Timely news thodupuzha

logo

Month: October 2023

കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു; ഇ.പി.ജയരാജന്‍

തിരുവനന്തപുരം: സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ മാന്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കണം. ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനോ, സഹകരണ മേഖലയെ കളങ്കപ്പെടുത്താനോ അനുവദിക്കില്ല. തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്‌തവർക്ക് തക്കതായ ശിക്ഷ തന്നെ …

കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു; ഇ.പി.ജയരാജന്‍ Read More »

വ്യാജ ആരോപണ ഗൂഢാലോചന കേസ്; നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണ ഗൂഢാലോചനക്കേസിലെ നാലാം പ്രതി മഞ്ചേരി പാണ്ടിക്കാട്‌ സ്വദേശി കെ പി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(3) ആണ് ജാമ്യാപേക്ഷ തള്ളിയത്‌മന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ ആരോപണമുന്നയിച്ച അധ്യാപകൻ മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്‌ ബാസിത്ത്‌. തിരുവനന്തപുരത്ത്‌ ‘മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗത്തിന്‌ പണം നൽകാനെന്ന’ പേരിൽ ഹരിദാസനൊപ്പം പോയതും പിന്നീട്‌ മന്ത്രിയുടെ ഓഫീസിൽ എത്തി ആദ്യം പരാതിപ്പെട്ടതും ഇയാളാണ്‌. …

വ്യാജ ആരോപണ ഗൂഢാലോചന കേസ്; നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി Read More »

സിനിമാ ടൂറിസം പദ്ധതി; വെള്ളായണി ‘കിരീടം’ പാലത്തിന് 1.22 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിൻറെ ഭാഗമായി തിരുവനന്തപുരം വെള്ളായണി ‘കിരീടം’ പാലത്തിന് 1.22 കോടി രൂപയുടെ ഭരണാനുമതി നൽകി. സിനിമാ ടൂറിസത്തിന് അനുസൃതമായി പാലത്തെ ആകർഷകമായ ടൂറിസം ഉത്പന്നമാക്കി മാറ്റുന്ന ‘സിനി ടൂറിസം പ്രോജക്ട് – കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം. 1989 ൽ പുറത്തിറങ്ങിയ കിരീടം സിനിമയിലൂടെ പ്രശസ്തമായ ലൊക്കേഷനാണ് തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള പാലം. സിനിമ അതിപ്രശസ്തമായതോടെ ഈ …

സിനിമാ ടൂറിസം പദ്ധതി; വെള്ളായണി ‘കിരീടം’ പാലത്തിന് 1.22 കോടി രൂപയുടെ ഭരണാനുമതി Read More »

കാലവർഷം ഇന്ത്യയിൽ നിന്നും പൂർണമായി പിന്മാറി

തിരുവനന്തപുരം: കാലവർഷം ഇന്ന് രാജ്യത്ത് നിന്ന് പൂർണമായി പിന്മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടക്കം ദുർബലമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് …

കാലവർഷം ഇന്ത്യയിൽ നിന്നും പൂർണമായി പിന്മാറി Read More »

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്

പുണെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ഓവർ പൂർത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്.

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുൻ ഭവനത്തിൽ മിഥുൻനെയാണ്(26) തിരുവനന്തപുരം അതിവേഗ പ്രത്യേക ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണം. ലീഗൽ സർവീസസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2021 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകേറിയ പ്രതി കുട്ടിയുടെ ഉടുപ്പും …

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും Read More »

പി.ജെ.ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്; എം.എം.മണി

തൊടുപുഴ: പി.ജെ.ജോസഫിനെതിരേ അധിക്ഷേപ പരാമർശവുമായി സി.പി.എം നേതാവും എം.എൽ.എയുമായ എം.എം.മണി. പി.ജെ.ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്, പി.ജെ.ജോസഫ് ജോസഫ് നിയമസഭയിൽ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്. പി.ജെ.ജോസഫിന് ബോധവുമില്ല. ചത്താൽ പോലും കസേര വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു നടന്ന സി.പി.എമ്മിൻറെ പൊതു പരിപാടിയിലായിരുന്നു എം.എം.മണിയുടെ അധിക്ഷേപ പ്രസംഗം. ജനങ്ങൾ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി.ജെ.ജോസഫ് നിയമസഭയിൽ കാലുകുത്തുന്നതേയില്ല, ഒന്നോ രണ്ടോ ദിവസം മാത്രമാണ് സഭയിൽ വന്നിട്ടുണ്ടാവുക. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്തപ്പോഴും …

പി.ജെ.ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്; എം.എം.മണി Read More »

സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റ്; 40 ലക്ഷം രൂപ അനുവദി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കും. സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റെന്ന പേരിലാകും മത്സരം. ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കാൻ 40 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നൽകിയ അപേക്ഷയെത്തുടർന്നാണ് തീരുമാനം. വിവിധ രാജ്യങ്ങളിൽനിന്ന് 64 കളിക്കാർ പങ്കെടുക്കും.

മാള എയിം ലോ കോളേജിൽ കെ.എസ്‌.യു – എ.ബി.വി.പി അക്രമം; വനിതാ നേതാവുൾപ്പെടെ 3 എസ്‌.എഫ്‌.ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്

മാള: ക്യാമ്പസിൽ തങ്ങൾക്ക് വേര് നഷ്ടമാവുന്നതിലും എസ്.എഫ്.ഐക്ക് ലഭിക്കുന്ന പിന്തുണയിലും വിറളി പൂണ്ട് കെ.എസ്.യു – എ.ബി.വി.പി സംഘത്തിന്റെ അക്രമം വീണ്ടും. മാള എയിം ലോ കോളേജിൽ കെ.എസ്‌.യു – എ.ബി.വി.പി അക്രമത്തിൽ വനിതാ നേതാവുൾപ്പെടെ മൂന്ന്‌ എസ്‌.എഫ്‌.ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്. എസ്.എഫ്.ഐ മാള ഏരിയ സെക്രട്ടറി സാലിഹ് ഫസലുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം സാന്ദ്ര മോഹനൻ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അലോക് മോഹൻ എന്നിവരെയാണ്‌ മാള ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സാന്ദ്രയുടെ ചെവിക്ക് അടിയേറ്റതിനെ …

മാള എയിം ലോ കോളേജിൽ കെ.എസ്‌.യു – എ.ബി.വി.പി അക്രമം; വനിതാ നേതാവുൾപ്പെടെ 3 എസ്‌.എഫ്‌.ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക് Read More »

അദാനി ഗ്രൂപ്പിന് 32,000 കോടി രൂപയുടെ കൊള്ളലാഭം, അന്വേഷണത്തിന്‌ ഉത്തരവിടാത്തതിനെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ്‌ 32,000 കോടി രൂപയുടെ കൊള്ളലാഭം നേടിയതിനെക്കുറിച്ച്‌ എന്തുകൊണ്ടാണ്‌ അന്വേഷണത്തിന്‌ ഉത്തരവിടാത്തതെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ സംരക്ഷണമില്ലാതെ ഇത്തരമൊരു തട്ടിപ്പ്‌ സാധ്യമല്ല. വിഷയത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രി തയ്യാറാകണം. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തികകാര്യ മാധ്യമമായ ‘ദി ഫിനാൻഷ്യൽ ടൈംസാണ്‌’ തട്ടിപ്പ്‌ പുറത്തു കൊണ്ടുവന്നത്‌. ഇന്ത്യൻ മാധ്യമങ്ങൾ ഇത്‌ മൂടിവച്ചു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില പെരുപ്പിച്ചുകാട്ടിയതോടെ രാജ്യത്ത്‌ വൈദ്യുതി വില ഉയർന്നു. …

അദാനി ഗ്രൂപ്പിന് 32,000 കോടി രൂപയുടെ കൊള്ളലാഭം, അന്വേഷണത്തിന്‌ ഉത്തരവിടാത്തതിനെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കണം; രാഹുൽ ഗാന്ധി Read More »

ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ(47) ഹൃദയാഘാതത്തെ തുടർന്ന്മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാടാണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ടെലിവിഷൻ രംഗത്തെ ജനപ്രിയനായ സംവിധായകനാണ് ആദിത്യൻ. അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയ സീരിയലുകളും സംവിധാനം ചെയ്‌തിട്ടുണ്ട്.

35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു

പുതുശേരി: മുപ്പത്തഞ്ച്‌ വർഷത്തെ കാത്തിരിപ്പിനു ശേഷം പുതുശേരി സ്വദേശിനി രാധയ്ക്ക് ഇന്ത്യൻ പൗരത്വമായി. മലേഷ്യയിൽ ജനിച്ചെങ്കിലും 58 വർഷമായി പുതുശേരി ശിവ പാർവതിപുരം കല്ലങ്കണ്ടത്തുവീട്ടിൽ യു രാധ ജീവിക്കുന്നത്‌ കേരളത്തിലാണ്‌. ജോലിക്കായി മലേഷ്യയിൽ താമസമാക്കിയ ഗോവിന്ദൻ നായരുടെയും ശ്രീദേവിയുടെയും രണ്ടാമത്തെ മകളായി 1964ലാണ് രാധ ജനിക്കുന്നത്. ജനനശേഷം അമ്മയും കുഞ്ഞും സ്വന്തം നാടായ പാലക്കാട് പത്തിരിപ്പാലയിലേക്ക് തിരിച്ചെത്തി. സ്‌കൂൾ വിദ്യാഭ്യാസം അവിടെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. പത്താം ക്ലാസ് പൂർത്തിയാക്കിയശേഷം 1980 ൽ രാധ …

35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു Read More »

കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പരിശോധിക്കും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയെന്നും പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രതിസന്ധിയെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. പോസ്‌റ്റിൽ പറഞ്ഞതിന്റെ ആവശ്യകതയും അന്തസത്തയും മനസ്സിലാക്കിയതിൽ നന്ദി ഉണ്ടെന്നും ശ്രീലക്ഷ്‌മി പറഞ്ഞു.

ഗാസ ആശുപത്രി വ്യോമാക്രമണം; ജനാധിപത്യ മഹിള അസോസിയേഷൻ ആഗ്രയിൽ പ്രതിഷേധ പ്രകടനം നടത്തി

ആഗ്ര: പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഗാസ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ചും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ ആഗ്രയിൽ പ്രകടനം നടത്തി. നൂറുകണക്കിന്‌ വനിതകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ്‌ പി കെ ശ്രീമതി, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, മധു ഗാർഗ്‌ എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌ക്ലിക്ക്‌ എഡിറ്ററുടെയും എച്ച്‌.ആർ വിഭാഗം മേധാവിയുടെയും ഹർജി; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: യു.എ.പി.എ നിയമപ്രകാരമുള്ള അറസ്‌റ്റും കസ്റ്റഡിയും ചോദ്യ ചെയ്ത ന്യൂസ്‌ക്ലിക്ക്‌ എഡിറ്ററുടെയും എച്ച്‌.ആർ വിഭാഗം മേധാവിയുടെയും ഹർജിയിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശം നൽകിയ കോടതി ഹർജി 30ന് വീണ്ടും പരി​ഗണിക്കും.യുഎപിഎ നിയമപ്രകാരമുള്ള അറസ്‌റ്റ്‌, കസ്റ്റഡി എന്നിവ ചോദ്യം ചെയ്‌ത്‌ എഡിറ്റർ പ്രബീർ പുർകായസ്‌ത, എച്ച്‌.ആർ മേധാവി അമിത്‌ ചക്രവർത്തി എന്നിവരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. നേരത്തെ, ഡൽഹി ഹൈക്കോടതി ഇവരുടെ ഹർജികൾ തള്ളിയിരുന്നു. ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെല്ലിന്റെ …

ന്യൂസ്‌ക്ലിക്ക്‌ എഡിറ്ററുടെയും എച്ച്‌.ആർ വിഭാഗം മേധാവിയുടെയും ഹർജി; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ് Read More »

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ

തൊടുപുഴ: പി.എൻ.ഐ. കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും കുമാരമംഗലം എം.കെ.എൻ.എം ജേതാക്കളായി. പെൺകുട്ടികളുട വിഭാഗത്തിൽ ഒന്നിന് എതിരെ നാല്ഗോളുകൾക്ക് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയും ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസിനെ അഞ്ചിന് എതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയുമാണ് ചാമ്പ്യൻമാരായത്. വിജയ്കൾക്ക് സംസ്ഥാന താരം ആനന്ദ്.റ്റി.ഒ ട്രോഫി വിതരണം ചെയ്തു. ചാംമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി ആൺകുട്ടികളുടെ വിഭാഗത്തിൽ സി.കെ.വി.എച്ച് എസിലെ സെവാൻ കബീറിനെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ ക്ലബ്ബിലെ നിവേദിത …

സബ് ജൂനിയർ ഹാൻഡ്ബോൾ കുമാരമംഗലം എം.കെ.എൻ.എം ജേതാക്കൾ Read More »

​ഗാസയിൽ മൃതദേഹങ്ങൾക്കു നടുവിൽ ഡോക്ടർമാരുടെ വാർത്താ സമ്മേളനം

ഗാസ: ചികിത്സയും അഭയവും തേടിയെത്തിയവരുടെ മൃതദേഹങ്ങൾ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുള്ളിലും പുറത്തുമായി ചിതറിക്കിടക്കുകയാണ്‌. ആശുപത്രിയുടെ ഒരുഭാഗം പൂർണ്ണമായി തകർന്നു. ഇസ്രയേൽ നടത്തിയ, യുദ്ധക്കുറ്റമായി ഗണിക്കപ്പെടുന്ന ആക്രമണത്തിന്റെ ബാക്കിപത്രമാണ്‌ ആ വിറങ്ങലിച്ച കാഴ്‌ച്ചകൾ. ആശുപത്രികളും ആരോഗ്യപ്രവർത്തകരും അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നവരാണെന്ന മര്യാദപോലും ലംഘിക്കപ്പെട്ടു. എല്ലാ ആശുപത്രികളിലും ദുരന്തകാഴ്‌ചകളാണുള്ളത്‌. മിനിട്ടുകളുടെ വ്യത്യാസത്തിൽ ചോരയൊലിക്കുന്ന കൂടുതൽ ആളുകളുമായി വണ്ടികളെത്തുന്നു. കൈയും കാലുമില്ലാത്ത ശരീരങ്ങൾ. കുതിരവണ്ടികളിലും റിക്ഷകളിലുമായി അടുത്തുള്ള ചികിത്സാ കേന്ദ്രത്തിലേക്ക്‌ എത്തിക്കുന്നവരിൽ ജീവന്റെ തുടിപ്പെങ്കിലുമുണ്ടോയെന്ന അന്വേഷണത്തിലാണ്‌ ആരോഗ്യപ്രവർത്തകർ. മൃതദേഹങ്ങളിൽ പലതും …

​ഗാസയിൽ മൃതദേഹങ്ങൾക്കു നടുവിൽ ഡോക്ടർമാരുടെ വാർത്താ സമ്മേളനം Read More »

എഴുത്തുകാരൻ ഡോ.പി.കെ.മോഹന്‍ ലാല്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി.കെ.മോഹന്‍ ലാല്‍ നിര്യാതനായി. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയുള്ള സ്വവസതിയിലാണ് അന്ത്യം. മുന്‍ ആയുര്‍വേദ മെഡിക്കൽ എജ്യൂക്കേഷന്‍ ഡയറക്ടറായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം എന്ന പുസ്തകമടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ്.

ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതിയില്ല, ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: ആഘോഷപൂർവം സ്വീകരണങ്ങളെല്ലാം കഴിഞ്ഞു. എന്നാൽ ആദ്യ കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം. ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കി. കടൽ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിൻ ഇറക്കുന്നത് വൈകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും കാരണം അതല്ല. ഷാങ് ഹായ് പിഎംസിയുടെ കപ്പലിലുള്ളത് 12 ചൈനീസ് ജീവനക്കാരാണ്. ഇവർക്ക് ഇതുവരെയും ഇന്ത്യയിൽ ഇറങ്ങാനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയിട്ടില്ല. ഇതിന് …

ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതിയില്ല, ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു Read More »

മുണ്ടയ്ക്കൽ തോമസ് ദേവസ്യ നിര്യാതനായി

മുളപ്പുറം: മുണ്ടയ്ക്കൽ തോമസ് ദേവസ്യ(93) നിര്യാതനായി. സംസ്കാരം 20/10/2023 വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മുളപ്പുറം സെന്റ് ജ്യൂഡ് പള്ളിയിൽ. ഭാര്യ ത്രേസ്യ കരിമണ്ണൂർ കുന്നപ്പിള്ളിയിൽ കുടുംബാം​ഗം. മക്കൾ: സെബാസ്റ്റ്യൻ തോമസ്, ലിസ്സി മാത്യു, ജോസ് തോമസ്. മരുമക്കൾ: ലിസ്സി സെബാസ്റ്റ്യൻ, വള്ളോംകോട്ടിൽ(ചെപ്പുകുളം), മാത്യു ജോസഫ്, പട്ടേരുപറമ്പിൽ(ഒളമറ്റം), ആശ ജോസഫ്, പൂവത്താനിക്കൽ (ഇളംദേശം).

മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുത്, ക്യാൻസൽ ചെയ്ത പട്ടയം കൊടുക്കണം; എം.എം.മണി

തിരുവനന്തപുരം: മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സി.പി.എം നേതാവും എം.എൽ.എയുമായ എം.എം.മണി. ആനിയിങ്കൽ ചിന്നകനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ നിയമപരമെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പിൻറെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ല, എന്നിരുന്നാലും കയ്യേറ്റങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് ക്യാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ …

മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുത്, ക്യാൻസൽ ചെയ്ത പട്ടയം കൊടുക്കണം; എം.എം.മണി Read More »

ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില(41), മകൻ രോഹിത്(19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(25) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിൻറെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേൽ സന്ദർശിക്കും

ലണ്ടൻ: ഇസ്രയേൽ‌ – ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേൽ സന്ദർശിക്കും. തുടർന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സുനക് ചര്‍ച്ച നടത്തും. ഓരോ മരണവും ഒരു ദുരന്തമാണ്. ഹമാസിന്‍റെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനം, കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി മേഖലയിലേയും ലോകത്തേയും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് വ്യക്തമാക്കുന്നതെന്ന് ഋഷി സുനക് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇസ്രയേൽ സന്ദർശനത്തിനു പിന്നാലെയാണ് …

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേൽ സന്ദർശിക്കും Read More »

കയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങി, മൂന്നാറിൽ 5 ഏക്കർ ഏലത്തോട്ടം ഒഴിപ്പിച്ചു

ചിന്നക്കനാൽ: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ സർക്കാർ ആരംഭിച്ചു. ആനയിറങ്കൽ -ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയ സ്ഥലമാണ് ആദ്യം ഒഴിപ്പിച്ചത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിൻറേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെൻറ് സ്ഥലമാണ് ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയിൽ ദൗത്യസംഘം സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥർ സീൽ ചെയ്തു. അതിരാവിലെ ആറുമണിയോടെയാണ് ദൗത്യസംഘം സ്ഥലത്തെത്തിയത്. കോടതിയിൽ …

കയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങി, മൂന്നാറിൽ 5 ഏക്കർ ഏലത്തോട്ടം ഒഴിപ്പിച്ചു Read More »

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവർഡ്, മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരളതാരങ്ങൾക്ക് ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം ക്യാഷ് അവർഡ് അനുവദിച്ചു. സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച് ഓപ്പൺ എയർ തീയേറ്റർ ഉൾപ്പെടെ നിർമ്മിക്കുന്നതിനായി പ്രോജക്ടിൻ്റെ എസ്.പി. വി ആയ കെ.എസ്.ഐ.ടി.ഐ.എൽ …

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവർഡ്, മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം Read More »

കോടിക്കുളത്ത് കുള്ളൻ ഇനം തെങ്ങുകൾ കൃഷി ചെയ്യുവരിൽ നിന്നും തേങ്ങ സംഭരിക്കുന്നു

കോടിക്കുളം: പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ കുള്ളൻ ഇനം തെങ്ങുകൾ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വിത്തുല്പാദനത്തിനായി തേങ്ങ സംഭരിക്കുന്നു. നവംബർ – ഡിസംബർ മാസത്തിൽ വിളയുന്ന പാകത്തിൽ കുള്ളൻ തെങ്ങുകൾ ഉള്ള കർഷകർ കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യുക. ഒരു തേങ്ങയ്ക്ക് 70 രൂപ വീതം നൽകും. കൃത്യമായ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് വേണം തേങ്ങ തിരഞ്ഞെടുക്കുവാൻ. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

ശല്യാംപാറ വളവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു

ഇടുക്കി: രാജാക്കാട് – അടിമാലി റോഡിൽ വെള്ളത്തൂവൽ ശല്യാംപാറ വളവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവാണ്. വളവിൽ വെള്ളക്കെട്ടുള്ള ഭാഗത്ത് ടൈൽ പതിപ്പിച്ചിട്ടുണ്ട്. ടാറിംഗ് ചേരുന്ന ഭാഗത്തെ ടൈലുകൾ ഇളകി പോയിയാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. പലരും തല്ലിയലച്ച് ചെളി വെള്ളത്തിൽ വീഴാറുണ്ട്. അടിയന്തിരമായി കുഴി നികത്തി റോഡ് ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

യു.ഡി.എഫ് ഇടുക്കി ജില്ല സഹകരണ കൺവെൻഷൻ 26ന്

തൊടുപുഴ: നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടക്കൂ, സഹകരണ മേഖല നാടിന്റെ ജീവനാഡിയെന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് യു.ഡി.എഫ് ഇടുക്കി ജില്ല സഹകരണ കൺവെൻഷൻ 26ന് സിമൻ കൗണ്ടി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാവിലെ 10.30 ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ യോ​ഗം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ റ്റി.പി.മാത്യു, റ്റി.എം.സലിം, അഡ്വ.എസ്.അശോകൻ, അഡ്വ.ഇ.എം.ആഗസ്തി, റോയ്.കെ.പൗലോസ്, കെ.എ.കുര്യൻ, എ.കെ.മണി എക്സ് എം.എൽ.എ, ജോയി വെട്ടിക്കുഴി, പി.വി.സ്കറിയ, ബിജു …

യു.ഡി.എഫ് ഇടുക്കി ജില്ല സഹകരണ കൺവെൻഷൻ 26ന് Read More »

ജോ ബൈഡൻ പിന്തുണ അറിയിച്ച് ഇസ്രയേലിലെത്തി

ടെൽ അവീവ്‌: ഇസ്രയേലിന്‌ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവു ടെൽ അവീവ് വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചു.നെതന്യാഹുവുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ജോർദാനിലേക്ക്‌ പോകുന്ന ബൈഡൻ, ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, രാജാവ്‌ അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്രസർക്കാർ ഇടപെടൽ വേണം; നിമിഷ പ്രിയയുടെ അമ്മ ഹർജി നൽകി

ന്യൂഡൽഹി: യെമനിൽ ജയിലിലുള്ള പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടൽ തേടി മാതാവ് ഹർജി നൽകി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ ആണ് നിമിഷപ്രിയ. ചർച്ചകൾക്കായി യെമനിൽ പോകാൻ കേന്ദ്ര സർക്കാർ സൗകര്യം ഒരുക്കണമെന്നാണ് മുഖ്യ ആവശ്യം. 2017ജൂലൈ 25 നാണ് യെമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്‌പോർട്ട് …

കേന്ദ്രസർക്കാർ ഇടപെടൽ വേണം; നിമിഷ പ്രിയയുടെ അമ്മ ഹർജി നൽകി Read More »

നിയമസഭ അവാർഡ്‌ എം.റ്റി.വാസുദേവൻ നായർക്ക്‌

തിരുവനന്തപുരം: സാഹിത്യ , സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക്‌ ഏർപ്പെടുത്തിയ നിയമസഭ അവാർഡ്‌ എം.റ്റി.വാസുദേവൻ നായർക്ക്‌. ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. നവംബർ രണ്ടിന്‌ രണ്ടാമത്‌ നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗാസയിലെ ആശുപത്രി ആക്രമണം, ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ.എം

തിരുവനന്തപുരം: ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ നൂറ്‌ കണക്കിന്‌ പേർ കൊല്ലപ്പെട്ട നടപടിയിൽ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നൂറ്‌ കണക്കിന്‌ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്ന ഇത്തരം നടപടികൾ സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കും. എല്ലാവിധ അന്താരാഷ്‌ട്ര ധാരണകളേയും കാറ്റിൽ പറത്തിക്കൊണ്ട്‌ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ഗവൺമെന്റ്‌ നടത്തിയ ബോംബാക്രമണം അത്തരമൊരു സാഹര്യമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. നേരത്തെ തന്നെ കടുത്ത ഉപരോധം കാരണം വെള്ളവും, വെളിച്ചവും, ഭക്ഷണവും ഇല്ലാതായിത്തീർന്ന ജനതയ്‌ക്ക്‌ …

ഗാസയിലെ ആശുപത്രി ആക്രമണം, ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ.എം Read More »

അതിർത്തിയിൽ പാക് വെടിവയ്പ്പ്; 2 ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക്

ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ പാക് വെടിവയ്പ്പിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആർണിയ സെക്റ്ററിലെ വിക്രം പോസ്റ്റിലേക്ക് പ്രകോപനം കൂടാതെ പാകിസ്ഥാൻ റേഞ്ചർമാർ വെടിവയ്പ്പ് ആരംഭിച്ചത്. ആക്രമണ സമയത്ത് പോസ്റ്റിലെ വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ജവാന്മാർക്ക് ചികിത്സ ലഭ്യമാക്കി. പാക്കിസ്ഥാൻറെ ഇഖ്ബാൽ, ഖന്നൂർ പോസ്റ്റുകളിൽ നിന്ന് സ്നൈപ്പർമാർ ആക്രമിച്ചതായാണ് ബി.എസ്.എഫിൻറെ നിഗമനം. 2021ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വച്ച വെടിനിർത്തൽ കരാറിൻറെ ലംഘനമാണിത്.

റബർ കൃഷിയെ നാടുകടത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്; ജോസ്.കെ.മാണി

തിരുവനന്തപുരം: റബർ കൃഷിയെ കേരളത്തിൽ നിന്ന് നാടുകടത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമമെന്ന് കേരള കോൺഗ്രസ്.എം ചെയർമാൻ ജോസ്.കെ.മാണി. റബർ കർഷകരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ്.എം രാജ്ഭവനു മുന്നിൽ നടത്തിയ കർഷകധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ റബർ കൃഷിയെ ബോധപൂർവം തകർക്കുകയാണ്‌ കേന്ദ്രം. ഉദാരമായ ഇറക്കുമതി നയങ്ങളാണ് റബറിന്റെ വിലത്തകർച്ചയ്‌ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, …

റബർ കൃഷിയെ നാടുകടത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്; ജോസ്.കെ.മാണി Read More »

എ.ബി.വി.പി അതിക്രമം, വിവേകാനന്ദ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് സമർപ്പിച്ച നോമിനേഷൻ ഫോമുകൾ കീറിയെറിഞ്ഞു

കുന്നംകുളം: വിവേകാനന്ദ കോളേജിൽ എ.ബി.വി.പി അതിക്രമം. പ്രിൻസിപ്പലിന്റെ ഓഫീസ്‌ കൈയേറി, കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് സമർപ്പിച്ച മുഴുവൻ നോമിനേഷൻ ഫോമുകളും കീറിയെറിഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ അവസാനിച്ച് സ്ക്രൂട്ടിനി പുരോഗമിക്കുന്നതിനിടയിലാണ് എ.ബി.വി.പി അതിക്രമം നടത്തിയത്. എ.ബി.വി.പി സമർപ്പിച്ച 6 നോമിനേഷനുകളിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എ.ബി.വി.പി ഉയർത്തി കാട്ടിയ വിദ്യാർഥിനിയുടെ നോമിനേഷനുൾപ്പടെ 4 എണ്ണം തള്ളിപ്പോയി. ഇതിൽ പ്രകോപിതരായ എ.ബി.വി.പി പ്രവർത്തകർ മണിക്കൂറുകളോളം തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകരോട് തർക്കിച്ചു. എന്നാൽ തെറ്റുകളുള്ള പത്രികകൾ സ്വീകരിക്കേണ്ടെന്ന് അധ്യാപകർ …

എ.ബി.വി.പി അതിക്രമം, വിവേകാനന്ദ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് സമർപ്പിച്ച നോമിനേഷൻ ഫോമുകൾ കീറിയെറിഞ്ഞു Read More »

കെ.എസ്‌.ആർ.റ്റി.സി ജീവനക്കാരുടെ ശമ്പളം, ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കെ.എസ്‌.ആർ.റ്റി.സി ജീവനക്കാർക്ക്‌ എല്ലാമാസവും 10നകം ശമ്പളം നൽകണമെന്ന കോടതി ഉത്തരവ്‌ പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കെ.എസ്‌.ആർ.റ്റി.സിയുടെയും വിശദീകരണം തേടി. ഓഗസ്‌റ്റ് 24ലെ കോടതി ഉത്തരവ് പാലിച്ചില്ലെന്ന്‌ ആരോപിച്ച് ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ ആർ ബാജിയടക്കമുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. എല്ലാമാസവും അഞ്ചിനുമുമ്പ് ശമ്പളം ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹർജിക്കാർ നേരത്തേ നൽകിയ ഹർജിയിൽ 10നകം ശമ്പളം നൽകണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഓഗസ്‌റ്റിലെ ശമ്പളത്തിന്റെ പകുതി …

കെ.എസ്‌.ആർ.റ്റി.സി ജീവനക്കാരുടെ ശമ്പളം, ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി Read More »

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ നൽകിയ ഹർജിയിൽ വാദം 31ലേക്ക്‌ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ നൽകിയ ഹർജി വിശദവാദത്തിനായി 31ലേക്ക്‌ മാറ്റി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ്‌ ലഭിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച്‌ വിചാരണക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണ്‌ ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ജസ്‌റ്റിസ്‌ പി.ഗോപിനാഥാണ്‌ ഹർജി പരിഗണിക്കുന്നത്‌.

നെടുമ്പാശേരിയിൽ നിന്ന് 37.70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും സ്വർണ കള്ളക്കടത്ത് പിടിച്ചു. തിങ്കളാഴ്‌ച മൂന്ന്‌ കേസുകൾ എടുത്തിരുന്നു. ജിദ്ദയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽ നിന്ന്‌ ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ വിലമതിക്കുന്ന 874 ഗ്രാം സ്വർണമാണ്‌ പിടിച്ചെടുത്തത്‌. സ്വർണമിശ്രിതം കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ കടത്താനായിരുന്നു ശ്രമം.

സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി നടത്തുന്ന അന്വേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; മന്ത്രി വി.എൻ.വാസവൻ

കണ്ണൂർ: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി നടത്തുന്ന അന്വേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന്‌ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് പ്രൈമറി കോ – ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ക്രമക്കേട്‌ കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളിൽ ഇഡി അന്വേഷണമില്ല. സഹകരണസംഘങ്ങളുടെ പ്രവർത്തനം സു​ഗമമായി മുന്നോട്ടുപോകാൻ കാലോചിത മാറ്റം ഉണ്ടാകണം. നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹ്യപ്രതിബദ്ധത മാതൃകാപരമാണ്. പ്രളയവും കോവിഡും ഭീതിപരത്തിയ കാലത്ത്‌ നാം അത് നേരിട്ട് …

സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി നടത്തുന്ന അന്വേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; മന്ത്രി വി.എൻ.വാസവൻ Read More »

സ്വവർഗബന്ധങ്ങൾ അംഗീകരിച്ചു, വിവാഹത്തിന് അനുമതിയില്ല, വിവേചനം പാടില്ല

ന്യൂഡൽഹി: സ്‌ത്രീ – പുരുഷ വിവാഹങ്ങൾക്കുള്ള നിയമാനുസൃത അംഗീകാരവും അവകാശങ്ങളും സ്വവർഗ വിവാഹങ്ങൾക്കും സഹവാസങ്ങൾക്കും ഉറപ്പാക്കണമെന്ന ഏറെക്കാലത്തെ ആവശ്യമാണ്‌ സുപ്രീംകോടതി തള്ളിയത്‌. സ്വവർഗസ്നേഹികൾക്ക്‌ താൽപ്പര്യമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാനും ഒന്നിച്ച്‌ കഴിയാനും ജീവിതം ആസ്വദിക്കാനും അവകാശമുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. എന്നാൽ, സ്‌പെഷ്യൽ മാര്യേജ് ആക്ട്‌ പ്രകാരം നിയമപരമായ അംഗീകാരം അവകാശപ്പെടാനാകില്ല. അംഗീകാരം ഇല്ലാത്തതിനാൽ അവകാശങ്ങളും ലഭിക്കില്ലെന്ന്‌ നിയമവിദഗ്‌ധർ പ്രതികരിച്ചു. സ്വവർഗബന്ധങ്ങൾ സാമൂഹ്യ യാഥാർഥ്യമാണെന്നത്‌ സുപ്രീംകോടതി അംഗീകരിച്ചു. ഇത്തരം ബന്ധങ്ങൾ നഗരങ്ങളിലെ വരേണ്യരെമാത്രം ബാധിക്കുന്നതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി. എന്നാൽ, …

സ്വവർഗബന്ധങ്ങൾ അംഗീകരിച്ചു, വിവാഹത്തിന് അനുമതിയില്ല, വിവേചനം പാടില്ല Read More »

കെ.എം.ഷാജിക്കെതിരെ പി.ജയരാജൻ നൽകിയ അപകീർത്തിക്കേസ്‌ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുസ്ലിംലീഗ്‌ നേതാവ്‌ കെ.എം.ഷാജിക്കെതിരെ സി.പി.ഐ.എം നേതാവ്‌ പി.ജയരാജൻ നൽകിയ അപകീർത്തിക്കേസ്‌ ഹൈക്കോടതി റദ്ദാക്കി. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി.ജയരാജനെതിരെ പൊലീസ് നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന കെ.എം.ഷാജിയുടെ പ്രസ്താവനയ്‌ക്കെതിരെ നൽകിയ കേസാണ്‌ ജസ്‌റ്റിസ്‌ സി.എസ്‌.ഡയസ്‌ പരിഗണിച്ചത്‌. പ്രസ്താവന അപകീർത്തികരമാണെന്ന്‌ വ്യക്തമാക്കി പി.ജയരാജൻ 2013ൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇത്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2015ൽ കെ എം ഷാജി നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്‌.

ഇന്ത്യാമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയാകാനാണ്‌ സാധ്യത; ശശി തരൂർ

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ നിന്ന്‌ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയാകാനാണ്‌ സാധ്യതയെന്ന്‌ ശശി തരൂർ. രാജ്യത്തെ ആദ്യ ദളിത്‌ പ്രധാനമന്ത്രിയാകും ഖാർഗെ. അതല്ലെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നും ഒരുചോദ്യത്തിന്‌ മറുപടിയായി തരൂർ പറഞ്ഞു. കുടുംബം ഭരിക്കുന്ന പാർടിയാണ്‌ കോൺഗ്രസ്സെന്നും അദ്ദേഹം സമ്മതിച്ചു.തരൂരിനെ എന്തുകൊണ്ടാണ്‌ കോൺഗ്രസ്‌ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാത്തതെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യങ്ങൾ കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗം കൂടിയായ തരൂർ വിശദീകരിച്ചത്‌. ആറുമാസം മുമ്പ്‌ പ്രതിപക്ഷത്തിനുണ്ടായിരുന്ന മുന്നേറ്റം നിലവിലെ സാഹചര്യത്തിൽ നല്ലരീതിയിൽ പുരോഗമിച്ചിട്ട് ഉണ്ടെന്നും …

ഇന്ത്യാമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയാകാനാണ്‌ സാധ്യത; ശശി തരൂർ Read More »

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറും. പിന്നീട് ഇത് ഈ മാസം 21ഓടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇന്നില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി …

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം Read More »

ബിജു രാധാകൃഷ്ണന്റെ ഇളയ മകനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകന്‍ യദു പരമേശ്വരനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥിയാണ് യദു. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ചയാണ് സംഭവം. യദുവിന്റെ അസ്വഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2006ല്‍ യദുവിന്റെ അമ്മ രശ്മിയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ശബരിലയിലെ മേൽശാന്തിയായി പി.എൻ.മഹേഷിനെ തെരഞ്ഞെടുത്തു

ശബരിമല: മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് പി.എൻ.മഹേഷ് ശബരിലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ടുമന പി.ജി.മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് പി.എൻ. മഹേഷ്. 25 വർഷമായി ഹൈദരാബാദ് സോമാജി ഗുഡ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ് മുരളി നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് വർമയും നിരുപമ.ജി.വർയുമാണ് യഥാക്രമം ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് തുലാമാസ പൂജകൾക്കായി തന്ത്രി കണ്ഠര് മോഹനരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ …

ശബരിലയിലെ മേൽശാന്തിയായി പി.എൻ.മഹേഷിനെ തെരഞ്ഞെടുത്തു Read More »

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തിന് പിന്നാലെ ഇവിടെ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു. നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. വിവര മറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.

ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം 500 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു

ടെൽ അവിവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്. വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിൻറെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, ഹമാസ് തീവ്രവാദികൾ തന്നെ തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് ഇസ്രയേലിൻറെ വാദം. ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തതായി ഹമാസും ആരോപിച്ചു. ആശുപത്രിയിലുണ്ടായ …

ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം 500 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു Read More »