പ്രകാശത്തിന്റെ പുൽക്കൂട്
മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് …





