ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൻറെ ആഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. പുരുഷൻമാരുടെ പത്ത് മീറ്റർ എയർ പിസ്റ്റളിലാണ് സുവർണ നേട്ടം കരസ്ഥമാക്കിയത്.
സരബ്ജോത് സിംഗ്, അർജുൻ ചീമ, ശിവ നർവാൾ എന്നിവരാണ് മെഡൽ കരസ്ഥമാക്കിയത്. 1734 പോയൻറുകൾ ഫൈനലിൽ വെടിവച്ചിട്ടാണ് സംഘത്തിൻറെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തിൽ സരബ്‌ജോതും അർജുനും ഫൈനലിലേക്കും മുന്നേറി. അതേസമയം, വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു.
ഫൈനലിൽ ചൈനയെ 0-2 ന് പിന്തള്ളിയാണ് റോഷിബ വെള്ളിയിൽ തിളങ്ങിയത്. ഏഷ്യൻ ഗെയിംസിൽ ഇതോടെ ഇന്ത്യക്ക് 6 സ്വർണം, 8 വെള്ളി, 10 വെങ്കലം സ്വന്തമാക്കി ആകെ മെഡൽ നേട്ടെ 24 ആയി.






