Timely news thodupuzha

കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

രാജാക്കാട്: തെരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ്കുമാറിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും മറ്റു നേതാക്കളേയും അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഉടുമ്പൻചോല ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എം.പി ജോസ്, ഡി സി സി വൈസ് പ്രസിഡൻ്റ് കെ.എസ് അരുൺ, മണ്ഡലം പ്രസിഡന്റും ടൗൺ പഞ്ചായത്ത് അംഗവുമായ ജോഷി കന്യാക്കുഴി, രാജാക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്,ബാബു കൊച്ചുപുര,സാജു പഴപ്ലാക്കൽ,ടി.കെ സുജിത്,ഡി സി സി മെമ്പർമാരായ ലിജോ മുണ്ടപ്ലാക്കൽ,എം ഡി എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *