ബിസിൻ മാത്യുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൈകോർത്ത് ജന്മനാട്; ചികിത്സ സഹായ നിധി രൂപീകരിച്ചു
വണ്ണപ്പുറം: കിഡ്നി രോഗത്താൽ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വണ്ണപ്പുറം കാളിയാർ സ്വദേശി ബിസിൻ മാത്യുവിനായി വണ്ണപ്പുറം ഗ്രാമ പഞ്ചായത്തും നിലാവ് ചാരിറ്റിബിൾ സോസൈറ്റിയും യുവദർശന കാളിയാറും സംയുക്തമായി ചികിത്സ സഹായ നിധി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വണ്ണപ്പുറം ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ്റിന്റെയും മെമ്പർമാരുടെയും സോസൈറ്റി ക്ലബ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ചികിത്സ ഫണ്ട് സമാഹരണം നടത്തി. കൂടാതെ ചികിത്സ സഹായർത്ഥം യുവ ദർശന ക്ലബ്ബിന്റെ യും നിലാവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച 4 …











































