ്പ് കേസ്

കൊച്ചി: നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരേ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് എടുത്ത് വൈക്കം തലയോലപ്പറമ്പ് പൊലീസ്. വൈക്കം സ്വദേശിയായ ഷംനാസാണ് പരാതിക്കാരൻ. സംഭവത്തിൽ കേസെടുക്കണമെന്ന് വൈക്കം കോടതി നിർദേശിച്ചിരുന്നു. ഒരു കൊടി 90 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് ആരോപണം. ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം ഷംനാസിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് ആരോപണം. ആക്ഷൻ ഹീറോ ബിജു രണ്ടാം …

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരേ സാമ്പത്തിക തട്ടിപ്പ് കേസ് Read More »

അഹമ്മദാബാദ് ദുരന്തം; വിമാനത്തിൻ്റെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻറെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ. യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. കോക്പിറ്റിൽ രണ്ട് പൈലറ്റുമാർ പരസ്പരം സംസാരിക്കുന്ന ശബ്ദ രേഖ അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ക്യാപ്റ്റൻ സുമീത് സഭാർവാളായിരുന്നു വിമാനത്തിൻറെ പൈലറ്റ്. 82,000 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു സുമീതിന്. ക്ലിവ് കുണ്ഡാർ ആയിരുന്നു സഹപൈലറ്റ്. അദ്ദേഹത്തിനും 1,100 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു. ഇരുവരും ശാരീരികവും മാനസികവുമായി ഫിറ്റ് …

അഹമ്മദാബാദ് ദുരന്തം; വിമാനത്തിൻ്റെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ Read More »

റഷ്യക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ ഇന്ത്യക്ക് മേൽ വേറേ ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ

ബ്രസൽസ്: ഇന്ത്യക്കും ചൈനയ്ക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. റഷ്യയുമായി ഈ മൂന്നു രാജ്യങ്ങളും വ്യാപാര ബന്ധം തുടരുന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഖ്യത്തെ അസ്വസ്ഥമാക്കുന്നത്. ഇന്ത്യയും ചൈനയും ബ്രസീലും റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനെ വിളിച്ച് യുക്രെയ്നുമായി സമാധാന കരാർ രൂപീകരിക്കാൻ പ്രേരിപ്പിക്കണമെന്നും റൂട്ടെ പറഞ്ഞു. യുഎസ് സെനറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് പരാമർശങ്ങൾ. റഷ്യക്കു മേൽ യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ ഈ രാജ്യങ്ങൾക്കു മേൽ …

റഷ്യക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ ഇന്ത്യക്ക് മേൽ വേറേ ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ Read More »

മഹാരാഷ്ട്രയിൽ ബസ് യാത്രയ്ക്കിടെ പ്രസവിച്ച കുഞ്ഞിനെ 19 വയസ്സുകാരി പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

മുംബൈ: ബസ് യാത്രയ്ക്കിടെ പ്രസവിച്ച 19കാരി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. പത്രി- സേലു റോഡിലൂടെ സഞ്ചരിച്ചിരുന്ന സ്ലീപ്പർ കോച്ച് ബസിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. തുണിയിൽ പൊതിഞ്ഞ നിലയിൽ എന്തോ ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. റിതിക ദേരെ എന്ന 19കാരിയാണ് പ്രസവിച്ചത്. അവർക്കൊപ്പം ഭർത്താവ് എന്നവകാശപ്പെടുന്ന അൽത്താഫ് ഷെയ്ഖും ബസിൽ ഉണ്ടായിരുന്നു. ബസിൽ രണ്ടു ബെർത്തുകളാണ് യാത്രക്കാർക്കായി സജ്ജീകരിച്ചിരുന്നത്. എന്തോ പുറത്തേക്ക് എറിയുന്നതായി …

മഹാരാഷ്ട്രയിൽ ബസ് യാത്രയ്ക്കിടെ പ്രസവിച്ച കുഞ്ഞിനെ 19 വയസ്സുകാരി പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി Read More »

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിലിനു പുറത്തേക്ക്

തിരുവ‌നന്തപുരം: ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ വൈകാതെ ജയിൽ മോചിതയാകും. ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ അനുമതി നൽകിയതിനു തൊട്ടു പിന്നാലെ ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു വിട്ടു. ഷെറിൻ ഉൾപ്പെടെ 11 തടവ് പുള്ളികളെ മോചിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്. 2009 നവംബറിലാണ് ഷെറിൻ അറസ്റ്റിലായത്. കേസിൽ ജീവപര്യന്തം തടവാണ് ഷെറിന് വിധിച്ചിരുന്നത്. റിമാൻഡ് കാലത്തെ തടവു കൂടി ഉൾപ്പെടുത്തി 2023 നവംബറിൽ ഷെറിൻ 14 വർഷം ശിക്ഷ പൂർത്തിയാക്കിയിരുന്നു. …

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിലിനു പുറത്തേക്ക് Read More »

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി

ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര‍്യം അറിയിച്ചത്. കേന്ദ്ര സർക്കാർ ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൊവ്വാഴ്ചയും നടന്നിരുന്നു. ബുധനാഴ്ചയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി പ്രഖ‍്യാപിച്ചിരുന്നത്.

കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്ന് ബോംബ് ഭീഷണി

മുംബൈ: ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. എക്സ്ചേഞ്ചിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ വച്ചിട്ടുണ്ടെന്നും വൈകിട്ട് 3 മണിക്ക് പൊട്ടിത്തെറിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. മാതാ റാംബായ് അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം …

കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്ന് ബോംബ് ഭീഷണി Read More »

നവവധുവിനെ തൃശൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ആലപ്പാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുയിലംപറമ്പിൽ പരേതനായ മനോജിൻറെ മകൾ നേഹയാണ് മരിച്ചത്. 22 വയസ്സായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്ന നേഹയുടെ വിവാഹം ആറു മാസം മുൻപായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഭർത്താവ് രഞ്ജിത്തിനൊപ്പമാണ് നേഹ സ്വന്തം വീട്ടിലെത്തിയത്. ഭർത്താവ് തിരിച്ചു പോയതിനു ശേഷമാണ് നേഹയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ്റെ മർദനമേറ്റ് നെയ്യാറ്റിൻകരയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം: മകൻ മർദിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വെൺപകൽ സ്വദേശി സുനിൽകുമാറാണ് ചൊവ്വാഴ്ച പുലർച്ചയോടെ ആശുപത്രിയിൽ വച്ച് മരിച്ചത്. മകൻ സിജോ സാമുവലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 11ആം തീയതിയായിരുന്നു സംഭവം. മകൻ സിജോ പിതാവിനെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സിജോ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറ‍യുന്നത്. നെയ്യാറ്റിൻകര പൊലീസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചു.

സി.പി.ഐ നേതാവിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ

മേദക്: തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ ജില്ലാ സെക്രട്ടറി മാരെല്ലി അനിലാണ്(28) മരിച്ചത്. മരണകാരണം വ്യക്തമല്ല. കുൽചരം മണ്ഡലത്തിലെ വരിഗുന്തം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അദ്ദേഹത്തിൻ്റെ ശരീരത്തിന് സമീപത്ത് നിന്ന് 4 വെടിയുണ്ടകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ അനിലിൻറെ ശരീരത്തിൽ വെടിയുണ്ടകളുണ്ടോ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ടെന്നാണ് വിവരം. ഗാന്ധിഭവനിൽ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച …

സി.പി.ഐ നേതാവിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ Read More »

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച അന്തിമ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നയതന്ത്ര തലത്തിൽ ചെയ്യാവുന്നതിൻറെ പരമാവധി ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചത്. സ്വകാര്യതലത്തിൽ നടത്തുന്ന ചർച്ചകളെയാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷയോടെ നോക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായാണ് ചർച്ച. ജൂലൈ 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് യെമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ശിക്ഷ നടപ്പിലാക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ ശ്രമമെന്ന …

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന Read More »

മുൻ ബി.ജെ.പി നേതാവിൻ്റെ വീട് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

തൊടുപുഴ: നേര്യമംഗലം അടിമാലി ദേശീയ പാതയുടെ പണി നിർത്തി വെയ്ക്കാൻ ഹൈകോടതിയിൽ പോയി ഉത്തരവ് വാങ്ങിയ മുൻ ബി.ജെ.പി നേതാവ് എംഎൻ ജയചന്ദ്രൻ എന്ന കപട പരിസ്ഥിതി വാദിക്കെതിരെ സാധാരണക്കാരായ ഹൈറേഞ്ചിലെ ജനങ്ങളെ വഞ്ചിച്ച ഈ നരാധമനെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ ദേവികുളം നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജയചന്ദ്രൻ്റെ തൊടുപുഴയിലെ വീട് യുത്ത് കോൺഗ്രസ് തൊടുപുഴ ദേവികുളം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃതത്തിൽ ഉപരോധിച്ചു. രാവിലെ പത്ത് മണിക്ക് വീട്ടിൽ എത്തിയ യുത്ത് കോൺഗ്രസ് പ്രവർത്തകർ വീടിൻ്റെ …

മുൻ ബി.ജെ.പി നേതാവിൻ്റെ വീട് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ Read More »

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുളള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളെജിലും ഒരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികൾ ​അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച മുൻപാണ് കുട്ടികൾ ശ്രീചിത്ര ഹോമിൽ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതൽ …

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More »

കണ്ണൂരിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

കണ്ണൂർ: എടക്കാനം റിവർ വ്യൂ പോയിൻറിൽ ആയുധവുമായെത്തി സമീപവാസികളെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും. ഞായറാഴ്ച വൈകിട്ട് മൂന്ന് വാഹനങ്ങളിലായി വ്യൂ പോയൻറിലെത്തിയ സംഘമാണ് നാട്ടുകാരെ അക്രമിച്ചത്. സംഭവത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് ഉൾപ്പടെ 15 പേർക്കെതിരേ ഇരിട്ടി പൊലീസ് കേസെടുത്തു. ഷുഹൈബ് വധക്കേസിലെ നാലാം പ്രതിയാണ് ദീപ് ചന്ദ്. ആക്രമണത്തിൽ നാട്ടുകാരായ അഞ്ചു പേർക്ക് പരുക്കേറ്റിരുന്നു. സാരമായി പരുക്കേറ്റ ഷാജി കുറ്റിയാടൻ(47), കെ.കെ സുജിത്ത്(38), ആർ.വി സതീശൻ(42), കെ ജിതേഷ്(40), പി …

കണ്ണൂരിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും Read More »

ബാം​ഗ്ലൂരിൽ വിവാഹ വിരുന്നിനിടെ ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

ബാംഗ്ലൂർ: വിവാഹ വിരുന്നിനിടെ കുറച്ചു കൂടി ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. കർണാടകയിലെ ബെലാഗാവി ജില്ലയിലാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദേ മലാഷെട്ടിയാണ്(30) കൊല്ലപ്പെട്ടത്. സുഹൃത്തായ അഭിഷേക് കോപ്പാടിൻറെ വിവാഹ വിരുന്നിൽ പങ്കെടുക്കാനായാണ് വിനോദ് എത്തിയത്. ഞായറാഴ്ച അഭിഷേകിൻറെ കൃ‌ഷി സ്ഥലത്ത് വച്ചാണ് വിരുന്ന് ഒരുക്കിയിരുന്നത്. ഭക്ഷണം വിളമ്പിയിരുന്ന വിട്ടൽ ഹാരുഗോപ്പിനോട് ഒരു പീസ് ചിക്കൻ കൂടി വിനോദ് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. തനിക്ക് വളരെ കുറച്ച് ചിക്കൻ കറി മാത്രമേ വിളമ്പിയുള്ളൂ എന്നും വിനോദ് …

ബാം​ഗ്ലൂരിൽ വിവാഹ വിരുന്നിനിടെ ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നു Read More »

ഇന്ത്യൻ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്ന് ഉൾഫ

ന്യൂഡൽഹി: മ്യാൻമറിലെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസം -ഇൻഡിപെൻഡൻറ്(ഉൾഫ-ഐ). എന്നാൽ ഇന്ത്യ ഇക്കാര്യം തള്ളിയിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിൽ കമാൻഡർ ലഫ്റ്റനൻറ് ജനറൽ നയൻ മേഥി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും 19 പേർക്കു പരുക്കേറ്റുവെന്നുമാണ് ഉൾഫയുടെ വാദം. മണിപ്പുരിൽ നിന്നുള്ള റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് കേഡറുകളും കൊല്ലപ്പെട്ടതായി അവർ ആരോപിക്കുന്നു. ഞായറാഴ്ച പുലർച്ചെ നാലു മണി വരെയുള്ള രണ്ടു …

ഇന്ത്യൻ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്ന് ഉൾഫ Read More »

സാമ്പത്തിക ബാധ്യത കാരണം തമിഴ്നാട് ‘ഡാർക് ക്വീൻ’ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു

ചെന്നൈ: പ്രശസ്ത മോഡലും ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ(ശങ്കരപ്രിയ) ജീവനൊടുക്കി. 26 വയസ്സായിരുന്നു. കരമണിക്കുപ്പത്തെ വീട്ടിൽ വച്ച് രക്തസമ്മർദത്തിനുള്ള പിൽസ് അമിതമായി കഴിച്ചതാണ് മരണ കാരണം. അവശ നിലയിലായ സാൻ റേച്ചലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻറെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും കണ്ടെത്തി. അടുത്തിടെയാണ് സാൻ റേച്ചൽ വിവാഹിതയായത്. വർണവിവേചനത്തിനെതിരേയുള്ള ശക്തമായ നിലപാടുകളിലൂടെയാണ് സാൻ റേച്ചൽ ശ്രദ്ധേയയായത്. 2020 – 21 വർഷത്തെ മിസ് പുതുച്ചേരിയായിരുന്നു സാൻ റേച്ചൽ. അതു കൂടാതെ 2019ൽ മിസ് …

സാമ്പത്തിക ബാധ്യത കാരണം തമിഴ്നാട് ‘ഡാർക് ക്വീൻ’ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു Read More »

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

കൊല്ലം: വിപഞ്ചികയുടെയും കുഞ്ഞിൻറെയും മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരേ സ്ത്രീധന പീഡന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി ഭർതൃസഹോദരി നീതു, ഭർതൃപിതാവ് എന്നിവരെ രണ്ടും മൂന്നു പ്രതികളാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും കുടുംബവും സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ പീഡിപ്പിച്ചിരുന്നതായി വിപഞ്ചിക വെളിപ്പെടുത്തിയിരുന്നു. ഭർത്താവിൻ്റെ പിതാവ് തന്നോട് മോശമായി …

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു Read More »

ഡൽഹിയിൽ കാണാതായ പത്തൊമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ച നിലയിൽ; യമുനാനദിയിൽ മൃതദേഹം

ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ സ്നേഹ ദേബ്നാഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ ഏഴിനാണ് സ്നേഹയെ കാണാതായത്. ദിവസങ്ങളോളമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഗീത ഫ്ലൈ ഓവറിനോടു ചേർന്നുള്ള നദീതീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 19 വയസ്സായിരുന്നു. തൃപുര സ്വദേശിയായ സ്നേഹ ആത്മാ റാം സനാതൻ ധർമ കോളെജിൽ ഗണിത ശാസ്ത്രത്തിൽ 4 വർഷ ബിരുദ വിദ്യാർഥിയാണ്. അതിനൊപ്പം തന്നെ ഐഐടി മദ്രാസിൽ നിന്ന് ഡേറ്റ സയൻസ് …

ഡൽഹിയിൽ കാണാതായ പത്തൊമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ച നിലയിൽ; യമുനാനദിയിൽ മൃതദേഹം Read More »

പീരുമേട് ഗോത്ര വർഗ്ഗ വിഭാ​ഗത്തിലെ സീതയുടെ മരണം; വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ആദിവാസി ഏകോപന സമിതി

തൊടുപുഴ: പീരുമേട് പ്ലാക്കത്തടം ഊരിലെ ഗോത്ര വർഗ്ഗ വിഭാ​ഗത്തിലെ വീട്ടമ്മ സീതയുടെ മരണം സംഭവിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും ആനയുടെ ആക്രമണമാണോ കൊലപാതകം ആണോ എന്ന് വ്യക്തത വരുത്താതെ നീട്ടിക്കൊണ്ടു പോകുന്നതിൽ വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ആദിവാസി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ​ഉത്തരവാദിത്തപ്പെട്ട ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ, മേൽ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറാകാതെ കാട്ടാനയുടെ സാന്നിധ്യം ഇല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടും, ഫോറൻസിക് റിപ്പോർട്ടും, പോലീസ് വകുപ്പിന്റെ …

പീരുമേട് ഗോത്ര വർഗ്ഗ വിഭാ​ഗത്തിലെ സീതയുടെ മരണം; വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ആദിവാസി ഏകോപന സമിതി Read More »

യുവാവിനെ മർദ്ദിച്ച സംഭവം, രണ്ടു പേർ അറസ്റ്റിൽ

പൂപ്പാറ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ മർദ്ദിച്ച രണ്ട് പേരെയാണ് ശാന്തൻപാറ പോലീസ് പിടികൂടിയത്. സൂര്യനെല്ലി കറുപ്പൻ കോളനിയിൽ രാജായ്ക്ക് (29)മർദ്ദനമേറ്റ കേസിലാണ് സൂര്യനെല്ലി കറുപ്പൻ കോളനിയിൽ ബഥേൽ വീട്ടിൽ രോഹിത് (25), സുബ്രഹ്മണ്യം കോളനിയിൽ നവീൻ കുമാർ (26)എന്നിവർ അറസ്റ്റിൽ ആയത്.രോഹിത് വിനോദ സഞ്ചാരികൾക്ക് കാടിനുള്ളിൽ ടെൻഡുകളിൽ താമസിക്കുന്നതിനുള്ള സേവനം നൽകുന്ന സോഹൂ സ്റ്റെയ്‌സിൻ്റെ ഉടമയാണ്. രോഹിതിന്റെ ജീപ്പ് രാജയുടെ ജീപ്പിൽ ഉരസിയതിനെ ചൊല്ലി രണ്ടുപേരും …

യുവാവിനെ മർദ്ദിച്ച സംഭവം, രണ്ടു പേർ അറസ്റ്റിൽ Read More »

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു; ചൈന നടത്തിയത് അധിനിവേശം

ഇറ്റനഗർ: അരുണാചൽ ഉൾപ്പെടെ ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിട്ടു ചൈനയുമായി അതിർത്തി പങ്കിടുന്നില്ലെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തി ചൈനയല്ല, ടിബറ്റാണ്. ടിബറ്റിൽ ചൈന നടത്തിയത് അധിനിവേശമാണെന്നത് നിഷേധിക്കാനാവില്ലെന്നും ഖണ്ഡു തുറന്നടിച്ചു. അരുണാചൽ പ്രദേശിന് ഭൂട്ടാനുമായി 100 കിലോമീറ്ററും ടിബറ്റുമായി 1200 കിലോമീറ്ററും മ്യാൻമറുമായി 550 കിലോമീറ്ററും അതിർത്തിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയുടെ നവതിയാഘോഷത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ പങ്കെടുത്തതിലും ലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നതിലും …

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു; ചൈന നടത്തിയത് അധിനിവേശം Read More »

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റസാഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമിക്കപ്പെടുന്നത്. വഴിയില്‍ വച്ച് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയതിന് ശേഷം മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാഖ് ഖാനെ അക്രമികള്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. തൃണമൂല്‍ എംഎല്‍എ …

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടു Read More »

ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം

കൊച്ചി: ജനവാസ മേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചോ അനുവദനീയമായ മറ്റു മാര്‍ഗങ്ങളിലൂടെയോ ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും അയച്ച കത്തു പ്രകാരമാണ് നടപടി. വന്യജീവി പ്രശ്‌നത്തില്‍ പ്രതിമാസ യോഗങ്ങള്‍ വിളിച്ച് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കലക്റ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് …

ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം Read More »

ചേർത്തലയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി

ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരനെ മർദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരേ പരാതി. ചേർത്തലയിലെ സ്കൂളിൽ യുകെജി വിദ്യാർഥിയായ അഞ്ച് വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്. പരുക്കേറ്റ കുട്ടി ചായക്കടയിൽ ഇരിക്കുന്നത് ഇതുവഴി വന്ന പിടിഎ പ്രസിഡന്‍റ് ദിനൂപിന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചപ്പോഴാണ് മർദനത്തിന്‍റെ വിവരം കുട്ടി ദിനൂപിനെ അറിയിക്കുന്നത്. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും ചേർത്തല പൊലീസിലും പരാതി നൽകുകയായിരുന്നു. മുഖത്തും കഴുത്തിലുമുണ്ടായ …

ചേർത്തലയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി Read More »

ഭാസ്കര കാരണവർ കൊലക്കേസ്; പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയയ്ക്കാൻ ഗവർണറുടെ അനുമതി. സർക്കാരിൻറെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിൻറെ മോചനം സാധ്യമാകുന്നത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവ് നൽകിയത്. വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിൻറെ പട്ടിക തിരിച്ചയച്ചിരുന്നു. ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഷെറിന് പരോൾ ലഭിച്ചതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്ത് വന്നതുമാണ് നേരത്തെയുളള …

ഭാസ്കര കാരണവർ കൊലക്കേസ്; പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി Read More »

ടാറിങ്ങിന് ശേഷം റോഡിലുപേക്ഷിച്ച് പോയ വീപ്പകളിൽ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നു; പരാതിയുമായി കോടിക്കുളം നിവാസികൾ

തൊടുപുഴ: കോടിക്കുളത്ത് റോഡ് ടാറിങ്ങിന് ശേഷം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വീപ്പയിൽ വെള്ളം നിറഞ്ഞ് കൊതുകു പെരുകുന്നതായി പരാതി. തൊടുപുഴ – വണ്ണപ്പുറം റോഡരികിൽ കോടിക്കുളം പഞ്ചായത്തിന് തൊട്ടടുത്താണ് രണ്ടിടങ്ങളിൽ വീപ്പകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത്. കൊതുക് പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ ജില്ലയിൽ പടരുന്നതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടള്ള സാഹചര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

മഹാരാഷ്ട്രയിൽ സ്‌കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പളും അറ്റൻഡൻ്റും അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പളും വനിതാ അറ്റൻഡൻറും അറസ്റ്റിൽ. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സ്കൂളിലെ പ്രിൻസിപ്പാൾ, 4 അധ്യാപകർ, അറ്റൻഡർ, 2 ട്രസ്റ്റിമാർ എന്നിവർക്കെതിരേ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്‌കൂളിൽ ചൊവ്വാഴ്ചയോടെ ഉണ്ടായ സംഭവത്തിൽ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി. ബുധനാഴ്ച രാത്രിയോടെ തന്നെ സ്‌കൂൾ പ്രിൻസിപ്പലിനെയും സഹായിയെയും അറസ്റ്റ് …

മഹാരാഷ്ട്രയിൽ സ്‌കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പളും അറ്റൻഡൻ്റും അറസ്റ്റിൽ Read More »

ഓൺലൈൻ ബെറ്റിങ്ങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ച വിജയ് ദേവരകൊണ്ട ഉൾപ്പെടെ 29 പ്രമുഖർക്കെതിരെ നിയമനടപടിയുമായി ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിങ്ങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് പ്രമുഖർക്കെതിരേ ഇഡി നടപടിയെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. നടന്മാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരുൾപ്പെടെ 29 സെലിബ്രിറ്റികൾക്കെതിരേ ഇഡി നടപടിക്കൊരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിധി അഗർവാൾ, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി തുടങ്ങിയ ഉന്നത വ്യക്തികളെയും രണ്ട് ടെലിവിഷൻ അവതാരകരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി വിവരമുണ്ട്. ഇത്തരം ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിലൂടെ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഇഡി സംശയിക്കുന്നുണ്ട്. അതിൽ …

ഓൺലൈൻ ബെറ്റിങ്ങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ച വിജയ് ദേവരകൊണ്ട ഉൾപ്പെടെ 29 പ്രമുഖർക്കെതിരെ നിയമനടപടിയുമായി ഇ.ഡി Read More »

കോഴിക്കോട് സ്വദേശി 7.28 കോടി രൂപയുടെ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി

മുംബൈ: 7.28 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ കേസിൽ കോഴിക്കോട് സ്വദേശിയെ മുംബൈ വിമാനത്താവളത്തിൽ പിടി കൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബാങ്കോക്കിൽ നിന്നെത്തിയ മുനീർ വെണ്ണീറ്റും കുഴിയെ പിടികൂടിയത്. ഡിആർഐ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ പിടികൂടിയത്. ഇയാളുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ 7.28 കോടി രൂപ വിലമതിക്കുന്ന 7287 ഗ്രാം കഞ്ചാവ് അടങ്ങിയ 35 പാക്കറ്റുകളാണ് കണ്ടെടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരുകയാണ്.

എച്ച്.ആർ.ഡി.എസ് വേദിയിൽ പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം; പൊലീസ് റിപ്പോർട്ട് തേടി കോടതി

തൊടുപുഴ: മുൻ എം.എൽ.എ പി.സി ജോർജിന്റെ തൊടുപുഴയിലെ വർഗീയ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നോട്ടീസ് നൽകിയത്. അടിയന്തരാവസ്ഥയുടെ 50ആം വാർഷികത്തിൽ ആർ. എസ്. എസ്. അനുകൂല സന്നദ്ധ സംഘടനയായ എച്ച്. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുകയും കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പി.സി ജോർജിനെയും എച്ച്. ആർ. ഡി. എസ്. …

എച്ച്.ആർ.ഡി.എസ് വേദിയിൽ പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം; പൊലീസ് റിപ്പോർട്ട് തേടി കോടതി Read More »

മൂവാറ്റുപുഴയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം

മുവാറ്റുപുഴ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി വാഹനങ്ങൾ തടഞ്ഞു. മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസിന് നേരെ സമരാനുകൂലികൾ കല്ലെറിഞ്ഞു. കല്ലെറിഞ്ഞ ബസിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മൂവാറ്റുപുഴയിലെ എം.സി.വി ചാനൽ റിപ്പോർട്ടറും പ്രസ്സ് ക്ലബ് സെക്രട്ടറിയുമായ അനൂപിനെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ

രാജാക്കാട്: ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയായ 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ.സേനാപതി പഞ്ചായത്തിലെ മുക്കുടിൽ സ്വദേശിയായ തൈപറമ്പിൽ അദ്വൈതിനെയാണ് കർണ്ണാടക സൈബർ പോലിസ് അറസ്റ്റ് ചെയ്തത്. വിവിധ ഓൺലൈൻ സേവനങ്ങളും,വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് സൂചന.കർണ്ണാടക ഗാഥായി സൈബർ പോലിസ് ആണ് ഇടുക്കിയിൽ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്.ഈ സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണ്ണാടകയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികൾ ഉണ്ട്.അദ്വൈതിന്റെ നേതൃത്വത്തിൽ ഉള്ള സംഘം …

ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ Read More »

പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം

കുമളി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണനാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. കുമളി മുല്ലപെരിയാർ ന്യൂ ഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ഈ ഓഫീസിലെ ക്ലർക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറിൽ ജോലി കിട്ടിയ വിഷ്ണു പരിശീലന കാലവധിയായതിനാൽ ജോലിക്ക് എത്തുകയായിരുന്നു. ഓഫീസ് തുറന്നതേ സിപിഎം പ്രാദേശിക പ്രവർത്തകർ എത്തി ഓഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരിശീലന കാലാവധിയായതിനാൽ …

പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം Read More »

ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണം; പീരുമേട്ടിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിയ്ക്ക് മർദനം, തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു

തൊടുപുഴ: ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണമാണ്. സ്വകാര്യ ബസുകളും കേ.എസ്.ആർ.ടി.സി ബസുകളും നിരത്തിൽ ഇറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സർക്കാർ ഓഫീസുകളും അടഞ്ഞ് കിടന്നു. ചില സ്ഥലങ്ങളിൽ പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതും സർക്കാർ ഓഫീസുകൾ അടപ്പിക്കുവാൻ ശ്രമിച്ചതും ചെറിയ സംഘർഷത്തിന് കാരണമായി. പീരുമേട്ടിൽ പോസ്റ്റ് ഓഫീസ് അടപ്പിക്കുവാനുള്ള ശ്രമത്തിനിടയിൽ പോസ്റ്റ് മാസ്റ്റർ ​ഗിന്നസ് മാട സ്വാമിക്കും ഒരു ജീവനക്കാരനും മർദനമേറ്റതായും പരാതി ഉയർന്നു. പോലീസ് സമരക്കാർക്ക് അഭിവാദ്യം അർപ്പിക്കുന്ന നിലപാടിലായിരുന്നു. തൊടുപുഴയിൽ സമരാനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ …

ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണം; പീരുമേട്ടിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിയ്ക്ക് മർദനം, തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു Read More »

സാമ്പത്തിക തട്ടിപ്പ്; മോണിക്ക കപൂറിനെ സി.ബി.ഐ യു.എസിലെത്തി കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മോണിക്ക കപൂറിനെ യുഎസിലെത്തി കസ്റ്റഡിയിലെടുത്ത് സിബിഐ. ഇന്ത്യ- യുഎസ് ഉഭയകക്ഷി കരാർ പ്രകാരം ന്യൂയോർക്ക് ഡിസിട്രിക്റ്റ് കോടതിയാണ് മോണിക്കയെ ഇന്ത്യക്കു കൈമാറാൻ ഉത്തരവിട്ടത്. ഇതു പ്രകാരം സിബിഐ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു പോയാൽ ഉപദ്രവിക്കപ്പെടാൻ സാധ്യത‌യുണ്ടെന്ന മോണിക്കയുടെ വാദത്തെ തള്ളി സെക്രട്ടറി ഓഫ് സ്റ്റേറ്റ് സറണ്ടർ വാറൻറും പുറപ്പെടുവിച്ചിരുന്നു. 25 വർഷം നീണ്ടു നിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. മോണിക്ക ഓവർസീസ് എന്ന സ്ഥാപനത്തിൻറെ ഉടമയാണ് …

സാമ്പത്തിക തട്ടിപ്പ്; മോണിക്ക കപൂറിനെ സി.ബി.ഐ യു.എസിലെത്തി കസ്റ്റഡിയിലെടുത്തു Read More »

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്തു; മുൻ പി.എ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിൽ നിന്ന് 76.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പേഴ്സണൽ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായത്. 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ്. ആലിയ ഭട്ടിൻ്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. 2021 …

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്തു; മുൻ പി.എ അറസ്റ്റിൽ Read More »

യെമന്നിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ശ്രമം

ന്യൂഡൽഹി: യെമൻ സ്വദേശിയെ കൊന്ന കേസിൽ 2017 മുതൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ തടയുന്നതിനെതിരേ ശക്തമായ ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ഉന്നതതല ഇടപെടലിലൂടെ വധശി‍ക്ഷ തടയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറയുന്നു. ദയാധനം കൈമാറുന്നത് ഉൾപ്പെടെയുള്ള നടപടികൾ സങ്കീർണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. പ്രാദേശിക അധികാരികളുമായും യെമൻ പൗരൻറെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തിട്ടുണ്ടെന്ന് …

യെമന്നിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ശ്രമം Read More »

കർണാടകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു; മകനെതിരെ പോലീസ് കേസെടുത്തു

ബാംഗ്ലൂർ: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55 വയസുകാരിയെ തല്ലിക്കൊന്നു. സംഭവത്തിൽ മകൻ സഞ്ജയ്‌ക്കെതിരേയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് സംഭവമുണ്ടായത്. ഗീതമ്മയെന്ന 55 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് പറഞ്ഞ് സ‌ഞ്ജയ് പൂജ ചെയ്യാനായി ആശ എന്ന സ്ത്രീയുടെ അടുത്തേക്ക് അമ്മയെ കൊണ്ടുപോയിരുന്നു. പിന്നീട് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഗീതമ്മയുടെ വീട്ടിലെത്തി. തുടർന്ന് പൂജ കർമങ്ങളെന്ന പേരിൽ മർദനം ആരംഭിക്കുകയായിരുന്നു. …

കർണാടകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു; മകനെതിരെ പോലീസ് കേസെടുത്തു Read More »

കർണാടകയിലെ മൂന്ന് പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം

ബാംഗ്ലൂർ: കർണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിൽ 3 പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടിപ്പനാടഗി ഗ്രാമത്തിൽ നിന്നുള്ള ദേവികേമ്മ ഹോട്ടി (60), വെങ്കമ്മ (50), രാമണ്ണ പൂജാരി (64) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. ഇവർ മരിക്കുന്നതിന് 10 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് തുടർച്ചയായി ഛർദിയും ഡയേറിയും ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും ബാധിച്ച് പ്രദേശത്തെ 20 ഓളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. …

കർണാടകയിലെ മൂന്ന് പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം Read More »

ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം

തിരുവനന്തപുരം: സർവകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധം. കാലിക്കട്ട് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച എസ്എഫ്ഐയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രണ്ടിടത്തും പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല. കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാർച്ചിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രതിഷേധക്കാർ പൊലീസ് ബാരക്കേഡുകൾക്കു മുകളിൽ കയറി, സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് …

ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം Read More »

കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തിൽ തടഞ്ഞുവെച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

തൊടുപുഴ: തൊടുപുഴ പുളിയന്മല സംസ്ഥാന പതാക അരികിൽ കക്കൂസ് മാലിന്യം തള്ളിയ വാഹന ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്തിൽ തടഞ്ഞു വെച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചായത്ത് നിശ്ചയിച്ച പിഴ തുക അടക്കാൻ പണം കൈവശം ഇല്ല എന്ന് പറഞ്ഞതോടെ പഞ്ചായത്തിന്റെ ഷട്ടറുകൾ അടച്ചിടുകയായിരുന്നു. പിഴ തുക അടക്കാതെ പുറത്ത് വിടാനാകില്ല എന്ന് പറഞ്ഞതോടെ സങ്കർഷാവസ്ഥയായി. കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ പോലീസും എത്തി. തുടർന്ന് …

കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തിൽ തടഞ്ഞുവെച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ Read More »

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി

തൊടുപുഴ: രാജഭരണം മുതൽ മുൻപന്തിയിലായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നു ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു ആവശ്യപ്പെട്ടു. ഒരു കാലത്തും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പടർന്നു പിടിയ്ക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്. മരുന്നുകമ്പനികൾക്കു നൽകാനുള്ള കോടികളുടെ കുടിശികയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും ക്ഷാമവും മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മികച്ച രീതിയിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ചു. കോട്ടയം മെഡിക്കൽ …

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി Read More »

ബേപ്പൂർ കൊലപാതകത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജിൽ കൊലപാതകം നടന്നതായി അറിവുണ്ടായിട്ടും സംഭവസ്ഥലത്തെത്താതിരുന്നതിന് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരേയാണ് നടപടി. ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. മേയ് 24ന് ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയെന്നതാണ് കേസ്. അന്നേദിവസം രാത്രി പെട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരോടാണ് ഇതരസംസ്ഥാന തൊഴിലാളി ഇക്കാര്യം അറിയിച്ചത്. …

ബേപ്പൂർ കൊലപാതകത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ Read More »

ഗോപാൽ ഖേംക വധക്കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പറ്റ്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും മുൻ ബിജെപി നേതാവുമായ ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യ പ്രതി ഉമേഷിന്‍റെ ഒപ്പമുണ്ടിയിരുന്ന വികാസാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനായി പൊലീസ് പട്നയിലെ മാൽസലാമി പ്രദേശത്ത് വികാസിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസിനു നേരെ വികാസ് വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടാവുകയും പൊലീസിന്‍റെ വെടിയേറ്റ് പ്രതി മരിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ വ്യവസായി ഗോപാൽ ഖേംക കൊല്ലപ്പെട്ടത്. രാത്രി 11. 40 ഓടെ വീടിന് സമീപം കാറിൽ നിന്നും …

ഗോപാൽ ഖേംക വധക്കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More »

തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തി; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തു

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച്. വെങ്കിടേഷിൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യൽ. ചടങ്ങുകൾ അലങ്കോലമായതിൻറെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിൻറെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും …

തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തി; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തു Read More »

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ്; പൊലീസ് സ്ഥലത്ത് പരിശോധന നടത്തി

കോഴിക്കോട്: വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ ദാമോദരൻറെ കടക്ക് മുന്നിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്. കണ്ടെയ്നറിൻറെ മൂടി ഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

ഡൽഹിയിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിൽ 3 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ദക്ഷിൺപുരിയിലാണ് സംഭവം. അബോധാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടിയുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച മൂന്ന് പേരിൽ രണ്ട് പേർ സഹോദരന്മാരായിരുന്നു. മറ്റൊരാൾ ആരെന്നതിൽ വ്യക്തതയില്ല. ഭൽസ്വ ഡയറിയിലെ താമസക്കാരനായ സിഷൻ എന്നയാൾ വീട്ടിലുള്ള സഹോദരൻ കോളുകൾക്ക് മറുപടി നൽകുന്നില്ലെന്നറിയിച്ച് ഡൽഹി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിൻറെ …

ഡൽഹിയിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

36 വർഷത്തിനിടെ 2 കൊലകൾ; കൊലപ്പെടുത്തിയത് ആരെയെന്നോ എന്തിനാണെന്നോ കൊലയാളിക്ക് അറിയില്ല

കോഴിക്കോട്: കോഴിക്കോട്ടു നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്ത കുറച്ച് പുലിവാല് പിടിച്ചതാണ്. പെട്ടെന്ന് ഒരാൾ സ്റ്റേഷനിലെത്തി താൻ 36 വർഷങ്ങൾക്ക് മുൻപ് ഒരാളെ തോട്ടിൽ തള്ളിയിട്ട് കൊന്നെന്ന് പറയുന്നു. ആരാണ് മരിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടങ്ങിയതിനു പിന്നാലെ കൊലപാതകങ്ങളുടെ എണ്ണം 2 ആയി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലാണ് കേരള പൊലീസിന് തലവേദനയായിരിക്കുന്നത്. 1986 ലാണ് ആദ്യ സംഭവം. അന്ന് മുഹമ്മദ് അലിയുടെ പേര് ആൻറണി. തിരുവമ്പാടി സ്റ്റേഷൻ …

36 വർഷത്തിനിടെ 2 കൊലകൾ; കൊലപ്പെടുത്തിയത് ആരെയെന്നോ എന്തിനാണെന്നോ കൊലയാളിക്ക് അറിയില്ല Read More »