Timely news thodupuzha

logo

പാലം പൊളിഞ്ഞു തുടങ്ങിയതിൽ പ്രതിഷേധം

തൊടുപുഴ: കുടയത്തൂർ, മുട്ടം, അലക്കോട്, എന്നി പഞ്ചായത്തുക്കളെ തമ്മിൽ ബെന്ധിപ്പിക്കുന്നതിനായി, മലങ്കര ജലശയത്തിനി മുകളിലൂടെ കൊലപ്ര ഭാഗത്തു നിർമ്മിച്ചിട്ടുള്ള ആർച് പാലം, നിർമ്മിച്ചു പൊതു ജനത്തിന് തുറന്ന് കൊടുത്ത ഘട്ടത്തിൽ, അന്നത്തെ ചിഫ് എഞ്ചിനിയർ,പാലത്തിലൂടെ അഞ്ചു ടണ്ണിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനം കടന്ന് പോകുന്ന സാഹചര്യം ഉണ്ടാകരുത് എന്നും,അങ്ങനെ സംഭവിച്ചാൽ,പാലം ഭാവിയിൽ അപകടം ഉണ്ടാക്കാൻ സാത്യത ഉണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി മുൻപാകെ അറിയിച്ചിട്ടുള്ളതാണ്. അതിൻ പ്രകാരം സെക്രട്ടറി, പാലത്തിനു ഇരുവശവും അർച്ചുകൾ നിർമ്മിക്കുകയും, വിവരം അറിയിച്ചു സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഈ അറിയിപ്പേല്ലാം, കാറ്റിൽ പറത്തി, നാളുകൾ ആയി ടിപ്പർ ലോറികൾ അമിത ഭാരം കയറ്റി പാലത്തിലൂടെ പോകുകയും, ഈ സമയം പാലത്തിൽ ശക്തമായ കുലുക്കം ഉണ്ടാകുന്നതായി സമീപ വാസികൾ പറയുന്നു. ഇപ്പോൾ പാലത്തിന്റെ പല സ്ഥലങ്ങളിൽ ആയി കോൺഗ്രീറ്റു ഭാഗം അടർന്നു വലിയ വിളലുകൾ റബപെട്ടിരിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ പാലം പൂർണ്ണമായും തകരും എന്ന സത്യത മുന്നിൽ കണ്ട്, ഇന്ന് അൻപതോളം വരുന്ന നാട്ടുകാർ പാലത്തിൽ വഴി തടയൽ ഉളപ്പെടെ ശക്തമായ പ്രതിഷേത സമരം നടത്തി.

പ്രതിഷേധ സമരത്തിന്, വാർഡ് മെമ്പർ ഫ്രാൻസിസ് പടിഞ്ഞാറേടത്തു, സുബിൻ പഴയിടം, ലിയോ ചന്തിരൻകുന്നേൽ, എന്നിവർ നേതൃത്വം നൽകി. പലത്തിന്റ ഇപ്പോൾ ഉള്ള ദുരവസ്ഥ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നാവശ്യപെട്ടു, വകുപ്പ് മന്ത്രി, ചിഫ് എഞ്ചിനിയർ എം.വി.ഐ.പി, പഞ്ചായത്ത് സെക്രട്ടറി, പോലിസ്, എം.വി.ഡി അധികാരികൾക്ക് രേഖ മൂലം പരാതി നൽകുമെന്നും പ്രതിഷേതക്കാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *