Timely news thodupuzha

logo

വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; രണ്ട് പേർക്ക് വെട്ടേറ്റു

കോട്ടയം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം, സൗത്ത് വടശേരിൽ ബ്രിജിത്ത് സക്കറിയ (35), സഹോദരൻ അരുൺ സക്കറിയ (31) എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കൾ നെൽഡിങ് ആവശ്യങ്ങൾക്കായി കൊണ്ടുവന്ന വാഹനം മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വീടിനു മുമ്പിൽ പാർക്ക് ചെയ്തതിനാൽ പ്രതികളുടെ വാഹനം പുറത്തേക്ക് ഇറക്കാനാകാതെ വന്നു. തുടർന്ന് ഇരുകൂട്ടരും തർക്കത്തിലാവുകയും ഏറ്റുമുട്ടുകയും ചെയ്തു. ഇതിനിടെ പ്രതികൾ യുവാക്കളെ വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *