Timely news thodupuzha

logo

Month: June 2024

യോഗ ദിനാഘോഷം; നേതൃത്വം നൽകാൻ പ്രധാനമന്ത്രി ജമ്മു കശ്മീരിൽ

ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ. മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ അധികാരമേറ്റ ശേഷമുളള ആദ്യ അന്താരാഷ്‌ട്ര യോഗ ദിനമാണ് വെള്ളിയാഴ്ച. ശ്രീനഗറിൽ ദാൽ തടാകത്തിന് സമീപത്തെ ഷേർ ഇ കശ്മീർ കൺവെൻഷൻ സെന്‍ററിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗ പരിശീലന പരിപാടി. വ്യാഴാഴ്ച വൈകിട്ട് ശ്രീനഗറിലെത്തിയ മോദി ജലവിതരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 1500 കോടിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനു തുടക്കമിട്ട്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം …

യോഗ ദിനാഘോഷം; നേതൃത്വം നൽകാൻ പ്രധാനമന്ത്രി ജമ്മു കശ്മീരിൽ Read More »

Программа Для Ставок на Спорт Скачать Приложение Клиент 1xbet Com

Программа Для Ставок на Спорт Скачать Приложение Клиент 1xbet Com” 1xbet 1хбет Скачать Приложение На Андроид Android Apk Content Легальность 1xbet И Доступ Через Зеркала Мобильные Ставки которых Продукты Казино Система Бонусов В Бк 1х Бет Промо Предложения и Бонусы Компании Линия И Роспись 1 Х Бет Мобильная Версия Бк 1хбет разве Ли Возможность получить …

Программа Для Ставок на Спорт Скачать Приложение Клиент 1xbet Com Read More »

ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് സാക്ഷരതാ മിഷൻ്റ വായനാപക്ഷാചരണം

ഇടുക്കി: ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് തീർത്ത് വായനാ പക്ഷാചരണം ആചരിക്കാൻ ഒരുങ്ങി ജില്ലാ സാക്ഷരതാ മിഷൻ. ജൂൺ 19ന് തുടങ്ങി ജൂലൈ ഏഴ് വരെ നീളുന്ന വായന പക്ഷാചരണമാണ് ജില്ല സാക്ഷരതാ മിഷൻ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കുക. ജില്ലയിൽ സാക്ഷരതാ മിഷൻ്റെ പത്ത്, ഹയർ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രങ്ങൾ, സർട്ടിഫിക്കറ്റ് കോഴ്സ് പഠന കേന്ദ്രങ്ങൾ, നവചേതന പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പി.എൻ പണിക്കർ അനുസ്മരണ സമ്മേളനം സെമിനാറുകൾ, ചർച്ചാ ക്ലാസ്സുകൾ, സാഹിത്യ …

ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് സാക്ഷരതാ മിഷൻ്റ വായനാപക്ഷാചരണം Read More »

വരൾച്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് അപേക്ഷിക്കാൻ അവസരം ലഭ്യമാക്കണം; കെ.എ.റ്റി.എസ്.എ

ഇടുക്കി: ജില്ലയിൽ ഉണ്ടായ അതിരൂക്ഷമായ വരൾച്ച മൂലം വ്യാപകമായ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും ആനുകൂല്യം ലഭ്യമാക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നൽകിയ നിവേദനത്തിലൂടെ ആവശൃപ്പെട്ടു. കൃഷി അസിസ്റ്റൻ്റുമാരുടേയും അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും ജില്ലാ സീനിയോറിറ്റി ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധികരിക്കുക, വകുപ്പിൻ്റെ പദ്ധതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി കർഷകരിൽ എത്തിക്കുന്നതിനായി ജില്ലയിലെ കൃഷി അസിസ്റ്റൻ്റുമാരുടേയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും മീറ്റിംങ്ങുകൾ രണ്ട് …

വരൾച്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് അപേക്ഷിക്കാൻ അവസരം ലഭ്യമാക്കണം; കെ.എ.റ്റി.എസ്.എ Read More »

ബി.ജെ.പിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ഒരു സീറ്റ് ബിജെപി നേടി എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ …

ബി.ജെ.പിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമെന്ന് എം.വി ​ഗോവിന്ദൻ Read More »

മലപ്പുറം മേൽമുറിയിൽ ഓട്ടോറിക്ഷയും സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

മലപ്പുറം: മേൽമുറിയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശിയായ അഷറഫ്( 45), ഭാര്യ സാജിദ(37), മകൾ ഫിദ (15) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നും സർവീസ് കേന്ദ്രത്തിലേക്ക് പോവുകയായിരിന്ന സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും എതിർ ദിശയിൽ പോകുകയായിരുന്ന ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് ബസിന് മുമ്പിലേക്ക് കയറുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഉടൻ …

മലപ്പുറം മേൽമുറിയിൽ ഓട്ടോറിക്ഷയും സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു Read More »

അടുത്ത 5 ദിവസം തീവ്രമഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളി – കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം (ഓറഞ്ച്), ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് (യെലോ ).ശനിയാഴ്ച – മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് (ഓറഞ്ച് ), പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, …

അടുത്ത 5 ദിവസം തീവ്രമഴയ്ക്ക് മുന്നറിയിപ്പ് Read More »

വയനാട്ടിൽ നിന്നും സി.പി.എമ്മിന്‍റെ ആദ്യ മന്ത്രി, ഒ.ആർ കേളു

തിരുവനന്തപുരം: മാനന്തവാടി എം.എൽ.എ ഒ.ആർ കേളു പട്ടിക ജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കെ രാധാകൃഷ്ണൻ രാജി വച്ച പദവിയിലേക്കാണ് പുതിയ മന്ത്രി സ്ഥാനമേൽക്കുന്നത്. സി.പി.എം സംസ്ഥാന സമിതിയാണ് ഒ.ആർ കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ വാസവനും പാർലമെന്‍ററി കാര്യം എം.ബി രാജേഷും കൈകാര്യം ചെയ്യും. വയനാട് നിന്നുള്ള സി.പി.എമ്മിന്‍റെ ആദ്യ മന്ത്രിയാണ് കേളു. പട്ടിക വർഗ വിഭാഗത്തിൽ …

വയനാട്ടിൽ നിന്നും സി.പി.എമ്മിന്‍റെ ആദ്യ മന്ത്രി, ഒ.ആർ കേളു Read More »

ഫ്ലാറ്റിലെ കുടിവെള്ളത്തിലെ അണുബാധ പ്രശ്നം; നടപടികളുമായി ആരോഗ്യ വകുപ്പ്

കൊച്ചി: ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ പൂർത്തിയാക്കി. ഫ്ലാറ്റിൽ എത്തുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. വെള്ളത്തിന്‍റെ പരിശോധനാ ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഫ്ലാറ്റ് നിവാസികളിലെ അസുഖബാധിതരിൽ അഞ്ച് പേർ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗ പകർച്ചയും വ്യാപനവും തടയാൻ …

ഫ്ലാറ്റിലെ കുടിവെള്ളത്തിലെ അണുബാധ പ്രശ്നം; നടപടികളുമായി ആരോഗ്യ വകുപ്പ് Read More »

അയോധ്യ കോടേശ്വർ ക്ഷേത്രത്തിൽ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് ജവാൻ മരിച്ചു

അയോധ്യ: രാമക്ഷേത്രത്തിൽ സുരക്ഷാ ദൗത്യത്തിന് നിയോഗിച്ചിരുന്ന സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് ജവാൻ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് മരിച്ചു. കോടേശ്വർ ക്ഷേത്രത്തിലെ വിഐപി കവാടത്തിൽ കാവൽ നിന്ന ശത്രുഘ്നൻ വിശ്വകർമയാണ്(25) മരിച്ചത്. ബുധനാഴ്ച പുലർച്ചെ 5.25നായിരുന്നു സംഭവം. ആത്മഹത്യയോ അപകടമോയെന്ന് വിശദാന്വേഷണത്തിലേ പറയാനാകൂവെന്ന് ഐജി പ്രവീൺ കുമാർ. രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ നിന്ന് 150 മീറ്റർ ദൂരമുണ്ട് അപകടമുണ്ടായ വിഐപി കവാടത്തിലേക്ക്. 2019ലും 2023ലും രാമജന്മ ഭൂമിയിൽ സുരക്ഷാ ജോലിക്കിടെ ജവാന്മാർ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് …

അയോധ്യ കോടേശ്വർ ക്ഷേത്രത്തിൽ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് ജവാൻ മരിച്ചു Read More »

പാലക്കാട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി എസ്.ഐക്കും സി.പിഒയ്ക്കും പരുക്ക്

പാലക്കാട്: ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്.ഐയ്ക്കും വാഹനമോടിച്ച സി.പിഒയ്ക്കും പരുക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്.ഐ ശിവദാസൻ, സി.പിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയുടെ രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരികെ വഴിയായിരുന്നു അപകടം. റോഡിൽ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെയാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്തും കടയക്കും കേടുപാടുകൾ സംഭവിച്ചു.

കുട്ടംമ്പുഴയിൽ ആന കൊമ്പ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത പ്രതിയെ വനം വകുപ്പ്‌ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

ഇടുക്കി: കുട്ടംമ്പുഴയിൽ ആന കൊമ്പുമായി അറസ്റ്റിലായി റിമാൻ്റിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ്‌ ഉന്നത ഉദ്യേഗസ്ഥരുടെ നേത്യത്വത്തിൽ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കുട്ടമ്പുഴയിൽ മൂന്ന് ആനകൊമ്പുകളുമായി ഒരാള്‍ അറസ്റ്റിലായത്. വില്‍പ്പനക്കുള്ള ശ്രമത്തിനിടെ നാടകീയമായിട്ടാണ്മാ മലകണ്ടം ഏണിപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ജോസഫ് കുര്യനാണ്(64) അറസ്റ്റിലായത്. മൂന്ന് ആനകൊമ്പാണ് പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് കണ്ടെടുത്തത്.കേസിൽ പൂയംകുട്ടി സ്വദേശിയായ ചിലർ വനപാലകരുടെ നിരീക്ഷണത്തിലുണ്ട്. വന്യജീവികളുടെ വിഹാര കേന്ദ്രത്തിലൂടെ വളരെ സാഹസികമായാണ് രാത്രിയിലില്‍ അന്വേഷണ സംഘം ഇയാളുടെ …

കുട്ടംമ്പുഴയിൽ ആന കൊമ്പ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത പ്രതിയെ വനം വകുപ്പ്‌ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും Read More »

തലശ്ശേരി ബോംബ് സ്ഫോടനം; സി.പി.എം നേതാക്കൾ വീട്ടിലെത്തി താക്കീത് നൽകിയെന്ന് സീന

കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ പ്രദേശവാസിയായ പ്രദേശവാസിയായ എം സീനയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായി യുവതിയുടെ ആരോപണം. തനിക്കും തൻറെ വീട്ടുകാർക്കും എന്തും സംഭവിച്ചേക്കാമെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന പറഞ്ഞു. ബുധനാഴ്ച താൻ പ്രതികരിച്ചതിനുശേഷം മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി രക്ഷിതാക്കൾക്ക് താക്കീത് നൽകി. മകളെ നിലക്ക് നിർത്തണമെന്നും പറഞ്ഞു മനസിലാക്കിയാൽ നല്ലതെന്നുമായിരുന്നു താക്കീത്. ഒരു പാർട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിർമാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടിൽ സമാധാനത്തോടെ …

തലശ്ശേരി ബോംബ് സ്ഫോടനം; സി.പി.എം നേതാക്കൾ വീട്ടിലെത്തി താക്കീത് നൽകിയെന്ന് സീന Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ വീണ്ടും വീണ്ടും 53,000 കടന്നു. ഇന്ന്(20/06/2024) പവന് 160 രൂപ വര്‍ധിച്ച് 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

നീറ്റ് ചോദ്യ പേപ്പർ കേസ്: അറസ്റ്റിലായ 22കാരന്‍റെ മൊഴി പുറത്ത്

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യ പേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി. ബിഹാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തീയതി നടക്കേണ്ട പരീക്ഷയുടെ പേപ്പര്‍ നാലാം തീയതിയാണ് ലഭിച്ചതെന്ന് അനുരാഗ് പറയുന്നു. സമസ്തിപൂർ പൊലീസിന് നൽകിയ മൊഴി പകർപ്പ് പുറത്ത് വന്നു. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നും തന്‍റെ ബന്ധു വഴിയാണ് മെയ് 4ന് ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർത്ഥി മൊഴി നല്‍കി. …

നീറ്റ് ചോദ്യ പേപ്പർ കേസ്: അറസ്റ്റിലായ 22കാരന്‍റെ മൊഴി പുറത്ത് Read More »

കെ.എസ്.ആര്‍.ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; തൊടുപുഴ സ്വദേശിയായ യുവാവ് പിടിയില്‍

തൊടുപുഴ: കെ.എസ്.ആര്‍.ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെ.എസ്.ആര്‍.ടി സി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം.കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്, ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടിയത്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.  

മുഖ്യമന്ത്രിയെ കെ സുധാകരന്‍ അവനെന്ന് വിളിച്ച സംഭവം; തള്ളിപ്പറഞ്ഞ് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ ‘അവനെന്ന്’ വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വാക്കുകള്‍ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സുധാകരന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കാര്യമൊക്കെ ചിലർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയാണ് മുഖ്യമന്ത്രി …

മുഖ്യമന്ത്രിയെ കെ സുധാകരന്‍ അവനെന്ന് വിളിച്ച സംഭവം; തള്ളിപ്പറഞ്ഞ് വി.ഡി സതീശന്‍ Read More »

നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യം മൂന്ന് കോടി രൂപ

പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന്‍ സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് അമ്മ പ്രേമകുമാരി. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കണമെന്ന് യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വീഡിയോ കോൺഫറന്‍സ് വഴി അഭ്യർഥിച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയില്‍മോചനം സാധ്യമാകൂ. ഏത് സമയത്തും വിധി നടപ്പിലാക്കാനുള്ള ഉത്തരവ് ഉണ്ടാകുമെന്നതിനാല്‍ എത്രയും വേഗം പണം സ്വരൂപിക്കണം. ആശ്വാസ ധനത്തിനും മറ്റു …

നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യം മൂന്ന് കോടി രൂപ Read More »

ഏകദിന പരമ്പരയിൽ രണ്ടാം മത്സരത്തിലും സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി

ബാംഗ്ലൂർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി. ഇതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വനിതാ താരങ്ങളിൽ മുൻ ക്യാപ്റ്റൻ മിഥാലി രാജിനൊപ്പമെത്തി സ്മൃതി. ഇരുവർക്കും ഇപ്പോൾ ഏഴ് സെഞ്ചുറി വീതമായി. ആറ് സെഞ്ചുറി നേടിയ നിലവിലുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് തൊട്ടു താഴെ. ഇതേ മത്സരത്തിൽ തന്നെ ഹർമൻപ്രീത് തൻറെ ആറാം സെഞ്ചുറി കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത …

ഏകദിന പരമ്പരയിൽ രണ്ടാം മത്സരത്തിലും സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി Read More »

തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടം എണ്ണം 33 ആയി

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.സി.ഐ.ഡി അന്വേഷണം ഇന്ന് ആരംഭിക്കും. സംഭവത്തിൽ വ്യാജമദ്യം വിറ്റയാ‍ൾ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള …

തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടം എണ്ണം 33 ആയി Read More »

സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ(വെള്ളി) മുതൽ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ; ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്; ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് …

സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ഡൽഹിയിൽ വേനൽക്കാല ചൂടിൽ വെന്ത് മരിച്ചത് 20 പേർ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മൂന്ന് പ്രധാന ആശുപത്രികളിൽ മാത്രം ഈ വേനൽക്കാലത്ത് ഉഷ്ഷതരംഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 20 പേരുടെ മരണം. സൂര്യാഘാതവും സൂര്യാതപവും അടക്കം അത്യുഷ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗവും അത്യുഷ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ആശുപത്രികൾ ഇത്തരം കേസുകൾക്ക് മുൻഗണന നൽകാൻ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദേശവും നൽകി. വകുപ്പ് …

ഡൽഹിയിൽ വേനൽക്കാല ചൂടിൽ വെന്ത് മരിച്ചത് 20 പേർ Read More »

കേരള വ്യാപാരി വ്യവസായി കരിമണ്ണൂർ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും ഭരണ സമതി തെരഞ്ഞെടുപ്പും നടത്തി

കരിമണ്ണൂർ: കേരള വ്യാപാരി വ്യവസായി കരിമണ്ണൂർ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും ഭരണ സമതി തെരഞ്ഞെടുപ്പും കരിമണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡന്റ തങ്കച്ചൻ കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് റ്റൂ പരീക്ഷളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാ ട്രഷറർ ആർ രമേഷ് മെമന്റോ നൽകി ആദരിച്ചു. 2024 – 2026 കാലട്ടത്തിലേക്കുള്ള ഭാരവാഹികളായി വി.ജെ ചെറിയാൻ(പ്രസിഡന്റ്), എം.കെ മത്തച്ചൻ(ജന. സെക്രട്ടറി), ആസാദ് പി.എ(ട്രഷറർ), ബിജോ …

കേരള വ്യാപാരി വ്യവസായി കരിമണ്ണൂർ യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും ഭരണ സമതി തെരഞ്ഞെടുപ്പും നടത്തി Read More »

സി.പി.ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പേരില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം, അടിസ്ഥാന രഹിതം; കെ സലിംകുമാര്‍

ഇടുക്കി: സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു. അത്തരമൊരു ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പഠിച്ച് വിലയിരുത്തി വേണ്ട നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇടുക്കി ജില്ലൗ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. കേരള കോണ്‍ഗ്രസ് എമ്മുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും യോഗത്തില്‍ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐയിലെ നാല് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ …

സി.പി.ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പേരില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം, അടിസ്ഥാന രഹിതം; കെ സലിംകുമാര്‍ Read More »

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ ആരംഭിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോർജ്ജ് ആഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ അഡ്വ: നീറണാൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോവിലൻ്റെ തോറ്റങ്ങളെന്ന പുസ്തകം അഡ്വ. ബാബു പള്ളിപാട്ട് അവതരിപ്പിച്ചു. ജയ്ഹിന്ദ് കായിക വേദി സംഘടിപ്പിച്ച കാരംസ് മത്സര വിജയികൾക്ക് കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. വായനാപക്ഷാചരണവുമായ് ബന്ധപ്പെട്ട് ലഹരി വിരുദ്ധ സെമിനാർ, പാട്ടുപുര, ഗ്രന്ഥാലോകത്തിൻ്റെ വരിസംഖ്യ സ്വീകരിക്കൽ, സാംബശിവൻ …

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ പരിപാടികൾ ആരംഭിച്ചു Read More »

ഹൈറേഞ്ചിന്റെ കുടിയേറ്റമുത്ത് വിടപറഞ്ഞു

കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ ഭരണസമിതിയിലെ അവശേഷിക്കുന്ന ഏക മെമ്പറും സ്കൂൾ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ലൂക്കോസ്(മണിയങ്ങാട്ട് പാപ്പച്ചൻ – 91) അന്തരിച്ചു. പിതൃ സഹോദരനായ മാത്യു മണിയങ്ങാടൻ എം.പിക്കൊപ്പം ജവഹർലാൽ നെഹ്റു നിയമിച്ച മണിയങ്ങാടൻ കമ്മീഷന്റെ ഭാഗമായി ഇടുക്കി പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയിറക്കപ്പെട്ട എല്ലാ കർഷകർക്കും വളരെ നല്ല കോമ്പൻസേഷൻ വാങ്ങി കൊടുക്കുവാൻ കമ്മീഷനോടൊപ്പം പദ്ധതി പ്രദേശങ്ങളിൽ മുഴുവൻ സന്ദർശനം നടത്തുകയും കുടിയിറക്കപ്പെട്ട കർഷകർക്ക് പകരം …

ഹൈറേഞ്ചിന്റെ കുടിയേറ്റമുത്ത് വിടപറഞ്ഞു Read More »

കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: ആന്ധ്രാ തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. അഞ്ചു ദിവസങ്ങളിലേക്ക് വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച(21-06-2024)മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച(22-06-2024) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച(23-06-2024) പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വ്യാഴാഴ്ച(20-06-2024) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് …

കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് Read More »

തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് മരിച്ച വൃദ്ധന്‍റെ അയൽവാസി

കണ്ണൂർ: വീട്ടുപറമ്പിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ സ്റ്റീൽ ബോംബ് പൊട്ടിത്തെറി‍ച്ച് കൊല്ലപ്പെട്ട തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി സ്ഥിരം ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ അയൽവാസിയായ സീനയുടെ വെളിപ്പെടുത്തൽ. ഇവിടെ ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും ആരെങ്കിലും അതു തുറന്നുപറഞ്ഞാൽ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കുമെന്നും കൊല്ലപ്പെട്ട എരഞ്ഞോളി കുടക്കളം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധന്‍റെ(85) അയൽവാസിയായ സീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ”വേലായുധന്‍റെ വീട് സന്ദര്‍ശിച്ച നിയുക്ത വടകര എംപി ഷാഫി പറമ്പിലിന്‍റെ …

തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് മരിച്ച വൃദ്ധന്‍റെ അയൽവാസി Read More »

തലശ്ശേരി ബോംബ് സ്ഫോടനം; മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോയെന്ന് കെ സുധാകരൻ

കണ്ണൂർ: സ്ഫോടനത്തിൽ മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ. സുധാകരന്‍റെ വിവാദ പരാമർശം. ബോംബ് അങ്ങട് പൊട്ടട്ടടോ. ബോംബ് ഇനിയും പൊട്ടും. പൊട്ടി കുറച്ച് കഴിയട്ടെ, എന്നിട്ട് നിങ്ങളെ കാണാം” എന്നായിരുന്നു‌ സുധാകരന്‍റെ ആദ്യ പ്രതികരണം. ഒരു വൃദ്ധനാണ് …

തലശ്ശേരി ബോംബ് സ്ഫോടനം; മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോയെന്ന് കെ സുധാകരൻ Read More »

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ പിടിയിൽ. കാഞ്ഞിരക്കാട് പാറയ്ക്കൽ അനിൽകുമാറിനെയാണ്(44) പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കുക ആയിരുന്നു. 2022ൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗ കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ എം.കെ രാജേഷ്, എസ്.ഐമാരായ എൻ.ഡി ആന്റോ, റെജിമോൻ, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ് , ബാലാമണി, സി.പി.ഒ മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പൊതുതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വരവ് ചെലവ് കണക്ക് നൽകണം

ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർത്ഥികളും വരവ് ചെലവ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. 1951 ലെ ജനപ്രാതിനിധ്യനിയമം 10 എ, 78 വകുപ്പുകളും, അനുബന്ധ ചട്ടങ്ങളും പ്രകാരം ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസങ്ങൾക്കകമാണ് കണക്കുകൾ നൽകേണ്ടത്. തിരഞ്ഞെടുപ്പ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കുന്നത് സംബന്ധിച്ച പരിശീലന ക്ലാസ്സ് ജൂൺ 25 ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ …

പൊതുതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വരവ് ചെലവ് കണക്ക് നൽകണം Read More »

വായനദിനത്തോട് അനുബന്ധിച്ച് പുസ്തകകൂട് നിർമ്മിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ

കട്ടപ്പന: ഗവ: ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്, വായനദിനത്തോട് അനുബന്ധിച്ച് പുസ്തക കൂട് ഒരുക്കി. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, തൊഴിൽ വാർത്ത, തൊഴിൽ വീഥി അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ, കഥ, കവിത,നോവൽ,ലേഖനങ്ങൾ, യാത്രാ വിവരണം എന്നിങ്ങനെ പുസ്തകങ്ങൾ ആഴ്ച തോറും മാറി മാറി പുസ്തക കൂട്ടിൽ ലഭിക്കും. പുസ്തക കൂടിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ സാദിക്ക് എ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ആംസ്ട്രോങ്ങ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി …

വായനദിനത്തോട് അനുബന്ധിച്ച് പുസ്തകകൂട് നിർമ്മിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ Read More »

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഹരിയാന: ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു – സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മിയാണ്(24) മരിച്ചത്. ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് മരണം. ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. ആറ് മാസത്തെ പരിശീലനത്തിനു ശേഷം ജൂണ്‍ ആറിനാണ് ശ്രീലക്ഷ്മി എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്നത്. മെയ് രണ്ടാം വാരത്തോടെ ശ്രീലക്ഷ്മി വീട്ടിലെത്തി. ജൂണ്‍ രണ്ടിനാണ് ഹരിയാനയിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രിയിലും ശ്രീലക്ഷ്മി വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട …

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു Read More »

പൂ​ണെയിൽ ഐ​സ്ക്രീ​മി​ൽ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ വി​ര​ൽ ഫാ​ക്ട​റി ജി​വ​ന​ക്കാ​ര​ന്‍റേ​തെ​ന്ന് പോ​ലീ​സ്

പൂ​ണെ: ഐ​സ്ക്രീ​മി​ൽ നി​ന്ന് മ​നു​ഷ്യ വി​ര​ൽ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ‘യ​മ്മോ’ ഐ​സ്ക്രീ​മി​ന്‍റെ പൂ​ണെ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ വി​ര​ലാ​ണ് ഐ​സ്ക്രീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫാ​ക്ട​റി​യി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കൈ​വി​ര​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​വി​ര​ൽ ജീ​വ​ന​ക്കാ​ര​ന്‍റേ​ത് ത​ന്നെ​യാ​ണോയെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഇ​തി​നാ​യി സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ വി​ര​ൽ ഐ​സ്ക്രീ​മി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഐ​സ്ക്രീം ക​മ്പ​നി​യു​ടെ …

പൂ​ണെയിൽ ഐ​സ്ക്രീ​മി​ൽ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ വി​ര​ൽ ഫാ​ക്ട​റി ജി​വ​ന​ക്കാ​ര​ന്‍റേ​തെ​ന്ന് പോ​ലീ​സ് Read More »

പ്രിയങ്ക ചോപ്രയ്ക്ക് സിനിമാ ഷൂട്ടിം​ഗിനിടെ പരുക്ക്

ലോസ് ആഞ്ചലസ്: ഹോളിവുഡ് ചിത്രം ദി ബ്ലഫിന്‍റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരുക്ക്. കഴുത്തിലേറ്റ മുറിവിന്‍റെ ചിത്രത്തിനൊപ്പം താരം ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വച്ചിട്ടുണ്ട്. അടുത്തിടെയാണ് ദി ബ്ലഫിന്‍റെ ഷൂട്ടിങ്ങ് ഓസ്ട്രേലിയയിൽ ആരംഭിച്ചത്. ഒരു മുൻ കൊള്ളക്കാരിയായാണ് ചിത്രത്തിൽ പ്രിയങ്ക എത്തുന്നത്. ഫ്രാങ്ക് ഇ ഫ്ലവേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും കാറിൽ അഭ്യാസ പ്രകടനം

കോതമംഗലം: നിയമങ്ങൾ കാറ്റിൽ പറത്തി കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ, ദേവികുളം ഗ്യാപ്റോഡിലൂടെ കാറിൽ വീണ്ടും അഭ്യാസപ്രകടനവുമായി യുവാക്കൾ. കാർ ഓടിച്ചിരുന്ന പോണ്ടിച്ചേരി സ്വദേശി അരവിന്ദനെതിരെ(20) മോട്ടോർവാഹന വകുപ്പ് കേസെടുത്തു. രണ്ടാഴ്ചക്കിടയിൽ മൂന്നാംതവണയാണ് ഗ്യാപ് റോഡിൽ കാറിൽ യുവാക്കൾ അഭ്യാസം നടത്തുന്നത്. നടപടിക്കായി പോണ്ടിച്ചേരിയിലെ മോട്ടോർവാഹന അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാറിന്‍റെ ചില്ലുകൾ താഴ്ത്തിയതിന് ശേഷം ഡോറിന് മുകളിലിരുന്ന് ശരീരം പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര. കാറിന്‍റെ ഇരു …

മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും കാറിൽ അഭ്യാസ പ്രകടനം Read More »

അമ്മയുടെ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ തുടരും. മൂന്നാം തവണയാണ് മോഹൽലാൽ അമ്മ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും പത്രിക നൽകിയിരുന്നില്ല. അതേസമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് തെരഞ്ഞെടുപ്പു നടത്തുക. നിലവിൽ അമ്മയിൽ അംഗത്വമുള്ള 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി …

അമ്മയുടെ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ Read More »

ബാം​ഗ്ലൂരിൽ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്

ബാം​ഗ്ലൂർ: ആമസോണിൻറെ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികളാണ് ആമസോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന അനുഭവം വീഡിയോ അടക്കം പങ്കു വച്ചിരിക്കുന്നത്. സറാജ്പുരിൽ നിന്നുള്ള ഐടി കമ്പനി ജോലിക്കാരായ ദമ്പതികൾ എക്ബോക്സ് കൺട്രോളറാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. പക്ഷേ പാക്കറ്റ് തുറന്നപ്പോൾ ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിൽ കുടുങ്ങിയ മൂർഖൻ പാമ്പ് പുറത്തേക്കിഴഞ്ഞു നീങ്ങി. ദമ്പതികൾ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെ ഗൗരവത്തിൽ എടുക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആമസോണിൻറെ ഇന്ത്യ വക്താവ് …

ബാം​ഗ്ലൂരിൽ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ് Read More »

മലപ്പുറത്ത് 4 വയസുകാരന്‍റെ മരണം: അനസ്തേഷ്യ അമിത അളവിൽ നൽകിയതു കൊണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നൽകിയ അളവ് വർധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. അന്നുതന്നെ അനസ്തേഷ്യ നൽകിയതിലെ …

മലപ്പുറത്ത് 4 വയസുകാരന്‍റെ മരണം: അനസ്തേഷ്യ അമിത അളവിൽ നൽകിയതു കൊണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് Read More »

രാഹുൽ ​ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രമുഖ നേതാക്കൾ

ന്യൂഡൽ‌ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പ്രമുഖ നേതാക്കൾ. സുഹൃത്ത്, വഴികാട്ടി, തത്വചിന്തകൻ, നേതാവ് തുടങ്ങിയ വിശേഷണങ്ങളോടെയാണ് സഹോദരി പ്രിയങ്ക ഗാന്ധി രാഹുലിന് ആശംസം നേർന്നിരിക്കുന്നത്. റായ്ബറേലിയിൽ നിന്നും വയനാട്ടിൽ നിന്നും ഗംഭീരം ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുലിനെ കോൺഗ്രസ് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ പ്രിയങ്ക സഹോദരനെ നേതാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജി വയ്ക്കുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകുമെന്നും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ …

രാഹുൽ ​ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രമുഖ നേതാക്കൾ Read More »

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമ പ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം …

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി Read More »

ഓഹരി വിപണിയിൽ പുതു ഉയരം

കൊച്ചി: വിദേശ, ആഭ്യന്തര ഫണ്ടുകളും ചെറുകിട നിക്ഷേപകരും വർധിത വീര്യത്തോടെ വിപണിയില്‍ സജീവമായതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി റെക്കോഡുകള്‍ പുതുക്കി മുന്നേറി. ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും മൂന്നാം മോദി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൂടുതല്‍ സജീവമാക്കുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്ത് പകര്‍ന്നു. പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിലേക്ക് നീങ്ങി. വ്യാപാരത്തിനിടെ 280.32 പോയിന്‍റ് …

ഓഹരി വിപണിയിൽ പുതു ഉയരം Read More »

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി

ഇടുക്കി: ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂളിൽ തുടക്കമായി. ഒളിമ്പിക് ദിനാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് കൊണ്ട് വെങ്ങല്ലൂർ സോക്കർ സ്കൂളിൽ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഇടുക്കി ജില്ല സബ് ജൂനിയർ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയിൽ വിഖ്യാത അത്‌ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ കെ.പി തോമസ് മാഷ് ഉദ്ഘാടനം ചെയ്തു. കേരള …

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി Read More »

മൂന്നാർ ഭൂമി കൈയേറ്റ കേസിലെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫെന്ന സന്നദ്ധ സംഘടന അടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യാജപട്ടയം നൽകിയ സംഭവം അന്വേഷിക്കാൻ സി.ബി.ഐ വേണ്ടങ്കിൽ അതിനുള്ള കാരണവും സർക്കാർ അറിയിക്കണമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിനോട് ഇന്ന് നിലപാടറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയ്ക്ക് വ്യാജ പട്ടയം നൽകിയ സംഭവത്തിൽ റവന്യു …

മൂന്നാർ ഭൂമി കൈയേറ്റ കേസിലെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More »

പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടിയാണ് ചുമത്തിയിരുന്നത്. സമാന പാക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും അഞ്ച് ശതമാനമാണ് ജി.എസ്.റ്റി. ഇത് പൊറോട്ടയ്ക്കും ബാധകമാണെന്ന വാദവുമായി മോഡേണ്‍ ഫുഡ് എന്‍റര്‍പ്രൈസസ് നൽകിയ …

പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല Read More »

വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു

പത്തനംതിട്ട: പീഡന പരാതിയെ തുടര്‍ന്ന് പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത് സി.പി.ഐ.എം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.സി സജിമോനെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദ് ചെയ്തു. ഒരു വര്‍ഷത്തേക്കായിരുന്നു സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഒരു വിഷയത്തില്‍ രണ്ട് നടപടി വേണ്ട എന്നാണ് കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് ഇത് സജിമോനെ തിരിച്ചെടുക്കുന്നത്. 2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ …

വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു Read More »

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; എല്ലാം ഒത്തുതീർപ്പാക്കി, ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പരാതി ഒത്തുതീർപ്പാക്കിയെന്ന് രാഹുൽ കോടതിൽ. പീഡനക്കേസ് റദ്ദാക്കണമെന്നും ഭാര്യയുടെ സത്യവാങ്ങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആവശ്യം. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിൽ എതിർകക്ഷികളായ സർക്കാർ, പരാതിക്കാരിയായ പെൺകുട്ടി, പൊലീസ് എന്നിവർക്ക് നോട്ടീസയച്ചു. കേസ് …

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; എല്ലാം ഒത്തുതീർപ്പാക്കി, ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് പ്രതി ഹൈക്കോടതിയില്‍ Read More »

തിരുവനന്തപുരത്തെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻ‌സറായ 18കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇാൾക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ബിനോയ് ആണ് അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൂജപ്പുര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തും. പെൺകുട്ടിയും ബിനോയും ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും ഇവരുടെ ബന്ധത്തെ കുറിച്ച് വീട്ടുകാരോട് പെൺകുട്ടി സംസാരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് ബിനോയുമായി പിണങ്ങിയതിനെ തുടർന്ന് …

തിരുവനന്തപുരത്തെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ Read More »