ബാംഗ്ലൂർ: ഐഫോൺ ഫാക്റ്ററിയിലെ ശുചിമുറിയിൽ പ്രസവിച്ച പത്തൊമ്പതുകാരി കുഞ്ഞിനെ കഴുത്തറുത്തു കൊന്നതായി റിപ്പോർട്ട്. ബാംഗ്ലൂരിലെ ദേവൻഹള്ളിയിലുള്ള ഐഫോൺ അസംബ്ലിങ് ഫാക്റ്ററി ഫോക്സ്കോണിലാണ് സംഭവം. രേണുകയെന്ന യുവതിക്കെതിരേയാണ് പരാതി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. മാനക്കേട് ഭയന്ന് കുഞ്ഞിനെ അവിടെ വച്ചു തന്നെ കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു ബാഗിലാക്കി. മറ്റൊരു ജീവനക്കാരി ശുചിമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
ബാംഗ്ലൂരിൽ ഐഫോൺ ഫാക്റ്ററിയുടെ ശുചിമുറിയിൽ പത്തൊമ്പതു വയസ്സുള്ള പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ ശേഷം കൊലപ്പെടുത്തി






