ഇന്ദ്രന്‍സിന് വീണ്ടും പഠന കുരുക്ക്
തിരുവനന്തപുരം: ജീവിത സാഹചര്യം മൂലം സ്‌കൂള്‍ പഠനം മുടക്കിയ നടന്‍ ഇന്ദ്രന്‍സിന്‍റെ പത്താം ക്ലാസ് തുല്യതാ പഠനത്തിനും കുരുക്ക്. എഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂവെന്ന സാക്ഷരതാ മിഷന്‍റെ ചട്ടമാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കേണ്ടിവരും. അതിനു ശേഷമെ പത്തില്‍ പഠിക്കാനാവൂ. നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്‍റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി ഒലീന പറയുന്നു. എന്നാല്‍, ഏഴ് …