കണ്ണൂർ: ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർപ്രകാശിൻറെ സമീപനം നാടിൻ്റെ പൊതുവികാരത്തിന് എതിരാണ്. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ക്രിമിനൽ പൊലീസെന്ന ദിലീപിൻറെ ആരോപണം എന്തിനാണെന്ന് മനസിലായില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ഉണ്ടായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള എതിർപ്പ് ദിലീപ് അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി






