Timely news thodupuzha

logo

പാക്കിസ്ഥാനിലെ ലോഹ് ക്ഷേത്രം നവീകരിച്ച് പൊതുജനത്തിനായി തുറന്ന് നൽകി

ലാഹോർ: പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രം നവീകരിച്ചു. പഞ്ചാബ് പ്രവിശ്യയിലുള്ള ലാഹോർകോട്ടയിലെ ലോഹ് ക്ഷേത്രമാണ് പൂർണമായും നവീകരിച്ചത്. ശ്രീരാമ പുത്രൻ ലവൻറെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ലവൻ എന്ന പേരിൽ നിന്നാണ് ലാഹോർ ഉണ്ടായതെന്നാണ് ഹിന്ദു വിശ്വാസം. ക്ഷേത്രം പൊതുജനത്തിനായി തുറന്നുകൊടുത്തു. ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രം വാൾഡ് സിറ്റി ലാഹോർ അതോറിറ്റിയാണ് അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ സിഖ്, ഹിന്ദു ക്ഷേത്രങ്ങൾ, മുഗൾ പള്ളികൾ, ഘടനകൾ എന്നിവയാണ് സംരക്ഷണത്തിൻറെ ഭാഗമാകുന്നതെന്ന് WCLA വക്താവ് ടാനിയ ഖുറേഷി പറഞ്ഞു. സംരക്ഷണത്തിനായി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *