കൊച്ചി: 2024 – 2025 അധ്യയന വർഷത്തെ മിക്ക ശനിയാഴ്ചകളും ഉൾപ്പെടുത്തി 220 പ്രവൃത്തി ദിവസം ആക്കി ഏകപക്ഷീയവും അശാസ്ത്രീയവും വിദ്യാർത്ഥി – അധ്യാപക സൗഹൃദ പരമല്ലാതെ പുറത്തിറക്കിയ അക്കാദമിക് കലണ്ടർ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസാസിയേഷൻ പി.ജി.റ്റി.എ കേരള ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചു. അടുത്ത് ശനിയാഴ്ച മുതൽ വിധി പ്രാബല്യത്തിൽ വരും. പി.ജി.റ്റി.എ ഉൾപ്പെടെയുള്ള കക്ഷികളുമായി ചർച്ച ചെയ്ത് പുതിയ അക്കാദമിക് കലണ്ടർ തയ്യാറാക്കുവാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
പി.ജി.റ്റി.എയ്ക്ക് വേണ്ടി അഡ്വ. സിജി ആൻ്റണി ഹാജരായി. ആറാം പ്രവർത്തി ദിനമായി വരുന്ന ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ പി.ജി.റ്റി.എ സ്റ്റേറ്റ് കൗൺസിൽ സ്വാഗതം ചെയ്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൊതു വിദ്യാഭ്യാസത്തിന്റെയും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി പി.ജി.റ്റി.എ കേരള നിലകാള്ളുമെന്നും ഈ പാരാട്ടത്തിൽ ഉറച്ച പിന്തുണ നൽകിയ എല്ലാ അധ്യാപകരെയും അഭിനന്ദിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് സിബി ആൻ്റണി തെക്കേടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യാഗം അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ ഷഫീർ കെ, പി.ജി.റ്റി.എ സംസ്ഥാന പ്രസിഡന്റ്
സിബി ആൻ്റണി തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.