Timely news thodupuzha

logo

Month: August 2024

ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ 19 പേരെ കാണാതായി

ഷിംല: രാംപുരിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 19 പേരെ കാണാതായി. ദുരന്ത നിവാരണ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിടുണ്ട്. ഷിംലയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മണ്ഡിയിലും മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു. കുല്ലു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

2024 – 2025 വർഷത്തെ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി, പി.ജി.റ്റി.എ കേരളയുടെ ഹർജി ഫലം കണ്ടു

കൊച്ചി: 2024 – 2025 അധ്യയന വർഷത്തെ മിക്ക ശനിയാഴ്ചകളും ഉൾപ്പെടുത്തി 220 പ്രവൃത്തി ദിവസം ആക്കി ഏകപക്ഷീയവും അശാസ്ത്രീയവും വിദ്യാർത്ഥി – അധ്യാപക സൗഹൃദ പരമല്ലാതെ പുറത്തിറക്കിയ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസാസിയേഷൻ പി.ജി.റ്റി.എ കേരള ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചു. അടുത്ത് ശനിയാഴ്ച മുതൽ വിധി പ്രാബല്യത്തിൽ വരും. പി.ജി.റ്റി.എ ഉൾപ്പെടെയുള്ള കക്ഷികളുമായി …

2024 – 2025 വർഷത്തെ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി, പി.ജി.റ്റി.എ കേരളയുടെ ഹർജി ഫലം കണ്ടു Read More »

മുഖ്യമന്ത്രിയുടെ സഹായ അഭ്യർത്ഥനക്കെതിരെ സമൂഹ മാധ്യമ പോസ്റ്റ്: പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സമൂഹ മാധ്യമ പോസ്റ്റ് തള്ളാൻ പ്രേരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർക്ക് എതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ ആണ് കേസെടുക്കുക. വയനാട് സൈബർ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സമൂഹ മാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 …

മുഖ്യമന്ത്രിയുടെ സഹായ അഭ്യർത്ഥനക്കെതിരെ സമൂഹ മാധ്യമ പോസ്റ്റ്: പൊലീസ് കേസെടുത്തു Read More »

ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ച് വിജയിച്ച കൗൺസിലർ ജോർജ് ജോൺ സമ്മതിദായകർക്ക് നന്ദി രേഖപ്പെടുത്തി

തൊടുപുഴ: മുനിസിപ്പൽ പെട്ടെനാട് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച തന്നെ വിജയിപ്പിച്ച മുഴുവൻ സമ്മതിദായകർക്കും നന്ദി രേഖപ്പെടുത്തുന്നതായി കൗൺസിലർ ജോർജ് ജോൺ. തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ ജനങ്ങൾക്ക് നൽകിയ വാക്കുകൾ പാലിക്കുന്നതിൽ താൻ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.വാർഡിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ എം.പി, എം.എൽ.എ, മുനിസിപ്പൽ ഫണ്ട്‌ എന്നിവ ലഭ്യമാക്കുവാൻ മുന്നിട്ടിറങ്ങുമെന്ന് ജോർജ് ജോൺ വ്യക്തമാക്കി. ഒരു ജനപ്രതിനിധിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് സമയത്ത് എന്നോടൊപ്പം നിന്നവരെയും എതിരായി പ്രവർത്തിച്ചവരെയും …

ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ച് വിജയിച്ച കൗൺസിലർ ജോർജ് ജോൺ സമ്മതിദായകർക്ക് നന്ദി രേഖപ്പെടുത്തി Read More »

കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ യോ​ഗവും നടത്തി

കരിമണ്ണൂർ: റോയൽ ലയൺസ് ക്ലബ്ബിന്റെ 2024 – 2025 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി ചേർന്ന അം​ഗങ്ങളുടെ സത്യപ്രതിജ്ഞയും കുടുംബ യോ​ഗവും വനിത ഫോറം രൂപീകരണവും കരിമണ്ണൂർ സമൃദ്ദി റിസോർട്ട് ഹാളിൽ സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് 318 സിയുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ​ഗവർണറായ ജയേഷ് വി.എസ്, പി.എം.ജെ.എഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ ഒരാൾക്ക് ഒരു വീടെന്ന സർവ്വീസ് പ്രോജക്ടിന്റെ(സേവന പദ്ധതിയുടെ) ആദ്യ സാമ്പത്തിക സഹായം തൊടുപുഴ ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർമാൻ …

കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ യോ​ഗവും നടത്തി Read More »

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച മഴയിൽ റോഡുകൾ പുഴ പോലെയായി. വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകളും തടസപ്പെട്ടു. മണിക്കൂറുകൾ വൈകിയാണ് വിവിധ എയർലൈനുകൾ സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 വിമാനങ്ങളാണ് തിരിച്ച് വിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡൽഹി ഗവർണർ വിനയ് …

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

ദുരിതബാധിർക്കുള്ള അവശ്യ വസ്തുക്കളുമായി കാരുണ്യസ്പര്‍ശം വയനാട്ടില്‍ എത്തി

കോതമംഗലം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലേക്ക് കാട്ടാംകുഴി കാരുണ്യസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി വിഭവങ്ങള്‍ എത്തിച്ചു. ഒറ്റ ദിവസം കൊണ്ട് ഉദാരമതികളില്‍ നിന്ന് സമാഹരിച്ച തുക കൊണ്ട് വാങ്ങിയ വിഭവങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി അര്‍ഹരായവര്‍ക്ക് കൈമാറി. ദുരിന്ത ഭൂമിയിലേക്ക് പുറപ്പെട്ട ഷാജി വട്ടപ്പാറ, മുഹമ്മദ് മേതല എന്നിവരുൾപ്പെട്ട സംഘത്തെ ഭാരവാഹികളും പ്രവര്‍ത്തകരും ചേർന്ന് യാത്രയയച്ചു. സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ചീഫ് ഇമാം റഫീഖ്അലി നിസാമിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. സെക്രട്ടറി സലാഹുദ്ദീന്‍, മുഹമ്മദ് …

ദുരിതബാധിർക്കുള്ള അവശ്യ വസ്തുക്കളുമായി കാരുണ്യസ്പര്‍ശം വയനാട്ടില്‍ എത്തി Read More »

വയനാട് ഉരുൾപൊട്ടലിൽ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയത് 1,592 പേരെ

തിരുവനന്തപുരം: രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ 1,592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്‍റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാംപുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1,386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്‍റെ …

വയനാട് ഉരുൾപൊട്ടലിൽ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തിയത് 1,592 പേരെ Read More »

വയനാട്ടിൽ മരണ സംഖ്യ 277, 240 പേരെ കാണാനില്ല

മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ 277 ആ‍യി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 240 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക വിവരം. രക്ഷാപ്രവർത്തനത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് കൂടുതൽ യന്ത്രങ്ങളുപയോഗിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്. രാവിലെ ചാലിയാറിൽ തെരച്ചിൽ ആരംഭിച്ചു. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാക്കും. മുഖ്യമന്ത്രി പിണറായി …

വയനാട്ടിൽ മരണ സംഖ്യ 277, 240 പേരെ കാണാനില്ല Read More »

ലഹരി മാഫിയുടെ അക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക്

തൊടുപുഴ: ലഹരി മാഫിയയുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ദിപുമോൻ കണ്ണമ്പുഴയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ ഉരുൾ പൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അവശ്യ വസ്തുകൾ ശേഖരിക്കുന്നതിന് ഇടയിലാണ് അക്രമണം ഉണ്ടായത്. കോടിക്കുളം ചെറുതോട്ടിൻകര ഭാഗത്ത് വച്ച് ഇരുചക്ര വാഹനത്തിലെത്തിയ അക്രമകാരികൾ യാതൊരു വിധ പ്രകോപനവുമില്ലാതെ ആക്രമിക്കുക ആയിരുന്നു. അക്രമത്തിൽ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ദിപുമോൻ കണ്ണംപുഴ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിപുമോൻ്റെ രണ്ട് പവനുള്ള മാല …

ലഹരി മാഫിയുടെ അക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് പരിക്ക് Read More »

വയനാടിന് കൈതാങ്ങായി തൊടുപുഴയിലെ ആംബുലൻസ് ഉടമകളും ഡ്രൈവർമാരും

തൊടുപുഴ: വയനാട് ഉരുൾപൊട്ടലിൽപെട്ട ആളുകൾക്ക് സഹായ ഹസ്തവുമായി തൊടുപുഴയിലെ ആംബുലൻസ് സഹോദരന്മാർ. മരുന്നുകൾ, അത്യാവശ്യ സാധനങ്ങൾ തുടങ്ങിയവ ദുരന്ത ഭൂമിയിലേക്ക് കയറ്റി അയച്ചു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ തൊടുപുഴ ചാഴികാട്ട് ആശുപത്രി എം.ഡി, ഡോ. ജോസഫ് സ്റ്റീഫനും മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിലും ചേർന്ന് നിർവഹിച്ചു. ആശുപത്രി ജി.എം, തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി സി.കെ നവാസ് എന്നിവർ സന്നിഹിതരായിരുന്നു.

വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായവുമായി മൂലമറ്റം ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾ

മൂലമറ്റം: വയനാടിന് ഒരു കൈത്താങ്ങായി മൂലമറ്റം മുന്നാം നമ്പർ ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾ. അവരുടെ ഒരു ദിവസത്തെ വേതനം ഉപയോ​ഗിച്ച് അരി, പായ, തുണി തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങി ദുരിത ഭൂമിയിലേക്ക് ആംബുലൻസിൽ കയറ്റി അയച്ചു.