പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ച്ചിങ്കിൽ മന്ത്രിമാർ രാജിവയ്ക്കുമെന്ന് ടിവികെയ്ക്ക് കോൺഗ്രസിൻറെ മുന്നറിയിപ്പ്
ചെന്നൈ: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്ക്കാൻ തമിഴക വെട്രി കഴകം (ടിവികെ) തയ്യാറായില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2029ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണമെന്ന നിലപാടിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന ഏക പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നും രാജേഷ് കുമാർ വ്യക്തമാക്കി. ടിവികെ









































