Timely news thodupuzha

logo

വന്യമൃ​ഗ ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് പ്രതിഷേധം 29ന്

തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിലെ തേങ്കോടം തോക്ക് പ്ലാന്‌റേഷനിലും സമീപപ്പദേശങ്ങളിലും സ്‌ഥിതി ചെയ്യുന്ന ക്യഷി ഭൂമികളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് 29ന് രാവിലെ 10 മണിക്ക് ബഹുജന മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തും.

ജനങ്ങളുടെ ആശങ്ക അകറ്റി ഭയം കൂടാതെ വീടുകളിൽ താരസിക്കുന്നതിനും ക്യഷി ചെയ്യുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനു വേണ്ടി സ്‌ഥിരം സംവിധാനം ഉറപ്പാക്കുക, തൊമ്മൻ കുത്തിൽ നിന്നും കച്ചിറ മൂഴിയിൽ നിന്നും തൊമ്മൻകുത്ത് ചപ്പാത്തിയിലേക്ക് വ രുന്ന പുഴകൾ കടന്ന് കാട്ടാനകൾ കൃഷിസ്‌ഥലത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ആർ.ആർ.റ്റിയുടെ സ്ഥിരം നിരീക്ഷണസംവിധാനം ഏർപ്പെടുത്തുക, മുളപ്പുറം ഫോറസ്‌റ്റ് സ്‌റ്റേഷൻ മുതൽ തൊമ്മൻകുത്ത് ചപ്പാത്ത് വരെ റോഡിൽ പൂർണമാ യി വഴിവിളക്കുകൾ സ്‌ഥാപിക്കുന്നതിന് കെ.എസ്.റ്റി.പി.-ക്ക് അനുമതി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചു. വിവിധ സാമുദായിക സംഘടന നേതാക്കളായ ഫാ. ജെയിംസ് ഐക്കരമറ്റം, ഫാ. ഗിറ്റ്സൺ പി വർഗീസ്, ഫാ. ഫ്രാൻസീസ് മാത്തിപ്പറമ്പിൽ, ഫാ. എൽദോസ് ജോൺ കടുകുംമാക്കൽ, അബ്‌ദുൾ സമത് സഖാഫി, എസ്.എൻ.ഡി.പി യോ​ഗം കരിമണ്ണൂർ ശാഖാ സെക്രട്ടറി വിജയൻ താഴാനി, വിജയൻ മൂന്നുമാക്കൽ, അനിൽകുമാർ, സണ്ണി കടുതാഴെ എന്നിവർ നേതൃത്വം വഹിക്കും.

തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സമരസമിതി കൺവീനർ ഫാ. ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ജോഷി, അനിൽ കുമാർ, ഫാദർ -ജോസ് കിഴക്കയിൽ, റെജി കെ പോൾ, തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *